കറുകച്ചാൽ പഞ്ചായത്ത് ജംഗ്ഷൻ സ്ഥിരം അപകടമേഖല; കൃത്യമായ നിയന്ത്രണം വേണം
കോട്ടയം: ഏറെ തിരക്കുള്ള കറുകച്ചാൽ പഞ്ചായത്ത് ജങ്ഷൻ പതിവ് അപകടമേഖലയാണ്. റോഡരികിലെ വാഹനങ്ങളുടെ നീണ്ട നിര, വേഗനിയന്ത്രണ സംവിധാനങ്ങളുടെ അഭാവം, സുരക്ഷാ ക്രമീകരണങ്ങളില്ല തുടങ്ങി പലപ്രശ്നങ്ങളാണ്. ഇതിനിടയിലൂടെ വേണം യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ. ഇവിടെ സിവിൽ സ്റ്റേഷനുള്ളിൽ ആറ് സർക്കാർ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതു കൂടാതെ കടകളും മറ്റ് സ്ഥാപനങ്ങളും സമീപത്തുണ്ട്. രാവിലെ മുതൽ ഇവിടെ നല്ല തിരക്കാണ്. വിവിധ ഓഫീസുകളിലേക്ക് എത്തുന്ന ആളുകൾ വാഹനങ്ങൾ വാഴൂർ റോഡിന്റെ വശങ്ങളിലാണ് പാർക്കുചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. […]
Read more