സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ വെടിവെപ്പ്

ന്യൂഡൽഹി: വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ക്യാമ്പസിൽ വെടിവെപ്പ്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. ബിര്‍ള എ ഹോസ്റ്റല്‍ ഗേറ്റിലായിരുന്നു സംഭവം നടന്നത്. നാല് തവണ വെടിയുതിർത്തെങ്കിലും രോഹൻ മിശ്രയ്ക്ക് വെടിയേൽക്കാതെ രക്ഷപെട്ടു. സംഭവത്തെ തുടർന്ന് രോഹന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിയുഷ് കുമാർ തിവാരി, ഋഷഭ്, തപസ് എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സർവകലാശാലയിൽ […]
Read more

ഗുജറാത്തിൽ കല്യാണം രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷ നിർബന്ധം

അഹമ്മദാബാദ്: വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു. നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്തുദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നതാണ് പ്രധാനഭേദഗതി. അപേക്ഷകളിൽ വധൂവരന്മാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെ പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്നും വ്യക്തമാക്കണം. അപേക്ഷ താലൂക്ക് രജിസ്ട്രാരാണ് പിന്നീട് പരിഗണിക്കുക. […]
Read more

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും: പീയുഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലോടെ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. കൂടാതെ,യുകെ, ഒമാൻ ഉൾപ്പെടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരക്കരാറുകൾ (FTA) ഏപ്രിലിൽ തന്നെ പ്രാബല്യത്തിൽ വരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസീലൻഡുമായുള്ള കരാർ സെപ്റ്റംബറിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 23 മുതൽ യുഎസിൽ നടക്കുന്ന മൂന്ന് ദിവസത്തെ ചർച്ചയിൽ, ഇടക്കാല വ്യാപാരക്കരാറിന്റെ നിയമപരമായ കരട് ഇന്ത്യൻ-അമേരിക്കൻ ഉദ്യോഗസ്ഥർ അന്തിമമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി ആദ്യം തന്നെ കരാറിന്റെ രൂപരേഖ […]
Read more

മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി

ന്യൂഡൽഹി: അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യുപി സുല്‍ത്താന്‍പൂര്‍ കോടതി. ബിജെപി നേതാവ് വിജയ് മിശ്ര സമർപ്പിച്ച മാനനഷ്ടക്കേസിലാണ് നടപടി. ഈ കേസിൽ 2024-ൽ കോടതിയാൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. 2018-ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. സമാന പരാമർശങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലും രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. കേസിനെ കുറിച്ച് പ്രതികരിച്ച Priyanka Gandhi, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യത്തിനൊപ്പം നിൽക്കുമ്പോൾ […]
Read more

ഇന്ത്യ- പാക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ, 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ വർഷം രൂക്ഷമായ സൈനിക നീക്കത്തിന് സാധ്യത ഉണ്ടായിരുന്ന സാഹചര്യത്തിൽ താൻ ഇടപെട്ടാണ് സ്ഥിതി ശമിപ്പിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഗാസ സമാധാന സമിതി യോഗത്തിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. “നിങ്ങൾ യുദ്ധം ആരംഭിച്ചാൽ രണ്ട് രാജ്യങ്ങൾക്കും മേൽ 200 ശതമാനം നികുതി ചുമത്തുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകി. സാമ്പത്തിക നഷ്ടം വൻതോതിൽ ഉണ്ടാകുമെന്ന് മനസ്സിലാക്കിയതോടെ അവർ യുദ്ധം ഉപേക്ഷിച്ചു,” എന്നാണ് ട്രംപ് പറഞ്ഞത്. ഏപ്രിലിൽ പഹൽഗാമിൽ […]
Read more

യഷ് നായകനായി എത്തുന്ന ‘ടോക്സിക്’ ൻറെ ടീസര്‍ പുറത്ത്

നടൻ യഷും സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ‘ടോക്സിക്’ ചിത്രത്തിന് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. രക്തത്തിൽ മുക്കിയ കുളിമുറി ടബ്ബിൽ പരുക്കൻ ഭാവത്തിൽ യാഷിനെ അവതരിപ്പിച്ചിരുന്നതായിരുന്നു ആദ്യ ടീസർ . മുഖം വ്യക്തമായി കാണിക്കാത്ത രീതിയിലായിരുന്നു അവതരണം. ഒരു പ്രകാശരേഖയിലൂടെ പുറത്തേക്ക് നോക്കുന്ന ഭാവത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ശരീരമൊട്ടാകെ പച്ചക്കുത്തുകളോടെ കാണപ്പെട്ട യാഷിന്റെ രൂപം കഥാപാത്രത്തിന്റെ കടുപ്പം സൂചിപ്പിക്കുന്നതായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യാവിഷ്‌കാരത്തിൽ […]
Read more

ബരാമതി വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന്

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാർ അജിത് പവാറിന്റെ മരണത്തിനിടയായ ബറാമതി വിമാനാപകടത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. സാങ്കേതിക തെളിവുകൾ അടിസ്ഥാനപ്പെടുത്തി സമഗ്ര പരിശോധനയിലൂടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചിരുന്നു. വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥൻ വിധിത് ജാധവ്, വിമാനം നിയന്ത്രിച്ച മുഖ്യ പൈലറ്റ് സുമിത് കപൂർ, സഹ പൈലറ്റ് സാംബവി പഥക്, കാബിൻ ജീവനക്കാരി […]
Read more

വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം, അതിനെ പർവതീകരിക്കേണ്ടതില്ല: ശശി തരൂർ

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ ചില വീഴ്ചകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. വലിയ അന്താരാഷ്ട്ര പരിപാടികളിൽ ചെറിയ സാങ്കേതികയോ സംഘാടകയോമായ പ്രശ്നങ്ങൾ സംഭവിക്കാം അവയെ പർവതീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപങ്കാളിത്തം കൊണ്ടും ആശയവിനിമയത്തിന്റെ വ്യാപ്തി കൊണ്ടും ഉച്ചകോടി ശ്രദ്ധേയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചകോടിയിൽ അദ്ദേഹം പ്രസംഗിക്കും. ഇതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുന ഗാർഗെയും ഉച്ചകോടിയുടെ നടത്തിപ്പിനെയും ചില സംഭവവികാസങ്ങളെയും നിശിതമായി വിമർശിച്ചിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഗ്ലോബൽ സൗത്ത്” രാജ്യങ്ങൾക്കാകെ […]
Read more

എപ്സ്റ്റീൻ വിവാദം ; ഇന്ത്യയുടെ എഐ ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം പിന്മാറി ബിൽ ഗേറ്റ്സ്

ന്യൂഡൽഹി: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വിവാദമായതിനെത്തുടർന്ന്, ന്യൂഡൽഹിയിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇംപാക്ട് സമ്മിറ്റിലെ മുഖ്യപ്രഭാഷണത്തിൽനിന്നു ബിൽ ഗേറ്റ്സ് പിന്മാറി. ഫെബ്രുവരി 19-ന് വ്യാഴാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന അദ്ദേഹം അവസാന നിമിഷമാണ് ഈ തീരുമാനമെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 2008-ൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി വർഷങ്ങളോളം ഗേറ്റ്സിനുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ്റെ ഈ പിന്മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ […]
Read more

യഷ് നായകനായി എത്തുന്ന “ടോക്‌സിക്” ചിത്രത്തിന്റെ ടീസർ റിലീസ് നാളെ

‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20-ന് രാവിലെ 9:35-ന് റിലീസ് ചെയ്യും. വയലൻസും സങ്കീർണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു. രക്തം ചിന്തിയ, മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ, മുഖം മറച്ച് കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന ‘രായ’ എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായ ടോക്‌സിക്, ഓരോ ഘട്ടങ്ങളിലായാണ് വിവരങ്ങൾ പുറത്തുവിടുന്നത്. കഥയെക്കുറിച്ച് കൂടുതൽ […]
Read more

Recent News

Advertisement