Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ വെടിവെപ്പ്: കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ ഇറാനെ സമീപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം, ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിൽപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലുകളിലും ആളപായമില്ലെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു. ഒരു കാബിന്റെ ചില്ല് തകർന്നതൊഴികെ വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇറാനിയൻ നയതന്ത്ര വിഭാഗവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറും (IRGC) തമ്മിൽ ഭിന്ന നിലപാടുകൾ നിലനിൽക്കുന്നുവെന്ന […]
Read more

ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇതുവരെ സംസ്കരിക്കാനാകാതെ ഇറാൻ. സുരക്ഷാ ഭീഷണികളും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ശവസംസ്കാരം വൈകുന്നത്. ഫെബ്രുവരി 28-നാണ് 86-കാരനായ ഖമനേയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലമായി മഷ്ഹദ് നഗരം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഖമനേയിയുടെ ജന്മനാടായ മഷ്ഹദ്, ഇസ്രയേലിൽ നിന്ന് അകലെയുള്ളതും കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകുന്നതുമായ പ്രദേശമാണ്. മഷ്ഹദിൽ സ്ഥിതിചെയ്യുന്ന ഇമാം റെസ ദേവാലയത്തിന്റെ സുരക്ഷയും ശവകുടീരത്തിന് […]
Read more

ഇന്ത്യൻ കപ്പലിൽനിന്നുള്ള ആശയവിനിമയം പുറത്ത്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ഗൺബോട്ടുകളുടെ വെടിവെപ്പിനിരയായ ഇന്ത്യൻ എണ്ണക്കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശം പുറത്തുവന്നു. ആക്രമണസമയത്ത് കപ്പലിലെ ക്രൂ അംഗം ഇറാൻ നാവികസേനയുമായി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമാണ് ഇത്. ‘സൻമാർ ഹെറാൾഡ്’ എന്ന ടാങ്കറിലെ ക്രൂ അംഗം, മുൻപ് യാത്രയ്ക്ക് അനുമതി നൽകിയിട്ടും എന്തിനാണ് വെടിയുതിർക്കുന്നതെന്ന് ഇറാൻ നാവികസേനയോട് ചോദിക്കുന്നതാണു ശബ്ദശകലത്തിൽ കേൾക്കുന്നത്. “സെപാ നേവി, ഇത് മോട്ടോർ ടാങ്കർ സൻമാർ ഹെറാൾഡ്. നിങ്ങൾ പോകാൻ അനുമതി നൽകിയിരുന്നു. നിങ്ങളുടെ പട്ടികയിൽ രണ്ടാമതായി എന്റെ പേരുണ്ട്. എന്നാൽ […]
Read more

ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ: ഒമാൻ സ്വാഗതം ചെയ്തു

മസ്കറ്റ്: ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന അമേരിക്കൻ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഈ ധാരണ സാധ്യമാക്കാൻ അമേരിക്ക നടത്തിയ ഇടപെടലുകളെ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇത് നിർണായകമായ നീക്കമാണെന്നും വിലയിരുത്തി. കരാറിലെ വ്യവസ്ഥകൾ എല്ലാ പക്ഷങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി. സമാധാന ശ്രമങ്ങളെ തകർക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷം ശമിപ്പിക്കാനും സ്ഥിരത ഉറപ്പാക്കാനും ഈ വെടിനിർത്തൽ സഹായകരമാകുമെന്ന പ്രതീക്ഷയും ഉയരുന്നു. ഇതിനിടെ, […]
Read more

പശ്ചിമേഷ്യൻ സംഘർഷം; വ്യവസായ മേഖല സ്തംഭനാവസ്ഥയിൽ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ പാകിസ്ഥാൻ ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയെയും സാമ്പത്തിക സമ്മർദ്ദങ്ങളെയും നേരിടുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം കുത്തനെ കുറഞ്ഞു. നിലവിൽ വൈദ്യുതി കുറവ് ഏകദേശം 4,500 മെഗാവാട്ടായി ഉയർന്നിട്ടുണ്ട്, ഇത് ആകെ ആവശ്യകതയുടെ വലിയൊരു വിഹിതമാണ്. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡിംഗ് തുടരുകയാണ്; ചില ഇടങ്ങളിൽ ഇത് 14 മണിക്കൂർ വരെയെത്തുന്നു. പ്രകൃതിവാതകത്തിനായി പാകിസ്ഥാൻ പ്രധാനമായും ഖത്തറിനെ ആശ്രയിക്കുന്നതാണ്. എന്നാൽ ഹോർമുസ് കടലിടുക്കിലെ […]
Read more

മൃതദേഹത്തിനൊപ്പം 1.5 കോടിയുടെ ബെൻസും അടക്കം ചെയ്ത് ചൈനീസ് കുടുംബം

ചൈന: മരിച്ച കുടുംബാംഗത്തോടൊപ്പം വിലകൂടിയ മെഴ്‌സിഡസ് ബെൻസ് കാർ കുഴിച്ചുമൂടി. ലിയോണിങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ജിൻ എന്ന കുടുംബമാണ് 15 ലക്ഷം യുവാൻ (ഏകദേശം 1.5 കോടി രൂപ) വിലമതിക്കുന്ന മെഴ്‌സിഡസ് എസ്450എൽ കാർ മൃതദേഹത്തോടൊപ്പം കുഴിച്ചുമൂടിയത്. കാറിന് ഭാഗ്യസംഖ്യയായി കരുതുന്ന “8888” നമ്പറും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഇത് അന്ധവിശ്വാസവും പണം പ്രദർശിപ്പിക്കലുമാണെന്നും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും പലരും ആരോപിച്ചു. പ്രതിഷേധം ശക്തമായതിനെ […]
Read more

ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് മുന്നിൽ വെടിവെപ്പ്; രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ കോവോയിൽ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വ്യവസായ മേഖലയിലുള്ള ഗുരുദ്വാര മാതാ സാഹിബ് കൗർ ജിയുടെ പരിസരത്താണ് സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിലെത്തിയ അക്രമി വെടിവെച്ച് ഉടൻ രക്ഷപ്പെടുകയായിരുന്നു. പ്രതിയും […]
Read more

ടൈറ്റാനിക് കപ്പൽ ദുരന്തം; യാത്രക്കാരിയുടെ ജാക്കറ്റ് വിറ്റുപോയത് 9 കോടിക്ക്

ഇംഗ്ലണ്ട്: ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തവുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കൾ വീണ്ടും വൻ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയി. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് ഈ തവണ ലേലത്തിലെ പ്രധാന ആകർഷണമായത്. ഇംഗ്ലണ്ടിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേല കമ്പനിയാണ് ലേലം നടത്തിയത്. 6,70,000 പൗണ്ടിന് (ഏകദേശം ഒൻപത് കോടി രൂപ) ലൈഫ് ജാക്കറ്റ് വിറ്റുപോയി. ലോറയുടെയും കൂടെയുണ്ടായിരുന്ന മറ്റു രക്ഷപ്പെട്ടവരുടെയും ഒപ്പുകൾ ജാക്കറ്റിൽ രേഖപ്പെടുത്തിയിരുന്നതാണ് […]
Read more

‘ചെറിയ തെറ്റിനും ശക്തമായ തിരിച്ചടിയുണ്ടാകും’;മുന്നറിയിപ്പ് നൽകി ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ ശക്തമായി നേരിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ഇനി ചെറിയ തെറ്റുപോലും ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് കൂടുതൽ പണവും സാങ്കേതികവിദ്യയും അനുഭവസമ്പത്തും ഉണ്ടെന്ന് അംഗീകരിച്ചാലും, ഇറാൻ തങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിലൂടെ ശത്രുക്കളെ നേരിടാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ ഏകദേശം 180 ഡ്രോണുകളെ പ്രതിരോധിച്ചതായും, എഫ്-35 യുദ്ധവിമാനത്തിന് സമീപം മിസൈൽ സ്ഫോടനം നടത്താൻ കഴിഞ്ഞതും […]
Read more

ഫീസടയ്ക്കുന്ന കപ്പലുകളെ മുൻഗണന നൽകി കടത്തിവിടും; നിബന്ധനയുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പ്രത്യേക ഫീസ് ഈടാക്കാനും, ഫീസ് നൽകുന്ന കപ്പലുകൾക്ക് മുൻഗണന നൽകാനും ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് നീക്കം എന്നാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. പുതിയ കടലിടുക്ക് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി നടപ്പാക്കുന്നത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതായാണ് വിവരം. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതാണ് […]
Read more

Recent News

Advertisement
WhiteswanTV Footer