Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഹോർമുസ് കടലിടുക്ക് സംഘർഷം; ഇന്ത്യൻ കപ്പലുകൾക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കി നാവികസേന. ഇറാനിയൻ റവല്യൂഷണറി ഗാർഡ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടത്തിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശങ്ങൾ കടുപ്പിച്ചത്. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രമായ ലാറക് ദ്വീപിന് സമീപം പോകാതിരിക്കാൻ മുന്നറിയിപ്പ് നൽകിയതോടൊപ്പം, നാവികസേനയുടെ അനുമതി ലഭിച്ചാൽ മാത്രം മുന്നോട്ടുപോകണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്ന കപ്പലുകളുടെ സുരക്ഷയാണ് […]
Read more

ഇറാനും അമേരിക്കയും വെടിനിർത്തിയില്ലെങ്കിൽ പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും

ഇസ്ലാമാബാദ്: പാകിസ്താനിൽ നടക്കാനിരുന്ന ഇറാൻ–അമേരിക്ക വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, പാകിസ്താൻ കടുത്ത നയതന്ത്രവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താത്കാലിക വെടിനിർത്തലിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറുന്നതോടെ പാകിസ്താന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഏപ്രിൽ 22-നാണ് വെടിനിർത്തലിന്റെ കാലാവധി അവസാനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെയും അമേരിക്കയെയും വീണ്ടും ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നത് പാകിസ്താന്റെ […]
Read more

യുഎഇയിലെ അൽ ഹലയിൽ നേരിയ ഭൂചലനം

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം. ഫുജൈറയിലെ അൽ ഹല പ്രദേശത്താണ് ഭൂചലനം ഉണ്ടായത് എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9.15 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 2.0 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. ഭൂമിക്കടിയിൽ ഏകദേശം 3.9 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്ന് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. റാസൽഖൈമ, ദിബ്ബ തുടങ്ങിയ യുഎഇ പ്രദേശങ്ങളും ഒമാനിലെ മുസന്ദം ഗവർണറേറ്റും ഉൾപ്പെടുന്ന മേഖലയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. […]
Read more

ലെബനനിൽ ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേലി സൈനികൻ

ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത് ഇസ്രയേലി സൈനികനാണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണം നടത്തി സ്ഥിരീകരണം നടത്തിയത്. പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായതായി സേന അറിയിച്ചു. സൈനികന്റെ നടപടി സൈനികർ പാലിക്കേണ്ട മൂല്യങ്ങൾക്കും ശാസനയ്ക്കും വിരുദ്ധമാണെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നത് നോർത്തേൺ കമാൻഡാണ്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും […]
Read more

യുദ്ധത്തിനിടെ എണ്ണ കയറ്റുമതിയിൽ യുഎസിന് റെക്കോർഡ്

വാഷിംഗ്‌ടൺ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണ കയറ്റുമതി നിലവാരത്തിലെത്താൻ യുഎസ് തയ്യാറെടുക്കുന്നു. ഇറാനെതിരായ യുഎസ്–ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ യുഎസിലെ എണ്ണയ്ക്ക് ലോക വിപണിയിൽ ആവശ്യകത വർധിച്ചു. ഇതോടെ യുഎസിന്റെ എണ്ണ കയറ്റുമതി ഉടൻ ഇറക്കുമതിയെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം ദിവസേന 66,000 ബാരലായി കുറഞ്ഞതായി യുഎസ് അറിയിച്ചു. 2001ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഇപ്പോൾ യുഎസിന്റെ എണ്ണ കയറ്റുമതി […]
Read more

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന വീഡിയോ പുറത്തുവിട്ട് US

വാഷിങ്ടൺ: നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ വെടിവെച്ച് തടഞ്ഞതായി യുഎസ് സേന അറിയിച്ചു. സംഭവത്തിന്റെ വീഡിയോയും വിശദാംശങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം പുറത്തുവന്നത്. അറബിക്കടലിന്റെ വടക്കൻ മേഖലയിൽ ഇറാന്റെ ബന്ദർ അബ്ബാസിലേക്ക് നീങ്ങുകയായിരുന്ന എം/വി ടൗസ് എന്ന ഇറാൻ പതാകയുള്ള ചരക്കുകപ്പലാണ് തടഞ്ഞത്. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂവൻസ് ആണ് ഓപ്പറേഷൻ നടത്തിയത്. കപ്പലിന് നിരവധി […]
Read more

