സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസിൻറെ മിന്നൽ പരിശോധന; കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണവും മദ്യവും

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി. ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ടാണ് പരിശോധന നടത്തിയത്. ഇടപാടുകള്‍ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തില്‍ കരിപ്പൂർ വില്ലേജ് ഓഫീസ് കുറേ നാളുകളായി വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇന്നെലെ ചില ഏജന്‍റുമാർ ഓഫീസിൽ വന്നു പോവുകയും ചെയ്തു. ഉച്ചക്ക് ശേഷം […]
Read more

സ്കൂട്ടറിൽ പോവുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട്–ഇടിഞ്ഞാർ റോഡിൽ ഉണങ്ങിയ മരക്കൊമ്പ് ഒടിഞ്ഞു വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇടിഞ്ഞാർ സ്വദേശി ഹർഷകമാർ എന്ന ഷൈജു ആണ് മരിച്ചത്. ഇന്നലെ രാത്രി ബ്രൈമൂർ–പാലോട് റൂട്ടിലെ മുല്ലച്ചൽ വളവിലാണ് അപകടം സംഭവിച്ചത്. റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞ് ടൂവീലറിൽ പിൻസീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷൈജു സംഭവ സ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഉടൻ […]
Read more

കമിതാക്കളെ ലോഡ്ജ്മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിതുരയില്‍ കമിതാക്കളെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിന്‍ (28) , ആര്യന്‍കോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതിനെതുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു. ഇന്നെലെ ഉച്ചയോടെ വിതുരയ്ക്ക് സമീപമുള്ള ലോഡ്ജ് മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാർ […]
Read more

ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്റെയും ​ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ. ബദറുദ്ദിൻ വാദം കേൾക്കുക. സ്വർണക്കൊള്ളയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് രണ്ട് പ്രതികളും കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ എ. പത്മകുമാറിനെതിരെ നിരവധി നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും തമ്മിൽ […]
Read more

മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണം; ​നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. ചികിത്സ നൽകിയ വിവിധ ആശുപത്രികളിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സിഎച്ച്സി തലത്തിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ചികിത്സാ നടപടികളിൽ തുടർച്ചയായ പിഴവുകൾ ഉണ്ടായെന്നാണ് അന്വേഷണ കണ്ടെത്തൽ. ജില്ലാ ആശുപത്രിയിൽ ആവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സാ പിഴവുകൾ ഉണ്ടായതായാണ് വിലയിരുത്തൽ. ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും […]
Read more

ശബരിമല ഹരിവരാസനം അവാർഡ് നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

തിരുവനന്തപുരം: ശബരിമല ഹരിവരാസനം അവാർഡ് നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. മന്ത്രി വിഎൻ വാസവനാണ് വാർത്താ സമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും. അതേസമയം, മകരവിളക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായും വിഎൻ വാസവൻ അറിയിച്ചു. പർണശാല കെട്ടി താമസിക്കുന്നവർ അടുപ്പ് കൂട്ടാൻ പാടില്ലെന്നും ആഹാരം ദേവസ്വം ബോർഡ് നൽകുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യൂ പോയിന്റുകളിൽ പൊലിസിനെ സുരക്ഷക്ക് നിയോഗിക്കും. സന്നിധാനത്തും കൂടുതൽ പൊലീസിനെയും സന്നദ്ധ സേനയെയും വിന്യസിക്കും. കാനന പാതയിലുടെ സഞ്ചരിക്കുന്നവർ […]
Read more

പരിശോധന നടത്താതെ കെഎസ്ആർടിസിക്ക് സർട്ടിഫിക്കറ്റ്; നടപടിയെടുക്കാതെ എംവിഡി

തിരുവനന്തപുരം: പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും അധികൃതർ നടപടി എടുക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം വികാസ്‌ ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുക പരിശോധനയ്‌ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ കൃതൃമമായി […]
Read more

ബൈക്ക് കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് അപകടം; ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ മരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചന്ദ്രിക പത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ മരിച്ചു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കാരയ്ക്ക മണ്ഡപത്തിന് സമീപം ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗോപകുമാറിനൊപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

വിഴിഞ്ഞം തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ട്രോളർ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പട്രോളിംഗ് സംഘം പിടികൂടി. തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്റെയും രാമനാഥപുരം സ്വദേശി ആൻറണിയുടെയും ട്രോളർ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞം തീരത്ത് നിന്ന് ഏഴ് കിലോമീറ്റർ പരിധിക്കുള്ളിലായിരുന്നു അനധികൃത മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ബോട്ടുകളിലെത്തിയവർക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more

വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു; പുതിയ ഓഫീസ് മരുതംകുഴിയില്‍

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎല്‍എ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം. ബിജെപി നേതാവും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ഓഫീസ് ഒഴിയാന്‍ തീരുമാനമായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഉടലെടുത്തത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.