സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Ernakulam

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട് തല്ലിയ ജോജി ജോണിന്‍റെ നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ചതവുകളുണ്ടെന്നും ഇടിവള കൊണ്ടും ബിയര്‍ കുപ്പികൊണ്ടുമെല്ലാം ക്രൂരമായി മര്‍ദിച്ചെന്നും ജോജി പറഞ്ഞു. ഇതിനിടെ, യുവാവിനെ ആളുമാറി മർദ്ദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് […]
Read more

ഭക്ഷണം കഴിക്കുന്നതിനിടെ 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി സ്വദേശിയായ അജിയുടെ മകൻ ആന്റോൺ ആണ് മരിച്ചത്. രാവിലെ പള്ളിയിൽ പോയി വീട്ടിലെത്തിയ ശേഷം ആന്റോൺ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആദ്യം ഒരു പഫ്സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോൺ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ കുഴഞ്ഞുവീണതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ, […]
Read more

സംസ്ഥാനത്ത് മഴ കനക്കുന്നു : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ​തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി […]
Read more

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

കൊച്ചി: സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: ‘ഇപ്പോൾ എങ്ങനെ ഉണ്ട്?’. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: ‘നടന്നു തുടങ്ങി’. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു. ആ മനസ്സിലെ നീറ്റൽ തിരിച്ചറിഞ്ഞ് മമ്മൂട്ടി പറഞ്ഞു: ‘ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ..അതും നടക്കും…ഉറപ്പ്..’ സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം. കഴിഞ്ഞവർഷം ഒക്ടോബർ 25ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ […]
Read more

കാടിനു നടുവിൽനിന്ന് ആകാശത്തിനരികിലേക്ക്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി അട്ടപ്പാടിയിലെ കുട്ടികൾ

കൊച്ചി: ‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ… ബസിൽ കയറ്റാമോ… ‘ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടല്ല,കൊച്ചിയെന്ന മഹാനഗരത്തിലെത്തി. മെട്രോയിൽ കയറി, ഒടുവിൽ വിമാനം പറക്കുന്നത് കണ്ടു. അതിനെ തൊട്ടു. ജീവിതത്തിൽ ഒരിക്കൽപോലും സ്വപ്നം കാണാതിരുന്ന ആ നിമിഷത്തിൽ അവർ ഒറ്റസ്വരത്തിൽ വിളിച്ചത് ഒരേയൊരു പേര്…മമ്മൂക്കാ….! പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും […]
Read more

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം

കൊച്ചി: എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം. കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. 17കാരനായ അർജുൻ കുമാർ ആണ് കടലിൽ ചാടി ആത്മഹത്യ ചെയ്തത്. ഫുട്ബോൾ കളിക്കാനെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മ […]
Read more

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,839 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,839 കോടി രൂപ കടന്നു. ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 26.27 കോടി രൂപയായി വളര്‍ന്നതായും 2026 ജനുവരി 31ലെ കണക്കുകള്‍ കാണിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിച്ചതിന്‍റെ മികച്ച ചരിത്രവും ഈ ഫണ്ടിനുണ്ട്. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി […]
Read more

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട; നിലപാട് വ്യക്തമാക്കി സർക്കാർ

കൊച്ചി: ബെനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കെഎസ്‌യു നേതാവ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. ദിവ്യ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി ഇടപാട് നടന്നുവെന്നായിരുന്നു കെഎസ്‌യു നേതാവിന്റെ പരാതി. അതേസമയം, നടപടിക്രമങ്ങളിലെ വീഴ്‌‌ചകളിൽ ഉത്തരവാദിയെന്ന് കണ്ടെത്തിയ […]
Read more

വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: വിവിധ സർക്കാർ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. നിലവിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന കോടതി വിധി നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ നടപടിയിലാണ് നിർണായക ഇടപെടൽ ഉണ്ടായത്. സർക്കാർ നടപടിയിൽ വിശദീകരണം നൽകാനും സത്യവാങ്മൂലം സമർപ്പിക്കാനും ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം ഫയൽ ചെയ്തില്ല. ഇതിനെ തുടർന്നാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ് ഉത്തരവിട്ടത്. വിവിധ വകുപ്പുകളിലായി 23 നിയമന […]
Read more

ബിജെപിയോട് പൂർണമായി യോജിക്കാൻ കഴിയാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നത്: അഖിൽ മാരാർ

കൊച്ചി: ബിജെപിയുടെ നിലപാടുകളോട് പൂർണമായും യോജിക്കാൻ സാധിക്കാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നതെന്ന് അഖിൽ മാരാർ. ഒരു സ്വകാര്യ ചാനലിനോടുള്ള അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു: ഞാൻ 80 ശതമാനത്തോളം ബിജെപി നയങ്ങളോട് യോജിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ എതിർപ്പ് ഉള്ളതിനാൽ ട്വന്റി 20 പാർട്ടിയിൽ ചേർന്നതാണ്. ട്വന്റി 20യുടെ ആശയങ്ങൾ എനിക്ക് നേരത്തെ മുതലേ അംഗീകര്യമായിരുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ എല്ലാ ബിജെപി പ്രവർത്തനങ്ങൾക്കും ഞാൻ പിന്തുണ നൽകും. മുൻ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല അടക്കം അദ്ദേഹത്തെ […]
Read more

Recent News

Advertisement