സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

ബൈക്ക് മോഷ്ടിച്ച് രൂപ മാറ്റം വരുത്തി ഉപയോഗിച്ച പ്രതി പിടിയിൽ

കോഴിക്കോട്: പട്ടാപ്പകല്‍ മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി ഉപയോഗിച്ചിരുന്നയാളെ പോലീസ് പിടികൂടി. കുറ്റ്യാടി വടയം സ്വദേശി വെള്ളാപ്പറമ്പത്ത് വിജിന്‍ലാലിനെയാണ് എടച്ചേരി പോലീസ് വാഹനസഹിതം അറസ്റ്റ് ചെയ്തത്. പുറമേരി മുതുവടത്തൂര്‍ സ്വദേശി അച്ഛന്‍കണ്ടിതാഴെ നാസറിന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. വടകര ഓര്‍ക്കാട്ടേരിയിലെ ചന്ത കാണാന്‍ ഭാര്യയോടൊപ്പം എത്തിയ നാസര്‍ റോഡരികിലെ അസ്മ കോഴിഫാമിന് സമീപമുള്ള പാലത്തിനടുത്ത് മറ്റ് വാഹനങ്ങളോടൊപ്പം ബൈക്ക് പാര്‍ക്ക് ചെയ്ത് മക്കള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ പോയിരുന്നു. ഏകദേശം 45 മിനിറ്റിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് […]
Read more

ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ തല്ലിത്തകർത്ത് യുവാക്കൾ

കോഴിക്കോട്: ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹോട്ടലിൽ അതിക്രമം. കോഴിക്കോട് മിംസ് ആശുപത്രിക്ക് മുൻവശത്തുള്ള ‘അളിയൻസ്’ ഹോട്ടലിലാണ് സംഭവം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഹോട്ടൽ തകർക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.30ഓടെയായിരുന്നു സംഭവം നടന്നത്. മൂന്നംഗ സംഘം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തി. 500 രൂപയ്ക്ക് മുകളിൽ വിലവരുന്ന ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചു. ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരൻ പണം നൽകാതെ പോകാൻ കഴിയില്ലെന്ന് […]
Read more

കോടികൾ വിലമതിക്കുന്ന 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദി കണ്ടെത്തി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്. തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസിൽ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളായ […]
Read more

തീവണ്ടികളിലെ സ്ഥിരംമോഷ്ടാവ് പിടിയിൽ; കാരയ്ക്കൽ എക്‌സ്പ്രസിലെ ഐഫോൺ മോഷണം അടക്കം നിരവധികേസുകൾ

കോഴിക്കോട്: തീവണ്ടികളിൽ നിരന്തരം മോഷണം നടത്തി വന്ന യുവാവ് പിടിയിലായി. മലപ്പുറം നിലമ്പൂർ സ്വദേശിയായ മുഹമ്മദ് സിഫിൽ (23) നെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കാരയ്ക്കൽ–എറണാകുളം എക്‌സ്പ്രസിൽ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ചതും, യാത്രയ്ക്കിടെ ഫോൺ വിളിക്കാൻ വാങ്ങിയ മൊബൈൽ തിരികെ നൽകാതെ കടന്നുകളഞ്ഞതുമാണ് പ്രധാന കേസ്. ഇതിനുപുറമേ എറണാകുളം-നിസാമുദ്ധീൻ എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് ലാപ്ടോപ് ഉൾപ്പെട്ട ബാഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസ് ജനറൽ കോച്ചിൽ നിന്നുള്ള ലാപ്ടോപ് ബാഗ് മോഷണത്തിനുമാണ് ഇയാൾക്കെതിരെ കേസുള്ളത്. ഇയാളിൽ നിന്ന് […]
Read more

സീബ്രാലൈനിൽ വാഹനം നിർത്തരുത്; 500 രൂപ പിഴ

കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപടി സ്വീകരിച്ചാൽ, പിഴ തുക രണ്ടാഴ്ചയ്ക്കുള്ളിൽ ചേവായൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിൽ അടയ്ക്കണം. കോടതി നടപടികൾ ആരംഭിച്ചാൽ പിന്നീട് കോടതിയിലൂടെയാണ് പിഴ അടയ്ക്കാൻ സാധിക്കുക. നഗരത്തിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ സീബ്രാലൈനിൽ വാഹനം നിർത്തുകയോ, സീബ്രാലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കാതെയോ നിർത്തുകയോ ചെയ്താൽ കർശന നടപടി ഉണ്ടാകും. സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ ഇ-ചലാൻ […]
Read more

കോഴിക്കോട്ട് സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ പ്ലസ്ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പ്ലസ്ടു വിദ്യാർഥിയെ സ്‌കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ പ്രൈവറ്റ് കോളേജിൽ പ്ലസ്ടു വിദ്യാർഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്. വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തൊട്ടിൽപ്പാലം പോലീസും കോഴിക്കോട് റൂറൽ ഫോറൻസിക്ക് യൂണിറ്റും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ ഇത്തവണ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ്‌ ആയിരുന്നതിനാൽ മത്സരിച്ചില്ലെന്നും, എല്ലാ ഇടത്തും പ്രചാരണത്തിന് എത്തേണ്ടതിനാലാണ് അന്ന് മത്സരിക്കാതിരുന്നത്. നിലവിൽ തന്റെ ആവശ്യങ്ങളോട് ഹൈക്കമാൻഡ് മുഖം തിരിക്കില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങൾ എല്ലാം വിജയകരമായി ചെയ്തിട്ടുണ്ട്. സ്ഥാനാർഥികളിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും ആയിരിക്കും. വിജയസാധ്യത ആയിരിക്കണം മാനദണ്ഡം. സ്ഥാനാർഥികൾ ആയി ചിലരുടെ പേരുകൾ പ്രചരിക്കുന്നത് ശരിയല്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. പാർട്ടി അന്തിമ […]
Read more

കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തം; ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് പാളയം പ്രദേശത്തെ ജയലക്ഷ്മി സിൽക്സ് ഷോറൂമിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിനുള്ളിൽ വസ്ത്രങ്ങൾ അമിതമായി കുത്തിനിറച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അഗ്നിസുരക്ഷാ സംവിധാനം പ്രവർത്തിച്ചിരുന്നുവെങ്കിലും അധിക സ്റ്റോക്ക് സംഭരിച്ചതിനാൽ തീ വേഗത്തിൽ പടർന്നു, നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസത്തെ പ്രാഥമിക പരിശോധനയിൽ തീപിടിത്തത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താനായിരുന്നില്ല. എന്നാൽ കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സജ്ജമായിരുന്നുവെന്നും, സംഭരിച്ച വസ്തുക്കളുടെ അളവാണ് നാശനഷ്ടം വർധിപ്പിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. […]
Read more

എംഡിഎംഎ വില്പന നടത്തിയ കേസിൽ ഭാര്യയും ഭർത്താവും പിടിയില്‍

കോഴിക്കോട്: ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോഴിക്കോട് ഡാന്‍സാഫന്റെ പിടിയില്‍. അരീക്കാട് സ്വദേശികളായ മുഹമ്മദ് ഇർഫാൻ, ഭാര്യ നിർഫാന എന്നിവരാണ് പിടിയിലായത്. നടുവട്ടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. 2025 ൽ തൊണ്ടയാട് സ്വദേശിയില്‍ നിന്നും 25 ഗ്രാം എംഡിഎംഎ പിടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലുമായിരുന്നു ഇവരുടെ ലഹരിമരുന്ന് വില്‍പന.
Read more

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ. ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ക്ലീൻ ചെയ്യാനായി കലക്കി വെച്ച ഫിനോയിൽ കുടിച്ചത്. കാസർകോട് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement