Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവാക്കൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കണമെന്നും അതിന് എല്ലാത്തരം ലഹരി ഉപയോഗങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലഹരി കടത്തുകാര്‍ക്കും ലഹരി ഉപയോഗത്തിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍പത്തേക്കാള്‍ പലമടങ്ങ് അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ ക്യാംപെയ്ന്‍ […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴയും പ്രളയവും; 2117 കോടി അനുവദിച്ചു കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ, മണ്ണിടിച്ചിൽ, പ്രളയം എന്നിവയെ തുടർന്ന് വ്യാപക നാശനഷ്ടം. അസം, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. ഛത്തീസ്ഗഡിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നു. വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് […]
Read more

അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് കേന്ദ്ര ജിഎസ്ടി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ അഭിജീത് ദീപ്കെയുടെ പിതാവ് മകനെ വിദേശത്ത് പഠിപ്പിക്കാൻ ചെലവഴിച്ച പണത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സിജെപിക്ക് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമ സഹായ ഫണ്ടിനെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിജെപി […]
Read more

E20 പെട്രോളിനെതിരെ പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും

ന്യൂഡൽഹി: E20 പെട്രോൾ ഉപയോഗത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഓഗസ്റ്റ് നാലിന് രണ്ട് ലക്ഷം പേരുടെ ഒപ്പുകളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കാനാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ഓൺലൈൻ ക്യാമ്പയിനിലൂടെയാണ് ഒപ്പുകൾ ശേഖരിച്ചതെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ‘National Town Hall Against E20’ പരിപാടിയിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്. നൂറോളം […]
Read more

‘അടുത്ത നിര്‍ഭയ ആകണോ?’ JNU യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക കെ ബാബുവിന് ഭീഷണി സന്ദേശം

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഗോപിക കെ. ബാബുവിന് നേരെ വധഭീഷണി. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്. ബിജെപിക്കെതിരെ സമരം തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്നും അടുത്ത നിര്‍ഭയ ആകണോ എന്നുമാണ് സന്ദേശം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോപികക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി. തനിക്ക് നേരെ ഉയര്‍ന്ന ഭീഷണി സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗോപികയുടെ […]
Read more

അസമിലും ഒഡിഷയിലും മഴക്കെടുതി; മരണം 82 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലുമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും അസമിൽ ഏകദേശം 1.93 ലക്ഷം പേർ ഇപ്പോഴും ദുരിതത്തിലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ രൂക്ഷമായി. വടക്കൻ ഒഡിഷയിലെ ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കെയോൺജർ ജില്ലകളിൽ പ്രളയഭീഷണി തുടരുകയാണ്. […]
Read more

യുപിഎസ്‌സി, എസ്‌എസ്‌സി പരീക്ഷകളിൽ പുതിയ പരിഷ്‌കാരങ്ങൾ

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) എന്നിവ നടത്തുന്ന മത്സരപരീക്ഷകളിൽ പുതിയ ഭരണ-സാങ്കേതിക പരിഷ്‌കാരങ്ങൾ നടപ്പാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷകളിലെ സുരക്ഷ വർധിപ്പിക്കാനും നടപടികൾ കൂടുതൽ ലളിതമാക്കാനുമാണ് പുതിയ മാറ്റങ്ങൾ. യുപിഎസ്‌സി പരീക്ഷകളിൽ ആൾമാറാട്ടം തടയാൻ ഫെയ്സ് ഓതന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തി. സിവിൽ സർവീസ് പരീക്ഷയിലെ ഉദ്യോഗാർത്ഥികളുടെ ശ്രമങ്ങൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിക്കും. പരീക്ഷയ്ക്ക് […]
Read more

‘ചരിത്രപരമായ വിപ്ലവം’; വിജയ്‌യുടെ വിജയത്തെക്കുറിച്ച് മകൻ ജെയ്‌സൺ സഞ്ജയ്

ചെന്നൈ: പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയുമായി സ്വരചേർച്ചയില്ലെന്ന റിപ്പോർട്ടുകൾ പരോക്ഷമായി തള്ളി മകൻ ജേസൺ സഞ്ജയ്. തന്റെ പുതിയ ചിത്രമായ ‘സിഗ്മ’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജേസൺ വിജയിയെക്കുറിച്ച് സംസാരിച്ചത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിപ്ലവമാണെന്ന് ജേസൺ പറഞ്ഞു. പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കും കുടുംബത്തിനുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തമായി ഒരു വ്യക്തിത്വം വളർത്തിയെടുക്കാനാണ് പിതാവ് നൽകിയ ഉപദേശമെന്നും ജേസൺ പറഞ്ഞു. സഹായം ആവശ്യമുണ്ടെങ്കിൽ നൽകാമെന്നും എന്നാൽ സ്വന്തം കാര്യങ്ങൾ […]
Read more

സംവദിക്കുന്നതിനിടെ അഭിജിത് ദീപ്‌കെയ്ക്ക് ദേഹാസ്വാസ്ഥ്യം

മുംബൈ: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട്ടിൽ പിന്തുണയ്ക്കാൻ എത്തിയവരുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. രാവിലെ 11.45ഓടെ വീട്ടിലെ പാർക്കിങ് ഏരിയയിലേക്ക് എത്തിയ ദീപ്‌കെ, കുറച്ച് സമയം കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ വീട്ടിന്റെ പിറകിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം ഛർദ്ദിച്ചതായാണ് വിവരം. ഇതിന് ശേഷം മാധ്യമങ്ങളെയും മറ്റ് സന്ദർശകരെയും കാണാതെ അദ്ദേഹം വീടിനുള്ളിലേക്ക് മടങ്ങി. മകന് സുഖമില്ലെന്നും ഡോക്ടർമാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ അവർ വീട്ടിലെത്തി പരിശോധിക്കുമെന്നും പിതാവ് […]
Read more

വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവി

ന്യൂഡൽഹി: വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി ശനിയാഴ്ച ചുമതലയേറ്റു. 38 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച വൈസ് അഡ്മിറൽ തരുൺ സോബ്തിയുടെ പകരക്കാരനായാണ് അദ്ദേഹം സ്ഥാനമേറ്റത്. 1990 ജൂലൈ 1-നാണ് എ.എൻ. പ്രമോദ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഗോവയിലെ നേവൽ അക്കാദമിയിൽ പരിശീലനം നേടിയ അദ്ദേഹം സീ കിംഗ് എയർ ഓപ്പറേഷൻസ് ഓഫീസറായും കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ മേഖലകളിലെ വിദഗ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ നിരവധി യുദ്ധക്കപ്പലുകളുടെ കമാൻഡറായും പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer