Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പാകിസ്താനിൽ ഇന്ധനവില കുതിച്ചുയരുന്നു; ഒറ്റദിവസം വർധിച്ചത് 26 രൂപ

ഇസ്ലാമാബാദ്: ഇറാൻ– യുഎസ് സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നതോടെ പാകിസ്താനിൽ ഇന്ധന വില കുത്തനെ വർധിപ്പിച്ചു. പെട്രോൾ, ഹൈസ്പീഡ് ഡീസൽ എന്നിവയ്ക്ക് ലിറ്ററിന് 26.77 രൂപ വീതമാണ് വർധിച്ചത്. പുതിയ വില പ്രകാരം ഒരു ലിറ്റർ പെട്രോളിന്റെ വില 366.58 രൂപയിൽ നിന്ന് 393.35 രൂപയായി ഉയർന്നു. ഹൈസ്പീഡ് ഡീസലിന്റെ വില 353.42 രൂപയിൽ നിന്ന് 380.19 രൂപയായും വർധിച്ചു. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 25 മുതൽ പ്രാബല്യത്തിൽ വന്നു. ആഗോള […]
Read more

അമേരിക്കയിൽ കുടിയേറ്റ നയം കടുപ്പം; എച്ച്-1ബി വിസയ്ക്ക് താൽക്കാലിക നിരോധന നീക്കം

വാഷിങ്ടൺ: വിദേശ പ്രൊഫഷണലുകൾക്ക് തിരിച്ചടിയായേക്കാവുന്ന പുതിയ ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചു. ഐടി മേഖല ഉൾപ്പെടെ വിവിധ രംഗങ്ങളിലെ വിദേശ തൊഴിലാളികൾക്ക് നൽകുന്ന എച്ച്-1ബി വിസകൾ മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്നതാണ് പ്രധാന നിർദേശം. അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ നീക്കമെന്നാണ് ബിൽ മുന്നോട്ടുവയ്ക്കുന്നത്. പുതിയ നിയമപ്രകാരം, അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ എച്ച്-1ബി വിസകൾ അനുവദിക്കുന്നത് പൂർണമായും നിർത്തിവെക്കാനാണ് ശുപാർശ. വിദേശ പ്രൊഫഷണലുകളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്ന പ്രവണത നിയന്ത്രിക്കുകയും സ്വദേശികൾക്ക് […]
Read more

ട്രംപിന്റെ വാദങ്ങൾക്ക് തിരിച്ചടിയായി US സ്റ്റേറ്റ് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ ഇസ്രയേലിന്റെ അഭ്യർഥനയാണ് നിർണായക ഘടകമായതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ സുരക്ഷയും അമേരിക്കയുടെ സ്വയം പ്രതിരോധാവകാശവും പരിഗണിച്ചാണ് ഇറാനെതിരായ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിയമ ഉപദേഷ്ടാവ് റീഡ് ഡി. റൂബിൻസ്റ്റീൻ വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിന് അമേരിക്ക ഔദ്യോഗിക കത്തുകൾ കൈമാറിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ നിലപാട് പ്രസിഡന്റ് […]
Read more

ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താനിൽ; പശ്ചിമേഷ്യ സംഘർഷ ശമന ചർച്ചകൾക്ക് തുടക്കം

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം ശമിപ്പിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തി. സംഘർഷ സാഹചര്യത്തിൽ നിലച്ചുപോയ നയതന്ത്ര ശ്രമങ്ങൾ പുനരാരംഭിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തില്ലെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. പകരം, ഇറാന്റെ നിലപാടുകൾ പാകിസ്താൻ മുഖേന അമേരിക്കയ്ക്ക് കൈമാറുന്ന രീതിയാണ് തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, ആണവ പദ്ധതിയും എണ്ണക്കടത്തുമായി ബന്ധപ്പെട്ട കർശന നിബന്ധനകളുടെ പശ്ചാത്തലത്തിൽ […]
Read more

മഴ കുറയും, ചൂട്‌ കൂടും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: ഈ വർഷം പാതിയോടെ എൽ നിനോ പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് മുതൽ ജൂലൈ വരെ ഏതെങ്കിലും സമയത്ത് എൽ നിനോ ആരംഭിക്കാമെന്നാണ് വിലയിരുത്തൽ. ഇത്തവണ ഇത് ശക്തമായിരിക്കാനാണ് സാധ്യതയെന്നും സംഘടന മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖ പ്രദേശങ്ങളിൽ സമുദ്രജലത്തിന്റെ താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതിന്റെ ഫലമായി കാറ്റിന്റെ ദിശ, അന്തരീക്ഷമർദം, മഴയുടെ തോത് എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. എൽ നിനോ […]
Read more

