സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local Body Elections

വിഴിഞ്ഞത്ത് യുഡിഎഫിന് മിന്നും വിജയം

തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം സ്വന്തമാക്കി. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 83 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിലാണ് വിജയികളെ നിർണ്ണയിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച്, മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 2,902 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിന്റെ എൻഎ നൗഷാദ് 2,819 വോട്ടുകൾ […]
Read more

ചാലക്കുടി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു

തൃശൂർ: ചാലക്കുടി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ എതിരില്ലാതെ  തെരഞ്ഞെടുത്തു. പുതിയതായി ചുമതലയേറ്റ അധ്യക്ഷന്‍മാരുടെ കാലാവധി രണ്ടര വര്‍ഷമാണ്. ആദ്യ ടേമില്‍ വികസനകാര്യ അധ്യക്ഷനായി ആനിപോളും, ക്ഷേമ കാര്യ അധ്യക്ഷനായി ഒ.എസ്.ചന്ദ്രനും,ആരോഗ്യം ഷിഫ സന്തോഷും, പൊതുമരാമത്ത് ജിയോ കിഴക്കും തല, ലിജി ജോജി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാരായി എതിരില്ലാതെ തെരഞ്ഞെടുത്തു. ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേഷായിരുന്നു വരണാധികാരി.37 അംഗ കൗണ്‍സിലില്‍ യുഡിഎഫ് വിമതനായി വിജയിച്ച വില്‍ഫി ജോര്‍ജ്ജ് അടക്കം യുഡിഎഫ് 23. എല്‍എഡിഎഫ് 12.എന്‍ഡിഎ 1,സ്വതന്ത്രന്‍ ഇങ്ങിനെയാണ് കക്ഷി […]
Read more

ജനപ്രതിനിധികൾക്ക് സ്വീകരണവും ആദരിക്കലും സംഘടിപ്പിച്ച് ബീ ടീം പാലത്തിങ്ങൽ

മലപ്പുറം: ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും ആദരിക്കലും സംഘടിപ്പിച്ച പാലത്തിങ്ങൽ ബി .ടീം സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. പരപ്പനങ്ങാടി പാലത്തിങ്ങൽ കേന്ദ്രീകരിച്ച് കാലാ-സാംസ്കാരിക-സാമൂഹ്യ-ജീവ കാരുണ്യ രംഗത്ത് ഏറെ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ബീ. ടീം സൗഹൃദ കൂട്ടായ്മ ജനപ്രതിനിധികളായവരെ കക്ഷി – രാഷ്ട്രീയ ഭേദം നോക്കാതെയാണ് സ്വീകരണവും ആദരിക്കലും നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ജബ്ബാർ ഹാജി, വൈസ് പ്രസിഡണ്ട് അഡ്വ: എ.പി. സ്മിജി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി,തിരൂരങ്ങാടി മുനിസിപ്പാലിറ്റി […]
Read more

കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന വാർത്ത വാസ്തവവിരുദ്ധം; കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ബിജു മാത്യൂസ്

കോട്ടയം: പാലാ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ്. താൻ എന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും പാർട്ടിയുടെ ആത്മാഭിമാനം പണയം വയ്ക്കാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് താൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയത്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നതിനാലാണ് ഈ വകുപ്പ് […]
Read more

മാളയിലും മറ്റത്തൂർ മോഡൽ  ആവർത്തിക്കുന്നു

തൃശ്ശൂർ: മാള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി വനിതാ സംവരണ തെരഞ്ഞെടുപ്പുകൾ ബിജെപി–കോൺഗ്രസ് രാഷ്ട്രീയ കൂട്ടുകെട്ട് 21 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങൾ എൽഡിഎഫിനും 8 അംഗങ്ങൾ യുഡിഎഫിനും 4 അംഗങ്ങൾ ബിജെപിക്കുമാണ് ഉള്ളത്. എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ ബിജെപി- കോൺഗ്രസ് പിന്തുണയോടെവികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 11 വോട്ടും എൽഡിഎഫിന് 9 വോട്ടും ലഭിച്ചപ്പോൾ ഒരു വോട്ട് അസാധുവുമായി കോൺഗ്രസ് അംഗമായ ശോഭന ഗോകുൽനാഥ് വോട്ട് അസാധുവാക്കുകയായിരുന്നു. ബിജെപി–കോൺഗ്രസ് സഖ്യത്തിനോടുള്ള താൽപര്യമില്ലായ്മയാണ് വോട്ട് അസാധുവാക്കാൻ […]
Read more

ചാലക്കുടി നഗരസഭ വിവിധ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

തൃശ്ശൂർ: നഗരസഭയിലെ വിവിധ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്ഥിരം സമിതിയിലേക്ക് രേഷ്മ രാജേഷ്,(യുഡിഎഫ്)ഉഷ പരമേശ്വരന്‍ (എല്‍ഡിഎഫ്)വി.ജെ.ജോജി (എല്‍ഡിഎഫ്) കെ.ബി. ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ),വിന്‍സന്‍ പാണാട്ടു പറമ്പനേയും (സ്വതന്ത്രന്‍) വികസന കാര്യ സ്ഥിരം സമിതിയിലേക്ക് ആനി പോള്‍ (യുഡിഎഫ്), വിനീത ഷാന്റോ (യുഡിഎഫ്), ഡിന്‍സി അരുണ്‍ (യുഡിഎഫ്), നിത അജീഷ്. ജോജു വി.ജെ. (എല്‍ഡിഎഫ്) എന്നിവരേയും. ക്ഷേമ കാര്യ സ്ഥിരം സമിതിയിലേക്ക് ലിന്റ ജോയ് ഒ.എസ് ചന്ദ്രന്‍, റീന ഡേവീസ്,മോഹനന്‍ വൈമേലി,(യുഡിഎഫ്)ബിന്ദു ശശി കുമാര്‍, നിധിന്‍ പുല്ലന്‍ […]
Read more

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മലപ്പുറം: താനാളൂർ ശബാബ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾക്ക് സ്വീകരണവും ആദരവും സംഘടിപ്പിച്ചു . പരിപാടി കെ. എൻ. എം മർകസ് ദഅവ സംസ്ഥാന സെക്രട്ടറി എം .ടി മനാഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശബാബ് സെന്റർ ചെയർമാൻ എൻ. കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ:എ .പി സ്മിജി, താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി .ഒ അഷ്‌കർ മാസ്റ്റർ , വൈസ് പ്രസിഡൻ്റ് […]
Read more

ചാലക്കുടി  ബ്ലോക്ക് സ്ഥിരം സമിതിയിലേക്ക് ഇടതുപക്ഷ അംഗങ്ങള്‍ ആരും തന്നെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല

തൃശൂർ. ബ്ലോക്ക് സ്ഥിരം സമിതിയിലേക്ക് ഇടതുപക്ഷ അംഗങ്ങള്‍ ആരും തന്നെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല.തിങ്കളാഴ്ചയാണ് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, നടക്കുന്നത്. 7 ചൊവ്വാഴ്ച സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പും നടക്കും.നാമ നിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ശനിയാഴ്ച ആയിരുന്നു  ഭരണപക്ഷത്തെ എട്ട് അംഗങ്ങള്‍ വിവധ കമ്മിറ്റിയിലേക്ക് വരാധികാരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജെ.ആശക്ക് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മരായി  ധാരണയായിരി്ക്കുന്നത്.ഷാജു വല്ലത്തുക്കാരന്‍ ക്ഷേമ കാര്യം, വികസന കാര്യം ഓമന […]
Read more

2026 ലെ കരട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; അന്വേഷണം വേണമെന്ന് യുഡിഎഫ്

മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തിൽ എസ്ഐആർ പ്രകാരം പുറത്തിറക്കിയ 2026 ലെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളെ പറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ ബൂത്തിലും 1200 വോട്ടർമാരിൽ അധികം പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊന്നാനി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തു കളുടെയും അതിർത്തി നിർണയമാണ് ക്രമക്കേടിന് കാരണമായത്. 46 ബൂത്തുകളാണ് പൊന്നാനി നിയമസഭ മണ്ഡലത്തിൽ വർദ്ധിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കാതെ ഉദ്യോഗസ്ഥർ അതിർത്തി […]
Read more

കുമരകത്തെ ബിജെപി- കോൺഗ്രസ് സഖ്യം; സ്വതന്ത്രന്റെ അധ്യക്ഷസ്ഥാനത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം: കുമരകത്ത് ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥി എ.പി. ഗോപി പഞ്ചായത്ത് അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രംഗത്ത്. എ.പി. ഗോപി സ്വതന്ത്രനായാണ് മത്സരിച്ചതെന്നും സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ഒരാളെ തിരികെ അവിടെ എത്തിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2010-ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വ്യക്തിയാണ് ഗോപി. അതേസമയം, ഗോപിയെ സ്വതന്ത്രനെന്ന് വിശേഷിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്ന് സിപിഎം ആരോപിക്കുന്നു. ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ലെന്നും, കോൺഗ്രസിന്റെ പ്രചാരണ പോസ്റ്ററുകളിൽ […]
Read more

Recent News

Advertisement