Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തു; കോളേജ് അധ്യാപകനെ പിരിച്ചുവിട്ടെന്ന് പരാതി

ലഖ്നൗ: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കോളേജ് അധ്യാപകന്റെ പരാതി. ഉത്തർപ്രദേശിലെ ബറേലി ഗാന്ന ഉത്പാദക് പി.ജി കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മോഹിത് ഭരദ്വാജാണ് ആരോപണവുമായി രംഗത്തെത്തിയത്. ജൂലൈ 20ന് ഡൽഹിയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് കോളേജിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുകയും ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിക്കുകയും ചെയ്തെന്നാണ് അധ്യാപകന്റെ പരാതി. നിയമപ്രകാരമുള്ള നടപടികളോ കാരണം കാണിക്കൽ നോട്ടീസോ നൽകാതെയാണ് പിരിച്ചുവിട്ടതെന്നും […]
Read more

ഇ20: ‘സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ നീക്കണം’; നിതിന്‍ ഗഡ്കരി ബോംബെ ഹൈക്കോടതിയില്‍

ന്യൂഡൽഹി: ഇ20 ഇന്ധന മിശ്രണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വീഡിയോകൾ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മെറ്റ, എക്‌സ്, ഗൂഗിൾ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഇ20 പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട 26 വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും ഗഡ്കരി ഹർജിയിൽ ആവശ്യപ്പെട്ടു. ഇ20 ഇന്ധന മിശ്രണ പദ്ധതിയിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും, 2003ലെ […]
Read more

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു; മാറ്റത്തിനൊരുങ്ങി ആർബിഐ

ന്യൂഡൽഹി: രാജ്യത്ത് 10 രൂപ, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ഇതിലൂടെ ആകെ 3,000 കോടി രൂപയുടെ നോട്ടുകൾ പുറത്തിറക്കാനാണ് തീരുമാനം. ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് നോട്ടുകൾ നിലവിലെ പേപ്പർ നോട്ടുകൾക്കൊപ്പം തന്നെ ഉപയോഗത്തിലുണ്ടാകും. പേപ്പർ നോട്ടുകൾ […]
Read more

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയതായി പരാതി. ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിനിൽ സ്‌നാക്കുകൾ വിതരണം ചെയ്തതെന്ന് സംഘാംഗമായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. പരിപ്പുവട കഴിക്കാൻ തുടങ്ങിയ ശേഖർ, അതിനുള്ളിലുണ്ടായിരുന്ന ഫെവിക്വിക്ക് പശ വായിൽ എത്തിയതോടെ ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ടിക്കറ്റ് […]
Read more

രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; അന്വേഷണ സംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ കൂടി ഉൾപ്പെടുത്താനാണ് കോടതി ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നിർദേശങ്ങൾ നൽകിയത്. രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ സിബിഐ […]
Read more

സിജെപി സമരത്തിലെ വൈറല്‍ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈറലായ വിദ്യാർഥി അഭിനവ് ബിഷ്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ഡൽഹി പൊലീസിന്റെ നടപടിയെ തുടർന്നാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഡൽഹി സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ അഭിനവ്, പ്രതിഷേധ വേദിയിൽ നിന്ന് പങ്കുവെച്ച വീഡിയോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. @issac1rl എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഡൽഹി പൊലീസ് ആരംഭിച്ചിട്ടുണ്ട്. […]
Read more

വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ.-47 ഉപയോഗിച്ച പൊലീസുകാരന് സസ്‌പെൻഷൻ

പട്‌ന: ബിഹാറിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ.-47 തോക്ക് ഉപയോഗിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവാനിലാണ് സംഭവം നടന്നത്. ജൂലൈ 25ന് നടന്ന ‘ബിഹാർ ബന്ദ്’ സമരത്തിനിടെയാണ് പൊലീസുകാരൻ എ.കെ.-47 ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രതിഷേധക്കാർക്ക് നേരെ തോക്ക് ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താനും ബിഹാർ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു; ബഹളത്തില്‍ മുങ്ങി സഭ

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബിൽ ലോക്‌സഭയിൽ സർക്കാർ അവതരിപ്പിച്ചു. ബില്ലിൽ ചർച്ച ആരംഭിക്കുന്നതിന് മുമ്പ് പൊലീസ് നടപടിയിൽ അമിത് ഷാ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു. പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ […]
Read more

ആകാശം നോക്കാൻ പണിതു, പന്നീട് ജനാധിപത്യത്തിന്റെ ഉറച്ച ശബ്ദമായി മാറിയ ജന്തർ മന്തർ; ആ കഥ ഇങ്ങനെയാണ്

പതറിപ്പോയ പ്രതീക്ഷകളും തകർന്ന സ്വപ്നങ്ങളുമായി നീതി തേടിയെത്തുന്ന ഈ മഹാരാജ്യത്തെ ഓരോ സാധാരണക്കാരന്റെയും അവസാനത്തെ ആശ്രയകേന്ദ്രവും തണലുമായി ഇന്ന് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നിലകൊള്ളുന്നത് ജന്തർ മന്തറാണ്. പൊതുസമൂഹത്തിന്റെ അമർഷങ്ങളും അവകാശപോരാട്ടങ്ങളും അലയടിക്കുന്ന ജനാധിപത്യത്തിന്റെ പ്രതീകമായി മാറുന്നതിന് വളരെ മുമ്പ് തന്നെ, ജന്തർ മന്തറിന് വേറിട്ടൊരു ചരിത്രവും സവിശേഷമായ ഉദ്ദേശ്യവുമുണ്ടായിരുന്നു. സമയം കൃത്യമായി അളക്കുന്നതിനും ആകാശഗോളങ്ങളുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നതിനും ജ്യോതിശാസ്ത്ര പഠനങ്ങൾക്കുമായി നിർമ്മിക്കപ്പെട്ട ഒരു ഭീമൻ ശാസ്ത്രീയ ഉപകരണമായിരുന്നു അത്. പതിനെട്ടാം നൂറ്റാണ്ടിൽ നക്ഷത്രങ്ങളുടെ ഗതിയും ഗ്രഹങ്ങളുടെ […]
Read more

പെല്ലറ്റ് ഗൺ പ്രയോഗം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാരെ നേരിട്ട പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സേനയ്ക്കുള്ളിലും വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി സി ആർ പി എഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജവാനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ദ്രുതകർമ സേനയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer