ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ; ഹെഡ്ഫോണുകൾ മസ്റ്റ്, ഉച്ചത്തിലുള്ള പാട്ടിനും വിലക്ക്
ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാണ് പ്രധാന നിയന്ത്രണം. ഹെഡ്‌സെറ്റ് അല്ലെങ്കിൽ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ചെയ്യരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മെട്രോയിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ […]
Read more