Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

വയനാട് തുരങ്ക പാത നിർമ്മാണം തുടരാം: ഹൈക്കോടതി

വയനാട്: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയാണ് തള്ളിയത്. തുരങ്ക പാത നിർമ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കിഫ്ബി ധനസഹായത്താൽ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം […]
Read more

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു

വയനാട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ലൈവ് കാമറയടക്കം സ്ഥാപിച്ചാണ് തിരച്ചിൽ. അതിനിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ […]
Read more

വയനാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സമീപത്തുള്ള തോട്ടത്തില്‍ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോള്‍ കടുവയെ കണ്ടെത്തിയിരിക്കുന്നത്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം മേഖലയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആര്‍ ആര്‍ […]
Read more

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം; പരാതി നൽകി മുസ്ലീം ലീഗ്

മാന്തവാടി: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുനെല്ലി നരിക്കല്ലിൽ നടന്ന സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ സമീപനം സിപിഎമ്മിനെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. അതേസമയം, ഇത് ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ടുള്ള മുദ്രാവാക്യമല്ലെന്നും, ഒരു വ്യക്തിയെ പരാമർശിച്ചുള്ളതാണെന്നുമാണ് സിപിഎമ്മിന്റെ […]
Read more

ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊന്നു; മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കര്‍ണാടക കോടതി

വയനാട്: കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 27-ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം. ഈ ദിവസം ഇയാള്‍ ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് […]
Read more

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക് സർവീസ്’

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങി ഉല്ലാസത്തിനോ ബന്ധുവീട് സന്ദർശനത്തിനോ ചികിത്സയ്ക്കോ ഇൻ്റർവ്യൂവിനോ ഒക്കെ പോകണോ? ബസ് കാത്തുനിന്ന് വലയേണ്ട. ഓട്ടോചേട്ടന്മാരും ടാക്സിക്കാരും അമിതചാർജ് വാങ്ങുമെന്ന പേടിവേണ്ട. സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സർവീസ് തുടങ്ങി. ഈ സർവീസിൽ 30 ഏതർ ഇലക്ട്രിക് സ്കൂട്ടറുകളാണുള്ളത്. ആദ്യഘട്ടത്തിൽ ഏതറിന്റെ എട്ട് ഇലക്ട്രിക് സ്കൂട്ടറുകളാണുള്ളത്. ഒരുമണിക്കൂറിന് 50 രൂപമാത്രമേ വാടകവരൂ. ഒരുദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. റെന്റ് എ ബൈക്ക് സർവീസിന്റെ […]
Read more

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

വയനാട്: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ കുൽപ്പണ വേട്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. KL 73 A 8540 എന്ന നമ്പർ കാറിൽ 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്) രൂപയാണ് രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച് കടത്തികൊണ്ട് വരുന്നതിനിടയിൽ എക്സൈസ് സംഘം പിടികൂടിയത്. […]
Read more

താമരശ്ശേരി ചുരത്തിൽ ക്രയിൻ മറിഞ്ഞു; രൂക്ഷമായ ഗതാഗത തടസ്സം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ മരം കയറ്റുന്നതിനിടെ ക്രെയിൻ മറിഞ്ഞു. സാരമായ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ മറിഞ്ഞത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. നിലവിൽ ലക്കിടിയിൽ കവാടത്തിൽ നിന്നും താഴേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. ക്രെയിൻ മറിഞ്ഞ സ്ഥലത്ത് റോഡിലേക്ക് ഓയിൽ ഒഴുകിയത് കാരണം വാഹനങ്ങൾ കടന്ന് പോവുകയില്ല. ഓയിൽ റോഡിൽ നിന്നും നീക്കം ചെയ്യാൻ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽപെട്ട ക്രെയിൻ ഉയർത്താനുള്ള ക്രെയിൻ എത്തുന്നതേയുള്ളു. ചുരത്തിലുള്ള ഗതാഗത തടസം […]
Read more

ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു

കോഴിക്കോട്: ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു. ഗതാഗത തടസങ്ങൾ നിലവിൽ ഇല്ല. പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്തുമാറ്റുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാര വാഹനങ്ങളും നാടുകാണി ചുരം വഴിയോ അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു പോകേണ്ടതാണ്.
Read more

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും

കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും. താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസപ്പെടും. എയർപോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു
Read more

Recent News

Advertisement
WhiteswanTV Footer