Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

വയനാട് ടൗൺഷിപ്പ് വീടുകളിൽ വീണ്ടും ചോർച്ച പരാതി

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ സർക്കാർ നിർമ്മിച്ച വീടുകളിൽ വീണ്ടും ചോർച്ച പരാതി. ഫേസ്-1ലെ 87-ാം നമ്പർ വീട്ടിലാണ് പുതിയതായി ചോർച്ച കണ്ടെത്തിയത്. ദുരന്തബാധിതർക്കായി കൈമാറിയ 178 വീടുകളിൽ ഇതോടെ ചോർച്ച റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ വീടാണിത്. ഇതിനുമുമ്പ് രണ്ടുവീടുകളിൽ സമാന പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. വെള്ളം ചോർന്നിറങ്ങുന്നത് തടയാൻ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സംഘം അറിയിച്ചു. മേൽക്കൂര തുരന്ന് എപ്പോക്സി ഗ്രൗട്ടിംഗ് നടത്തിയാണ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം. അടുത്തിടെ ചൂരൽമല സ്വദേശി നൗഫലിന്റെ വീട്ടിലെ […]
Read more

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി കല്‍പ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ചുവരുന്ന ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വിവാദത്തെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ചു. സിപിഎം നേതാക്കളോടൊപ്പമായിരുന്നു സന്ദർശനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ടൗൺഷിപ്പിൽ പൊലീസ് വിന്യസിച്ചിട്ടുണ്ട്. സന്ദർശനത്തിനിടെ മേൽക്കൂരയിൽ കാണപ്പെട്ട പാടുകൾ പരിശോധിച്ച മന്ത്രി, അത് വെള്ളം കിനിഞ്ഞുണ്ടായതാണെന്നും യാതൊരു വിള്ളലും ഇല്ലെന്നും വ്യക്തമാക്കി. വീടുകൾ ഇതുവരെ ദുരന്തബാധിതർക്കു കൈമാറിയിട്ടില്ലെന്നും, പട്ടയം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വീട് കൈമാറിയതിന് ശേഷം […]
Read more

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ; ആശങ്കവേണ്ടെന്ന് ULCCS

കല്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ഒരു വീടിന്റെ ടെറസിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ULCCS. പുഞ്ചിരിമട്ടം സ്വദേശി കെ.ടി. നൗഫലിന് സോൺ ഒന്നിലെ ക്ലസ്റ്റർ ‘എ’യിൽ ലഭിച്ച എട്ടാം നമ്പർ വീടിന്റെ ടെറസിലാണ് വിള്ളൽ കണ്ടെത്തിയത്. ഇത് പിന്നീട് ഡൈനിങ് ഹാളിന്റെ സീലിങ്ങിലും കാണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വിള്ളൽ ശ്രദ്ധയിൽപ്പെട്ട ഉടൻ നൗഫൽ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരെ വിവരം അറിയിച്ചു. മഴക്കാലത്ത് വീട് […]
Read more

ആശങ്ക വേണ്ടെന്ന് ഊരാളുങ്കല്‍; ടെസ്റ്റുകള്‍ നടത്തി കുറവുകള്‍ പരിഹരിക്കും

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടുകളില്‍ പരിശോധന നടത്തി ഊരാളുങ്കല്‍ അധികൃതര്‍. ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോര്‍ച്ചയുണ്ടായത്. ആശങ്കകള്‍ വേണ്ടെന്നും തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു. ഇന്നലെയായിരുന്നു ചൂരല്‍മല സ്വദേശി നൗഫലിന്റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോര്‍ച്ച രൂപപ്പെട്ടത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. ഈ സാഹചര്യത്തിലാണ്. ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം […]
Read more

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ; അൾട്രാസോണിക് പരിശോധന നടത്തും

കൽപ്പറ്റ: ടൗൺഷിപ്പിലെ ചില വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ സാങ്കേതിക പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വിള്ളൽ ഉണ്ടായ വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെ വിശദമായ പരിശോധനകൾ നടത്താനാണ് തീരുമാനം. നിലവിൽ രണ്ട് വീടുകളിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. ദുരന്ത പ്രതിരോധ ശേഷിയുള്ള രീതിയിൽ ഏകദേശം 26.94 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. വിള്ളൽ കണ്ടെത്തിയ വീടുകളിൽ ഊരാളുങ്കൽ അധികൃതർ പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് […]
Read more

വയനാട് ടൗണ്‍ഷിപ്പ്; വീടുകളില്‍ വിള്ളലും ചോര്‍ച്ചയുമെന്ന് ആരോപണം

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വീടുകളില്‍ വിള്ളല്‍ സംഭവിച്ചുവെന്ന് ആരോപണം. ആദ്യഘട്ടത്തില്‍ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകള്‍ക്കാണ് വിള്ളല്‍. പണികള്‍ തീരാത്തതിനാല്‍ ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. 178 വീടുകള്‍ എങ്കിലും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്. അതിനൊപ്പം കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമര്‍ശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണെന്നും മഴ പെയ്യുമ്പോള്‍ ചോര്‍ച്ച വരുന്നെന്നുമാണ് […]
Read more

കാണാതായ സ്ത്രീയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: കാണാതായ സ്ത്രീ വനത്തിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗൂഡല്ലൂരിന് സമീപമുള്ള വനപ്രദേശത്താണ് പൈക്കാര അനുപുറം സ്വദേശിനി പാർവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ ചിതറിയ നിലയിലായിരുന്നു മൃതദേഹം. ഈ മാസം 11-ാം തീയതി പകൽ കുടുംബകലഹത്തെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തുപോയ പാർവതി ബന്ധുവീട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു കുടുംബത്തിന്റെ നിഗമനം. അതിനാൽ തുടക്കത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നില്ല. പിന്നീട് ബന്ധുവീട്ടിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് […]
Read more

മേയ് 20നകം വീടുകൾ കൈമാറണം; ആവശ്യവുമായി മുണ്ടക്കൈ-ചൂരൽമല അതിജീവിതർ

കല്പറ്റ: മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകൾ മേയ് 20-നകം കൈമാറണമെന്നാവശ്യപ്പെട്ട് അതിജീവിതർ. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഫെയ്സ് വൺ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന 178 വീടുകളാണ് മഴയ്ക്കുമുമ്പ് നൽകണമെന്ന് ആവശ്യപ്പെടുന്നത്. മാർച്ച് 1-ന് വീടുകളുടെ താക്കോൽദാനവും പട്ടയകൈമാറ്റവും നടത്തിയിരുന്നു. വിഷുവിന് മുമ്പ് താമസം തുടങ്ങാമെന്നായിരുന്നു സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാഗ്ദാനം. ഇതിനിടെ 40 വീടുകൾ താമസയോഗ്യമാക്കിയെങ്കിലും എല്ലാ വീടുകളും ഒരുമിച്ച് തയ്യാറായശേഷം മാത്രമേ താമസം തുടങ്ങൂവെന്ന് ദുരന്തബാധിതർ അറിയിച്ചു. ഇപ്പോൾ സുവിജ് […]
Read more

മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കും; മുസ്‌ലിം ലീഗ് വിലയിരുത്തൽ

വയനാട്: ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. കല്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കല്പറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്റെ പ്രവർത്തന മികവും മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ഇടപെടലുകളും വിജയത്തിന് നിർണായകമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംഘടനയുടെ ഏകോപിതമായ പ്രവർത്തനവും മണ്ഡലത്തിൽ അനുകൂല സാഹചര്യം സൃഷ്ടിച്ചതായും വിലയിരുത്തി. മാനന്തവാടിയിൽ ഉഷാ വിജയന്റെ സ്ഥാനാർഥിത്വവും സർക്കാരിന്റെ കർഷക വിരുദ്ധ, ജനദ്രോഹ നയങ്ങളുമാണ് […]
Read more

വയനാട് ടൗൺഷിപ്പ് നിർമ്മാണം; വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണു, പരാതി അറിയിച്ചതിന് പിന്നാലെ അധികൃതർ വീട് പൂട്ടി

വയനാട്: വയനാട് ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ പൂർത്തീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതായി ആശങ്ക. 178 വീടുകൾ എത്രയും വേഗം താമസയോഗ്യമാക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു. കൈമാറിയ വീടുകളിൽ ഭൂരിഭാഗവും ഇപ്പോഴും താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നു. തനിക്ക് ലഭിച്ച വീട്ടിന്റെ മേൽക്കൂരയിൽ വിള്ളൽ വീണതായി ചൂരൽമല സ്വദേശി നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ അധികൃതർ വീട് പൂട്ടിയതായും അദ്ദേഹം ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം ഫേസ് വണ്ണിലെ 178 വീടുകളിൽ 40 എണ്ണം മാത്രമാണ് […]
Read more
Advertisement
WhiteswanTV Footer