Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

വയനാട് ടൗണ്‍ഷിപ്പിൽ 19 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ കൂടുതൽ വീടുകൾ കൈമാറി. 19 വീടുകളാണ് സാങ്കേതികമായി കൈമാറിയത്. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്. കഴിഞ്ഞദിവസം ഏഴു വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും കൈമാറിയിരുന്നു. ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറിയിട്ടുണ്ട്. എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്.
Read more

പോക്‌സോ കേസിൽ താല്‍ക്കാലിക അധ്യാപകൻ അറസ്റ്റിൽ

വയനാട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസലി(34)നെയാണ് തൊണ്ടര്‍നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്ന കാര്യം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. 2026 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
Read more

KSRTC ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ കൈ നഷ്ടപ്പെട്ടു; ഒന്നരക്കോടി നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് 1,40,34,550 രൂപ നഷ്ടപരിഹാരവും 8 ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്ന് വയനാട് എം.എ.സി.ടി കോടതി വിധിച്ചു. ജഡ്ജി എ.വി. ഉണ്ണികൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്. അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ അസൈനാറിന്റെ മകൻ മുഹമ്മദ് അസ്‌ലം (19) ആണ് കേസിലെ ഹർജിക്കാരൻ. അപകടത്തിൽ ബസ് ഓപ്പറേറ്റർ ആയ കെ.എസ്.ആർ.ടി.സി ആണ് നഷ്ടപരിഹാരം നൽകേണ്ടത്. 2023 ജനുവരി 17-നാണ് സംഭവം നടന്നത്. അമ്പലവയലിൽ നിന്ന് സുൽത്താൻ […]
Read more

മൂന്ന് ക്വിന്‍റൽ കുരുമുളക് മോഷ്ടിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

വയനാട്: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുല്‍പ്പള്ളി വാക്കയിൽ വീട്ടിൽ അനറ്റ് സെബാസ്റ്റ്യൻ (19)നെ എറണാകുളം കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ സി.എസ്. അനൂപ് (22), നൗഫൽ നൗഷാദ് (22), മുഹമ്മദ് സിനാൻ (18) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 27ന് പുലർച്ചെയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഷെഡിൽ മോഷണം നടന്നത്. വാതിലിന്റെ […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്തും

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനത്തിനിടെ കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്തുന്നതിനായാണ് നിയന്ത്രണം. കഴിഞ്ഞ ദിവസമാണ് എസ്കവേറ്റർ കൊക്കയിലേക്ക് മറിഞ്ഞത്. ഇത് മുകളിൽ എത്തിക്കാൻ നടത്തിയ മുൻ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഇന്ന് ബേപ്പൂരിൽ നിന്നെത്തുന്ന ഖലാസിമാരുടെ സഹായത്തോടെ യന്ത്രം ഉയർത്താനുള്ള നടപടികൾ പുരോഗമിക്കും. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും പൂർണ നിയന്ത്രണവും, മറ്റു വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ആറാം വളവിൽ […]
Read more

വിദ്യാര്‍ത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്ദുല്ലയുടെയും ഹസ്‌നയുടെയും മകനായ മുഹമ്മദ് ഫാദിൽ (14) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയാണ് വീട്ടിലെ ഹാളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഫാദിൽ. മുഹമ്മദ് ആദിൽ, മുഹമ്മദ് റബീദ് എന്നിവർ സഹോദരങ്ങളാണ്.
Read more

മുണ്ടക്കൈ ടൗൺഷിപ്; 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമെത്തി

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കി. വയനാട്ടിലെ എൽസ്റ്റൺ എസ്റ്റേറ്റ് പ്രദേശത്താണ് ടൗൺഷിപ്പ് ഒരുക്കുന്നത്. 4-ാം സോണിൽ 9.5 ലക്ഷം ലീറ്റർ ശേഷിയുള്ള ജലസംഭരണി കമ്മിഷൻ ചെയ്തു. ഇതോടെ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ വെള്ളം നിറച്ച് വിതരണം ആരംഭിച്ചു. വൈദ്യുതി ലഭ്യതയ്ക്കായി 315 കിലോവാട്ട് ശേഷിയുള്ള രണ്ട് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 11 കെവി ലൈനുകൾ ഭൂഗർഭ ശൃംഖലയിലേക്ക് ബന്ധിപ്പിച്ചു. കൂടാതെ 110 കിലോവാട്ട് സബ്സ്റ്റേഷന്റെ നിർമ്മാണവും […]
Read more

ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി ലീഗിന്റെ 51 വീടുകള്‍; ഗൃഹപ്രവേശനം കഴിഞ്ഞു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി മുസ്ലീം ലീഗ്. ആദ്യ ഘട്ടമായി ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു. വീട്ടുകാരുടെ ക്ഷണപ്രകാരം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ മാസമാണ് വീടുകളുടെ കൈമാറ്റം നടന്നത്. താക്കോലും പട്ടയയുമാണ് കൈമാറിയത്. 105 വീടുകളാണ് ലീഗ് നല്‍കുക. ബാക്കി വീടുകളുടെ നിര്‍മ്മാണം മെയില്‍ തുടങ്ങും. എട്ടു സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിച്ചത്. മൂന്ന് ബെഡ് റൂമുകളോട് […]
Read more

കാപ്പ ചുമത്തി യുവാവിനെ ആറു മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി

കൽപ്പറ്റ: മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ആറു മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്താൻ പൊലീസ് നടപടി സ്വീകരിച്ചു. കൃഷ്ണഗിരി കൊളഗപ്പാറ കൈതകാട്ടിൽ വീട്ടിൽ നവീൻ ദിനേശ് (25)നെയാണ് വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന നിർദേശത്തോടെ നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രൻ ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐ.പി.എസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവീൻ ദിനേശിനെതിരെ സുല്‍ത്താൻ ബത്തേരി […]
Read more

ദുരന്തബാധിതരുടെ സ്വകാര്യത PR വര്‍ക്കിന് ഉപയോഗിക്കരുത്, വാക്ക് പാലിച്ചു; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദുരന്തബാധിതരുടെ സ്വകാര്യത പിആര്‍ വര്‍ക്കിന് ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ പറഞ്ഞ വാക്ക് പാലിച്ചു. ആത്മാര്‍ത്ഥമായി ഒരു കാര്യം ശ്രമിച്ചാല്‍ അത് നടക്കും. മികച്ച കമ്പനികളെവെച്ചാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും പാണക്കാട് കുടുംബത്തിന്റെ ഒരു ടച്ച് ഉണ്ട്. അവര്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സത്യസന്ധത ഉണ്ടാകും. പറയുന്ന വാക്കിന് വിലയുണ്ടാകണം എന്ന് നിര്‍ബന്ധമുള്ള ആളുകളാണ്. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സാദിഖലി […]
Read more
Advertisement
WhiteswanTV Footer