Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ആധാർ ഇ–കെവൈസി പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ ഇനി ​ഗ്യാസ് സിലിണ്ടർ കിട്ടില്ല; പുതിയ കടുംവെട്ടുമായി കേന്ദ്രം

നിങ്ങൾ എൽപിജി-​ഗ്യാസ് സിലിണ്ടർ ഇ-KYC പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ മുട്ടൻ‌ പണി വരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ ഉടലെടുത്ത ഹോർമൂസ് പ്രതിസന്ധി പരിഹാരമില്ലാതെ തുടർന്നതോടെ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലേയും ജനജീവിതം ദുസ്സ​ഹമായിട്ട് മാസങ്ങളായി. പിന്നാലെ ഉടലെടുത്ത പാചക വാതകത്തിന്റെയും അവശ്യവസ്തുക്കളുടെയും വില വർധനയിൽ പെട്ട് ഞെരിയുന്ന ജനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മറ്റൊരു കടുംവെട്ട്. ബയോമെട്രിക് ആധാർ ഇ–കെവൈസി ആ​ഗസ്ത് 16ന് മുമ്പ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ​ഗാർഹിക നിരക്കിൽ സിലിണ്ടർ നൽകില്ലെന്നാണ് തീരുമാനം. എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ കൈവൈസി […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ച, മൂന്ന് വിഷയ വിദഗ്ധർ പ്രതികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സിബിഐ കണ്ടെത്തി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. എൻടിഎ ഓഫീസിൽ നിന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന അതീവ രഹസ്യ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദഗ്ധരെ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂം പോലും സജ്ജീകരിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിൽ […]
Read more

പച്ചക്കറിയില്‍ വെള്ളം ചേര്‍ത്ത് ഉച്ചഭക്ഷണം; യുപിയില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടി. ഭക്ഷണത്തിലെ കറിയില്‍ വെള്ളം കൂടുതലായി ചേര്‍ത്ത് നല്‍കിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലിലെ ഛാങ്ഗാവ്പൂര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കറിയില്‍ വെള്ളത്തിന് മുകളില്‍ ഏതാനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മാത്രം കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് […]
Read more

അസമിലെ പ്രളയക്കെടുതിയില്‍ മരണം 95 ആയി; ഉത്തരേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പ്

ന്യൂഡൽഹി: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലായി ഏകദേശം 1.6 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. ബിശ്വനാഥ്, ശിവസാഗർ ജില്ലകളിൽ രണ്ട് മരണങ്ങൾ വീതവും ഗോലാഘട്ട്, മൊറിഗാവ് ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ശിവസാഗറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ലഖിംപൂർ, ധേമാജി, ചാരൈദിയോ, കാംരൂപ് മെട്രോപൊളിറ്റൻ, സോണിത്പൂർ, തിൻസൂക്കിയ, നഗാവ്, ദറാങ്, കർബി ആംഗ്ലോങ്, ഉദൽഗുരി തുടങ്ങിയ […]
Read more

ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും കാലാവധി ഒരു വർഷം കൂടി നീട്ടി. ഈ മാസം അവസാനം ഇരുവരും വിരമിക്കാനിരിക്കെയാണു കേന്ദ്ര സർക്കാർ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ഒരു വർഷത്തേക്കാണ് ഇരുവരുടെയും സേവനകാലം ദീർഘിപ്പിച്ചിരിക്കുന്നത്.
Read more

ജെൻസിയെ ലക്ഷ്യം വെച്ചുള്ള ബജറ്റ്; ബജറ്റിൽ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ബജറ്റിൽ കാര്യമായ പുതുമകളില്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കാവേരി നദീജല പ്രശ്നം ഉയർത്തിക്കാട്ടിയാണ് ഉദയനിധിയുടെ പ്രതികരണം. കാവേരിയിൽ ആവശ്യത്തിന് വെള്ളമില്ലെന്നും സർക്കാർ വിഷയം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിൽ കാവേരി നദിയിലെ ജലനിരപ്പിൽ വലിയ കുറവുണ്ടായിട്ടും […]
Read more

ഇനി സമരം ഇ20 പെട്രോളിനെതിരെ; CJPയുടെ ഭാവി പരിപാടി വ്യക്തമാക്കി അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ പരീക്ഷാ പരിഷ്‌കരണം ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിനു ശേഷം കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ വിശദീകരിച്ച് അഭിജീത് ദീപ്‌കെ. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന പദ്ധതി, തൊഴിലില്ലായ്മ, ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേട് എന്നിവയില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സ്ഥാപകനായ ദീപ്‌കെ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രഷര്‍ ഗ്രൂപ്പായി സിജെപി തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. അതോടെ സിജെപി തൽക്കാലത്തേക്ക് എങ്കിലും രാഷ്ട്രീയപാർട്ടിയായി മാറില്ലെന്ന് വ്യക്തമായി. ‘രാഷ്ട്രീയം, നീതിന്യായ […]
Read more

മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

മംഗളൂരു: കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ മംഗളൂരുവിലെ കോളേജിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരിൽ രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് ആരോപണം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഇരുവരും മലയാളികളാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചത് മലയാളി വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോജിസ്റ്റിക്സ് വിഭാഗത്തിലെ ആറ് രണ്ടാം […]
Read more

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; ബജറ്റിൽ പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. തമിഴ്നാട് ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി മാരി വിൽസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. കാവേരി നദീജല വിഷയത്തിലും ബജറ്റിൽ പരാമർശമുണ്ടായി. തമിഴ്നാടിന് അർഹമായ ജലം നേടിയെടുക്കുമെന്നും മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജലദൗർലഭ്യം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, മുല്ലപ്പെരിയാർ […]
Read more

വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ്

ചെന്നൈ: തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വിജയ് യുടെ നേതൃത്വത്തിലുള്ള സർക്കാർ തത്വാധിഷ്ഠിതമായ ഭരണമാണ് നടത്തുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ പ്രധാന പരിഗണന നൽകിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും അനുവദിച്ചു. 3,734 സർക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer