സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

കൊട്ടിക്കലാശം ഇന്ന്

പാലക്കാട് : വാശിയേറിയ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ, ചൊവ്വാഴ്ച പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണത്തിന് സമയം അനുവദിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും കൊട്ടിക്കലാശത്തിന് സർവസന്നാഹങ്ങളുമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലും ആഴ്ചകളായി രാപകൽ വ്യത്യാസമില്ലാതെ വീടുകൾ കയറിയിറങ്ങി സ്ഥാനാർഥികളും പ്രവർത്തകരും ഉണ്ടാക്കിയെടുത്ത കൂട്ടായ്മകളുടെ അവസാനഘട്ട ശക്തിപ്രകടനമാവും കൊട്ടിക്കലാശം. ഗ്രാമപ്പഞ്ചായത്ത് വാർഡുകളും നഗരസഭ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് മുന്നണികൾ കൊട്ടിക്കലാശത്തിനു കോപ്പുകൂട്ടുന്നത്. ഓരോയിടത്തും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അവസാനവട്ട പ്രചാരണത്തിന് […]
Read more

നായകൾക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി

പാലക്കാട്: ആലത്തൂർ വെറ്ററിനറി പോളിക്ലിനിക്കിൽ റോട്ടറി ക്ലബ്ബിന്റെയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്തെ വളർത്തുനായകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പേവിഷത്തെതിരെ ശക്തമായ പ്രതിരോധം നിർമ്മിക്കാനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. എസ്. സജിത്ത് ക്യാമ്പിന് നേതൃത്വം നൽകി. ഉദ്ഘാടനസമയത്ത് എം. ശിവസ്വാമി, എ.പി. ജയരാജൻ, മനോജ് ബി. മേനോൻ, ആർ.എസ്. സന്തോഷ്‌കുമാർ, ആർ. ഗിരീഷ്‌കുമാർ, പി. രാജേന്ദ്രൻ, സി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. പേവിഷ പ്രതിരോധ വാക്സിനേഷൻ വഴിയുള്ള സുരക്ഷയുടെ […]
Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറ നീലിപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കഞ്ചേരി കറ്റുകോട് സ്വദേശി അഖിൽ ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് യു ടേൺ എടുക്കുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. നീലിപ്പാറയിൽ ദേശീയപാതയുടെ നിർമ്മാണത്തിനായി എടുത്ത കാന നിർമ്മാണം പാതിവഴിയിൽ ഇട്ടത് മൂലം അവിടെ മൂന്ന് വരിയായി വാഹനം പോവാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ഇത് മൂലം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
Read more

യുഡിഎഫ് വാഹന റാലിയും കൺവെൻഷനുംനടത്തി

പാലക്കാട്: തരൂർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് തരൂർ പഞ്ചായത്തിൽ യുഡിഎഫ് വൻ കൺവെൻഷനും വാഹന റാലിയും നടത്തി. പഞ്ചായത്തിലെ എല്ലാ വാർഡ് സ്ഥാനാർത്ഥികളെയും മുമ്പേ പ്രഖ്യാപിച്ച സാഹചര്യത്തിൽ, സ്ഥാനാർത്ഥികളെ ജനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ മുന്നോടി കൺവെൻഷന്റെ പ്രധാന ലക്ഷ്യം. കരിങ്കുളങ്ങരയിൽ നിന്ന് ശക്തമായ ജനപങ്കാളിത്തത്തോടെ ആരംഭിച്ച റാലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ ചുറ്റി തോടുകാട് പ്രദേശത്ത് അവസാനിക്കുകയായിരുന്നു. റാലിയിൽ പ്രദേശവാസികളുടെ സ്വീകരണമാണ് ശ്രദ്ധനേടിയത്. വീടുകളുടെ മുന്നിലും വഴികളിലും കൂട്ടത്തോടെ എത്തിയ ജനങ്ങൾ സ്ഥാനാർത്ഥികളെ അഭിനന്ദിക്കുകയും […]
Read more

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ പിടിയിൽ

പാലക്കാട്: തിരുമിറ്റക്കോട് കാർ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ പിടിയിൽ. പനമണ്ണ സ്വദേശി അഭിജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവിൽ പോകാൻ സഹായിച്ചത് അഭിജിത്തെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘമാണ് മർദിച്ചതെന്നാണ് മുഹമ്മദലി നൽകിയ വിവരം. 70 കോടി ആവശ്യപ്പെട്ടായിരുന്നു മർദനം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മുഹമ്മദാലി. പട്ടാമ്പി മുതൽ ഇദ്ദേഹത്തെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു.  തിരുമിറ്റക്കോട് കോഴിക്കാട്ടരി പാലത്തിന് സമീപമാണ് അക്രമി സംഘം […]
Read more

അപകട ഭീഷണിയായി റോഡരികിലെ മരങ്ങൾ

പാലക്കാട്: എലപ്പുള്ളി മേനോൻപാറ ഷുഗർഫാക്ടറിക്ക് സമീപം റോഡരികിലെ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ഒരാഴ്ചമുൻപ് മരം റോഡിലേക്കുവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈസമയം ഇതുവഴി മറ്റു വാഹനങ്ങൾ പോകാത്തതിനാൽ വൻ അപകടം ഒഴിവായി.40 വർഷത്തിലേറെ പഴക്കമുള്ള ആറ് മരങ്ങളാണ് അപകടഭീഷണിയായുള്ളത്. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിൽ റോഡിന് സമീപത്തുതന്നെ വീടിനുമുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുമുണ്ട്. കഞ്ചിക്കോട്ടുനിന്നും ചുള്ളിമടഭാഗത്തുനിന്നുമൊക്കെ കൊഴിഞ്ഞാമ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും നിരവധി വാഹനങ്ങളാണ് ദിനംപ്രതി […]
Read more

കോൺഗ്രസ്‌ പ്രചാരണതന്ത്രങ്ങളുടെ “ചാണക്യൻ”; 77 കാരനായ ഖുദുസണ്ണൻ ഈ തിരഞ്ഞെടുപ്പിലും സജീവം

പാലക്കാട്: വടക്കഞ്ചേരിഅര നൂറ്റാണ്ട് കാലം വടക്കഞ്ചേരിയിൽ കോൺഗ്രസ്‌ പ്രചാരണതന്ത്രങ്ങളുടെ ചാണക്യനായിരുന്ന 77 കാരനായ എം.എസ്. അബ്ദുൾ ഖുദുസെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഖുദുസണ്ണൻ രാഷ്ട്രീയനിരീക്ഷണവും വിലയിരുത്തലുകളുമായി ഈ തിരഞ്ഞെടുപ്പിലും സജീവമാണ്. പ്രായത്തിന്റെ അവശതകൾ ഉള്ളതിനാൽ ഇത്തവണ ഖുദൂസിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണൽകേന്ദ്രത്തിനു പുറത്താണ്. അഞ്ചു പതിറ്റാണ്ടിലേറെക്കാലം ലോക്സഭ, നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ കൗണ്ടിംഗ് ഏജന്റായി എഴുപത്തിയേഴുകാരനായ അബ്ദുൾ ഖുദുസ് പ്രവർത്തിച്ചിട്ടുണ്ട്. ഇതുതന്നെ അപൂർവ റെക്കോർഡാണെന്നു പാർട്ടി പ്രവർത്തകരും പറയുന്നു. 1967ൽ മന്ത്രി കെ. ശങ്കരനാരായണന്റെ കൗണ്ടിംഗ് ഏജന്റായിട്ടായിരുന്നു […]
Read more

വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 50 ലക്ഷം; വടക്കഞ്ചേരി കേന്ദ്രീകരിച്ച് വൻ സംഘം

പാലക്കാട്: വടക്കഞ്ചേരി വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായി. കഴിഞ്ഞ ദിവസം അഞ്ചുമൂർത്തിമംഗലം കണ്ടംകാളിപ്പൊറ്റ ആർ.വിഷ്ണുരാജിനെ (29) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുകെയിലേക്കു വീസയും ജോലിയും വാഗ്ദാനം ചെയ്തു പുലാപ്പറ്റ സ്വദേശി സന്ദീപ്, ഭാര്യ അർച്ചന എന്നിവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ടും 7,62,000 രൂപ തട്ടിയെടുത്തിരുന്നു. തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾ 15 പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.