ക്യാൻസർ ബാധിച്ചിരുന്നു; ചികിത്സിച്ച് ഭേദമാക്കിയെന്ന് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. തനിക്ക് നേരിയ ഘട്ടത്തിലെ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിരുന്നുവെന്നും ചികിത്സയിലൂടെ അത് പൂർണ്ണമായും ഭേദമായെന്നും നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. യുദ്ധത്തിന്റെ അതീവസമയമായതിനാൽ വിവരങ്ങൾ പുറത്തുവിടുന്നത് രണ്ടുമാസത്തേക്ക് നീട്ടണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് നെതന്യാഹു എക്‌സിൽ വ്യക്തമാക്കി. “ഇസ്രയേലിനെതിരെ തെറ്റായ പ്രചാരണം നടത്താൻ ഇറാനിയൻ ഭരണകൂടത്തിന് അവസരം നൽകാതിരിക്കാനായിരുന്നു ഈ തീരുമാനം” എന്നും അദ്ദേഹം കുറിച്ചു. […]
Read more

യുഎസിൽ ഷോപ്പിങ് മാളിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു

വാഷിങ്ടൺ: ലൂസിയാനയിലെ മാളിനുള്ളിലെ ഫുഡ് കോർട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ബാറ്റൺ റൂഷിലെ മാൾ ഓഫ് ലൂസിയാനയിലാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവയ്പ്പിലേക്ക് മാറിയതെന്ന് അധികൃതർ അറിയിച്ചു. ഫുഡ് കോർട്ടിൽ ഉണ്ടായിരുന്ന സാധാരണ ജങ്ങൾക്കാണെന്നും വെടിയേറ്റതെന്നും സംഘാംഗങ്ങൾക്കല്ലെന്നും ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മാളിനുള്ളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് മേധാവി ടിജെ മോഴ്സ് […]
Read more

ബഹ്റൈനിൽ മയക്കുമരുന്ന് ലായനി ചേർത്ത് കടലാസ് വിൽപ്പന

മനാമ: ബഹ്‌റൈനിൽ സാധാരണ കടലാസുകളിൽ മയക്കുമരുന്ന് കലർത്തി വിതരണം ചെയ്യുന്ന പുതിയ രീതിക്കെതിരെ ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രിന്റർ പേപ്പറുകളിലും എഫോർ ഷീറ്റുകളിലും രാസലായനി ചേർത്ത് ഉണക്കിയ ശേഷം വിൽപ്പന നടത്തുന്ന രീതിയാണ് വ്യാപകമാകുന്നതെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ പരിപാടിയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. കാഴ്ചയിൽ സാധാരണ കടലാസായി തോന്നുന്ന ഇവയിൽ മാരക രാസവസ്തുക്കളും വിഷാംശങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചെറിയ കഷ്ണങ്ങളാക്കി […]
Read more

ഇറാൻ ആക്രമണം; നാശനഷ്ടങ്ങളുടെ വിലയിരുത്തലിന് പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത് മന്ത്രിസഭ. നഷ്ടങ്ങളുടെ യഥാർത്ഥ തോതും വ്യാപ്തിയും നിർണയിക്കുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ധനമന്ത്രി ഡോ. യാക്കൂബ് അൽ-റിഫായി അധ്യക്ഷനായ സമിതിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഏകോപിപ്പിക്കുകയും ബാധിത സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ചുമതല. ഇതിനായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും തങ്ങളുടെ കീഴിലുള്ള വകുപ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമുണ്ടായ നഷ്ടങ്ങൾ സമഗ്രമായി […]
Read more

അമേരിക്ക–ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ; തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

ഇസ്‌ലാമാബാദ്: അമേരിക്ക–ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് സാധ്യത ഉയരുന്നതിനിടെ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദ് കനത്ത സുരക്ഷാ വലയത്തിൽ. ചർച്ചകളുടെ തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന പാതകൾ വൻകിട വാഹനങ്ങൾക്കായി അടച്ചതോടൊപ്പം വിവിഐപി മേഖലകളിലെ റോഡുകളും വിപണികളും ഏപ്രിൽ 19 മുതൽ നിയന്ത്രണത്തിലാണ്. ഇസ്‌ലാമാബാദിനും റാവൽപിണ്ടിക്കും ചുറ്റും പത്തായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. റാവൽപിണ്ടി–ഇസ്‌ലാമാബാദ് മെട്രോ ബസ് സർവീസും വിവിധ റൂട്ടുകളിലെ ഇലക്ട്രിക് ബസുകളും നിർത്തിവെച്ചിട്ടുണ്ട്. ചരക്ക് ഗതാഗതവും ബാധിക്കപ്പെട്ടതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer