Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി

അഹില്യനഗർ: നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലായ വിദ്യാർഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അങ്കിത സാംഗ്ലേ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അങ്കിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മറാത്തി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ അങ്കിതയ്ക്ക് 166 മാർക്ക് മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കുട്ടി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. തന്റെ മാതാപിതാക്കളും […]
Read more

രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെച്ച് ധനുഷിന്റെ പ്രസംഗം

ചെന്നൈ: നടൻ ധനുഷിന്റെ പ്രസംഗം രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെക്കുന്നു. ആരാധകരോട് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഹ്വാനം ചെയ്തുള്ള ധനുഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. ഒരുമിച്ച് നിൽക്കുന്ന വലിയൊരു കൂട്ടായ്മയ്ക്ക് വലിയ ശക്തിയുണ്ടെന്നും അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ധനുഷ് പറഞ്ഞു. സ്വന്തം പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് […]
Read more

പ്രധാൻ വീണു, അടുത്തത് ​ഗഡ്കരി; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി എഥനോൾ ജനതാ പാർട്ടി, എന്താണ് ഇവരുടെ ആവശ്യം?

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച ജെൻസി പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് പുതിയ തലവേദനയായി ഇ-20 ജനതാ പാർട്ടിയുടെ ഉദയം. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ച ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ യുവജന പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ടിരിക്കുന്ന ഇജെപിയുടെ ലക്ഷ്യം കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയാണ്. കേന്ദ്രസർക്കാർ നിർബന്ധമാക്കിയ ഇ20 എഥനോൾ മിശ്രിതത്തിന് പകരം 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കുക എന്നത് മാത്രമാണ് ഇവരുടെ ഏക ആവശ്യം. എഥനോൾ […]
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അതീവ സുരക്ഷാ മേഖലയായ സ്ഥലത്ത് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാണ് കേസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കാല്‍നടയായി പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തെത്തി പ്രതിഷേധിച്ചു. ഖര്‍ഗെയുടെ വസതിയില്‍നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ പൊലീസ് […]
Read more

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ; തെരഞ്ഞെടുപ്പിൽ ഇനി ഇല്ല

കർണ്ണാടക: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിൽ 79 വയസായതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തനിക്ക് 82 വയസാകുമെന്നും, അതിനാൽ മത്സരരംഗത്തുണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കില്ലെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം ഇന്ന് മലിനമായിരിക്കുകയാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും സിദ്ധരാമയ്യ […]
Read more

ഗംഗാ നദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമല്ലെന്ന് ജഡ്ജി

ഭോപ്പാൽ: ഗംഗാ നദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. ഗംഗാ നദിയിൽ ഒരു ഹൗസ് ബോട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു എന്നതിന് മുസ്ലിം യുവാക്കളെ മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ സംഭവത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ അഞ്ചാമത് ജസ്റ്റിസ് ജി പി സിങ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നദിയിൽ വെച്ച് […]
Read more

സമരം ചെയ്ത വിദ്യാർഥികളെ കൊല്ലാൻ ആരാണ് നിർദേശം നൽകിയത്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിശദീകരണം തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്ക് ഉൾപ്പെടെയുള്ള ബലപ്രയോഗം നടത്താൻ ആരാണ് ഉത്തരവിട്ടതെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അമിത് ഷായ്ക്ക് അയച്ച കത്ത് രാഹുൽ ഗാന്ധി പുറത്തുവിട്ടു. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം സുരക്ഷാ സേന […]
Read more

ശിവകാശി വിരുദുനഗറിൽ പടക്ക നിര്‍മ്മാണ യൂണിറ്റില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

വിരുദുനഗർ: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം വിരുദുനഗറിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊട്ടിത്തെറിയിൽ ഗുരുതരമായി പൊള്ളലേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം.
Read more

അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി; ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൂടി മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച ചെയ്ത് വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും പങ്കാളികളാണ്. 810 ഗ്രാമങ്ങൾ ഇപ്പോഴും […]
Read more

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി. സമരത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഡൽഹി മെട്രോ സർവീസുകൾ പുനഃസ്ഥാപിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ജന്തർ മന്തർ മേഖലയിൽ ദിവസങ്ങളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കൊപ്പം തടസ്സപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു. സമാധാന അന്തരീക്ഷം തിരിച്ചെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഗതാഗത, ആശയവിനിമയ സംവിധാനങ്ങളിൽ നിയന്ത്രണങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer