Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

വയനാട്: സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തിരിക്കുകയാണ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. വയനാട്ടില്‍ ഭക്ഷണ ശാലകളുടെ നടത്തിപ്പ് ഓരോ ദിവസം ചെല്ലുംതോറും പ്രതിന്ധിയിലാകുന്നതിന്റെ സാഹചര്യത്തിലാണ് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുക്കുന്നത്. ജില്ലയിൽ അമിത വില നൽകിയാലും സിലിണ്ടറുകൾ കിട്ടാനില്ല. പല ഹോട്ടലുകളിലും വിറക് അടുപ്പ് സാഹചര്യമില്ലാത്തതിനാൽ അടച്ചു പൂട്ടണ്ട സാഹചര്യത്തിലാണ്. ഇതോടെ, അനധികൃതമായി സിലിന്‍ഡറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ […]
Read more

വയനാട്ടിൽ ജീപ്പിടിച്ച് അപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ബത്തേരി: വയനാട്ടില്‍ പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത്ന് സ്വദേശി ജിലി വില്‍സണ്‍ (49) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പള്ളിയിൽ പോകാനായി കാറിന് സമീപം നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഉരുൾപൊട്ടൽ ദുരന്തഭൂമിയിലെ വീടുകളിൽ വ്യാപക മോഷണം

വയനാട്: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ വീണ്ടും മോഷണം വർധിക്കുന്നതായി പരാതി. ആളുകൾ താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളിൽ നിന്നാണ് സാധനങ്ങൾ മോഷണം പോകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, വെള്ള ടാങ്കുകൾ, മോട്ടോർ, പൈപ്പുകൾ എന്നിവ അടക്കം നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി നാട്ടുകാർ പറയുന്നു. മുണ്ടക്കൈയിലെ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നു പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ അടുത്തിടെ മോഷണം പോയി. ദുരന്തത്തിന് ശേഷം കുടുംബം മേപ്പാടിയിലെ മറ്റൊരു സ്ഥലത്താണ് താമസം. വീട്ടിൽ എത്തിയപ്പോഴാണ് മോഷണം […]
Read more

മുസ്ലിം ലീഗിന്റെ സ്നേഹവീടുകളിൽ തിങ്കളാഴ്ച താമസം തുടങ്ങും

വയനാട്: ഉരുൾപൊട്ടലിന്റെ ദുരിതപാതയിൽ നിന്ന് പുതിയ പ്രതീക്ഷകളിലേക്കുള്ള യാത്രയായി മുസ്‍ലിം ലീഗ് ഒരുക്കിയ “സ്നേഹവീടുകളിൽ” താമസം ആരംഭിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ ദുരിതബാധിതരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളിൽ ആദ്യഘട്ടമായി 51 വീടുകളിലാണ് ഗൃഹപ്രവേശനം നടക്കുന്നത്. ഈ വീടുകൾ ഫെബ്രുവരി 28-ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഔപചാരികമായി സമർപ്പിച്ചിരുന്നു. മുട്ടിൽ–മേപ്പാടി സംസ്ഥാനപാതയോട് ചേർന്ന് തൃക്കൈപ്പറ്റ […]
Read more

ചീരാലിൽ വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ പിടികൂടി

സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. നൂൽപുഴ സ്വദേശി രാജേഷിന്റെ വളർത്തുനായയെ പുലി പിടികൂടി. വീടിന് പുറത്തുകൂടി നടന്നിരുന്ന നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പ്, ചീരാലിൽ തന്നെ ഒരു പശുക്കുട്ടിയെ പുലി ആക്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. വെണ്ടോൽ മാഞ്ചേരി വീട്ടിൽ പ്രമോദിന്റെ ഒരു വയസ്സുള്ള പശുക്കുട്ടിയെ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കൂട്ടിലേക്കു കയറി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ പുലി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. […]
Read more

പത്മപ്രഭ പുരസ്‌കാരം നോവലിസ്റ്റ് ആർ. രാജശ്രീക്ക്

വയനാട്: ഈ വർഷത്തെ പത്മപ്രഭ പുരസ്കാരം നോവലിസ്റ്റ് ആർ. രാജശ്രീയ്ക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദൻ അധ്യക്ഷനായും കഥാകാരി ഗ്രേസി, നിരൂപകൻ ഡോ. കെ.എസ്. രവികുമാർ എന്നിവർ അംഗങ്ങളായും ഉള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത് എന്ന് പത്മപ്രഭ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു. സ്ത്രീ ജീവിതത്തെ ആഴത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം സ്ത്രീ- പുരുഷ വേർതിരിവുകൾക്കപ്പുറം മനുഷ്യാനുഭവങ്ങളുടെ വൈവിധ്യം രാജശ്രീയുടെ രചനകളിൽ കാണാമെന്ന് പുരസ്കാര […]
Read more

സൈബറാക്രമണം ഒരു വിഷയമല്ല, മന്ത്രി കടമ ചെയ്തില്ല; മറ്റൊരു വീട് വേണ്ടെന്ന് നൗഫല്‍

കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല മാതൃകാ ടൗണ്‍ഷിപ്പില്‍ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ട കെ.ടി നൗഫല്‍ വീണ്ടും രംഗത്ത്. തനിക്ക് മറ്റൊരു വീട് വേണ്ടെന്നും ജനങ്ങളുടെ കൈയില്‍നിന്ന് പിരിച്ച് സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വീട് മതിയെന്നും അദ്ദേഹം പറയുന്നു. ഒപ്പം വീടിന് വിള്ളലുണ്ടെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ടതിനു പിന്നാലെ രൂക്ഷമായ സൈബറാക്രമണമാണ് നൗഫല്‍ നേരിട്ടത്. റവന്യൂ മന്ത്രി കെ.രാജന്‍ നേരിട്ടെത്തി വിള്ളല്‍ ഉരച്ചുനോക്കി വിള്ളലല്ലെന്നും മാര്‍ക്കിങ്ങാണെന്നും പറഞ്ഞിരുന്നു. 16 […]
Read more

കൽപ്പറ്റയിൽ കാലിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

കൽപ്പറ്റ: ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് സാഹസികമായി എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂർ വേണാടി വീട്ടിൽ വി. റാസിഖ് (38) ആണ് അറസ്റ്റിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. റാസിഖിൽ നിന്ന് ഏകദേശം 40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സിപ് ലോക്ക് കവറുകളിൽ മയക്കുമരുന്ന് നിറച്ച് ഇരുകാലുകളിലും ടേപ്പ് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്. സംശയം […]
Read more

വയനാട് ടൗൺഷിപ്പ്; 102 വീടുകളിൽ സംയുക്ത പരിശോധന ഇന്നു മുതൽ

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളുടെ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്. നിർമാണം പൂർണമായും പൂർത്തിയായ വീടുകളിലാണ് പരിശോധന നടക്കുക. യുഎൽസിസിഎസും കിഫ്‌കോണും ചേർന്നാണ് പരിശോധന നടത്തുന്നത്. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് മുൻപ് മൂന്ന് ഘട്ടങ്ങളിലായി പരിശോധന നടത്തും. ആദ്യം യുഎൽസിസി ഉദ്യോഗസ്ഥർ പരിശോധന നടത്തും. കിഫ്‌കോൺ ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പരിശോധന നടക്കും. അവസാനഘട്ടത്തിൽ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി പരിശോധന നടത്തും.ചില വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി […]
Read more

ഞങ്ങൾക്കെതിരെ ഈ ടൗൺഷിപ്പിൽ വന്നിരുന്ന് പറയാൻ നാണമില്ലേ: വി വസീഫ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകൾ സന്ദർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നിര്‍മിച്ച് നല്‍കുന്ന ഒരു വീട്ടില്‍ വിള്ളലുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സന്ദർശനം. ടൗണ്‍ഷിപ്പിനെതിരെ പ്രതികരണവുമായി രംഗത്ത് വന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ വിമർശനമാണ് വസീഫ് നടത്തിയത്. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും വസീഫ് ആരോപിച്ചു. 20 കോടി രൂപ ഗവണ്‍മെന്റ് നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയ ഞങ്ങള്‍ക്കെതിരെ ഈ […]
Read more
Advertisement
WhiteswanTV Footer