യുഎസിലെ വെടിവെപ്പിൽ 8 കുട്ടികൾ മരിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

വാഷിങ്ടൺ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്. ലൂയിസിയാനയിലെ ഷ്രെവെപോർട്ടിൽ നടന്ന ആക്രമണത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അക്രമിയായ 31 വയസ്സുകാരനെ പോലീസ് വെടിവെച്ച് കൊന്നു. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഷമർ എൽക്കിൺസ് എന്നയാളാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണെന്നും വ്യക്തമാക്കുന്നു. ഇയാളും ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നുവെന്ന് പോലീസ് പറയുന്നു. മുമ്പും ഇയാൾ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആദ്യ ഘട്ടത്തിൽ […]
Read more

മനുഷ്യനെ ഹാഫ് മാരത്തോണിൽ ഓടിത്തോല്‍പ്പിച്ച് ഹ്യൂമനോയിഡ് റോബോട്ട്

ബീജിംഗ്: ബീജിംഗിൽ നടന്ന ഹാഫ് മാരത്തോൺ മത്സരത്തിൽ എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഏകദേശം 21.1 കിലോമീറ്റർ ദൈർഘ്യമുള്ള റേസിൽ 100-ൽ അധികം റോബോട്ടുകൾ മനുഷ്യരോടൊപ്പം പങ്കെടുത്തു. സുരക്ഷ ഉറപ്പാക്കുന്നതിനായി റോബോട്ടുകളെയും മനുഷ്യരെയും ബാരിക്കേഡുകൾ ഉപയോഗിച്ച് വേർതിരിച്ചാണ് ഓട്ടം നടത്തിയത്. മത്സരത്തിൽ ചൈനീസ് ടെക് കമ്പനിയായ ഹോണർ വികസിപ്പിച്ച ഒരു റോബോട്ട് എല്ലാവരെയും മറികടന്ന് ഫിനിഷ് ലൈൻ കടന്നു. അത് 50 മിനിറ്റ് 26 സെക്കൻഡിൽ റേസ് പൂർത്തിയാക്കി. അതേസമയം, മനുഷ്യരിൽ […]
Read more

ഇറാൻ ആക്രമിച്ച ഇന്ത്യ കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശം പുറത്ത്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രതിസന്ധി കൂടുതൽ കടുപ്പമാകുന്നു. അമേരിക്ക നാവിക ഉപരോധം തുടരുന്നതിനിടയിൽ ഇറാൻ ഹോർമുസ് വഴിയുള്ള കപ്പലുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്. ഇറാൻ നാവികസേന ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചില കപ്പലുകൾക്ക് നേരെ വെടിയുതിർത്തു. ഇതിൽ ഇന്ത്യൻ കപ്പലുകളും ഉൾപ്പെട്ടതായി പറയുന്നു. ആക്രമണ സമയത്ത് സൻമാർ ഹെറാൾഡ് എന്ന കപ്പലിലെ ജീവനക്കാരൻ ഇറാൻ നാവികസേനയുമായി ആശയവിനിമയം നടത്തുന്നതിന്റെ ഓഡിയോ പുറത്തുവന്നു. 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഓഡിയോയിൽ […]
Read more

ആണവ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അധികാരമില്ല; മസൂദ് പെസെഷ്‌കിയാൻ

ടെഹ്റാൻ: ഇറാന്റെ നിയമാനുസൃതമായ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. എല്ലാ രാജ്യങ്ങളും തുല്യമായി പരിഗണിക്കപ്പെടണം എന്നതാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംഘർഷങ്ങൾ മാന്യമായി അവസാനിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും, മേഖലയിൽ സമാധാനം നിലനിർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും യുദ്ധങ്ങൾ ആരംഭിച്ചിട്ടില്ലെന്നും, മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഇറാൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ […]
Read more

Recent News

Advertisement
WhiteswanTV Footer