Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പാകിസ്താൻ വ്യോമപാത വിലക്ക് വീണ്ടും നീട്ടി; ഇന്ത്യൻ വിമാനങ്ങൾക്ക് മെയ് 24 വരെ നിരോധനം

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറത്തിറക്കിയ നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 വരെ ഈ നിയന്ത്രണം തുടരും. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാം നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. തുടർന്ന് ഏപ്രിൽ 24 മുതൽ പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ, ഏപ്രിൽ 30 മുതൽ ഇന്ത്യ പാകിസ്താൻ വിമാനങ്ങൾക്കും സമാന നിയന്ത്രണം […]
Read more

ഹോർമുസ് കടലിടുക്കിൽ യുഎസ് കർശന നടപടി; 27 കപ്പലുകൾ തിരിച്ചയച്ചു

മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്ക് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഒരാഴ്ചയ്ക്കിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരികയോ അവിടെനിന്ന് പോകുകയോ ചെയ്ത 27 കപ്പലുകളെ യുഎസ് നാവികസേന തിരിച്ചയച്ചതായി റിപ്പോർട്ട്. ഇറാനിയൻ പതാകയുള്ളതോ ഇറാനെ സഹായിക്കുന്നതോ ആയ കപ്പലുകളെ എവിടെയായാലും പിന്തുടരുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ വ്യക്തമാക്കി. പ്രദേശത്തെ സമുദ്രഗതാഗതം അമേരിക്കൻ സൈന്യം കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉപരോധം ലംഘിച്ച് കടന്നുപോകാൻ ശ്രമിച്ച “എംവി ടൗസ്‌ക” എന്ന ഇറാനിയൻ ചരക്ക് കപ്പൽ ഒമാൻ ഉൾക്കടൽ മേഖലയിൽവെച്ച് […]
Read more

ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോൾ 420 ആയി വിമാന കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്.
Read more

ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ട്രംപും പാകിസ്താനിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ചർച്ചയിൽ കരാർ രൂപപ്പെടുകയാണെങ്കിൽ ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ പങ്കെടുക്കാമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാകിസ്താനിൽ രണ്ടാംഘട്ട ചർച്ചകൾക്ക് ഒരുക്കങ്ങൾ നടക്കുന്നത്. എന്നാൽ ചർച്ച നടക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇറാൻ മുൻപ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. […]
Read more

കുളിക്കുന്നതിനിടെ ഹൃദയാഘാതം; ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു

ഹോളിവുഡിലെ പ്രശസ്ത നടൻ പാട്രിക് മുൾഡൂൺ (57) അന്തരിച്ചു. കുളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലിഫോർണിയയിലെ ബേവർലി ഹിൽസ്ലായിരുന്നു അന്ത്യം. പ്രഭാതത്തിൽ പെൺസുഹൃത്തായ മിറിയം റോത്ത്ബാർട്യോടൊപ്പം കാപ്പി കഴിച്ച ശേഷം മുൾഡൂൺ കുളിക്കാൻ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആരോഗ്യപ്രവർത്തകർ എത്തിച്ചേരുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ടെലിവിഷൻ പരമ്പരയായ Days of Our Livesൽ ‘ഓസ്റ്റിൻ റീഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് […]
Read more

മാർപ്പാപ്പയ്ക്കെതിരായ വിമർശനം; ട്രംപിനെതിരേ റിപ്പബ്ലിക്കൻ സെനറ്റർ

വാഷിങ്ടൺ: ഇറാൻ–ഇസ്രയേൽ വിഷയങ്ങളിലെ അഭിപ്രായഭിന്നതയെ തുടർന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർപ്പാപ്പപോപ്പ് ലിയോ പതിനാലാമനും തമ്മിലുള്ള തർക്കം കടുപ്പമാകുന്നു. ട്രംപിന്റെ വിമർശനങ്ങളെതിരെ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡി ശക്തമായി രംഗത്തെത്തി. ഈ തർക്കത്തെ “പുതിയ വിശുദ്ധ യുദ്ധം” എന്നാണ് ജോൺ കെന്നഡി വിശേഷിപ്പിച്ചത്. മതനേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത്തരം തർക്കങ്ങൾ ശ്രദ്ധ തിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് ട്രംപിനെ പിന്തുണച്ചു. രാഷ്ട്രീയ നേതാക്കളും […]
Read more

ഖത്തർ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭികച്ചു

ദോഹ: രാജ്യത്തെ വിമാന സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഖത്തറിലേക്കും തിരിച്ചുമുള്ള വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച നോട്ടീസ് ടു എയർമെൻ (NOTAM) തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ പ്രസിദ്ധീകരിച്ചു. എല്ലാ ദേശീയ സ്ഥാപനങ്ങളുമായും ഏകോപനം നടത്തി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ […]
Read more

വെടിനിർത്തൽ ലംഘന ആരോപണവുമായി ഇറാൻ; വിശ്വാസക്കുറവ് ചൂണ്ടിക്കാട്ടി

ടെഹ്‌റാൻ: ഇസ്ലാമാബാദിൽ അമേരിക്കയുമായി നടക്കാനിരിക്കുന്ന പുതിയ ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുഎസിന്റെ വാക്കുകളും പ്രവർത്തനങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖേയി ആരോപിച്ചു. വെടിനിർത്തൽ ആരംഭിച്ച ശേഷം യുഎസിന്റെ സമീപനം വിശ്വാസം നൽകുന്നതല്ലെന്നും ഇത് ഇറാന്റെ സംശയങ്ങൾ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട ചർച്ചകളിൽ ലെബനൻ ഉൾപ്പെടുമെന്ന് മധ്യസ്ഥരായ പാകിസ്താൻ പറഞ്ഞിട്ടും അത് യുഎസ് പാലിച്ചില്ലെന്നും ആരോപിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെയുണ്ടായ യുഎസ് നടപടി വെടിനിർത്തൽ കരാർ […]
Read more

ഒമാനിൽ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബുറൈമി: ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കൾ റോഡിലേക്ക് ഒഴുകി. ബുറൈമി പ്രവിശ്യയിൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം. വിവരം ലഭിച്ചതോടെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാസേന സംഘം സ്ഥലത്തെത്തി. ടാങ്കറിൽ നിന്ന് രാസവസ്തുക്കൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് ചോർച്ച നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിച്ചു. അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാസവസ്തുക്കൾ […]
Read more

സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ; ഇറാനിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 3,375 കടന്നു

ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 3,375 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇറാൻ ഫോറൻസിക് വിഭാഗം മേധാവി അബ്ബാസ് മസ്ജേദി ഔദ്യോഗിക വാർത്താ ഏജൻസിയിലൂടെ പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. മരണപ്പെട്ടവരിൽ 496 സ്ത്രീകളും 18 വയസ്സിന് താഴെയുള്ള 383 കുട്ടികളും ഉൾപ്പെടുന്നു. 2,875 പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്, ഇവരിൽ പലരും സൈനികരാണെന്നാണ് വിലയിരുത്തൽ. കൊല്ലപ്പെട്ടവരിൽ എത്ര പേർ സിവിലിയന്മാരാണെന്നും എത്ര പേർ സുരക്ഷാ സേനാംഗങ്ങളാണെന്നും വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ നൽകിയിട്ടില്ല. സംഘർഷത്തിന്റെ തുടക്കത്തിൽ തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer