പൂനൂർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : പൂനൂർ പുഴയിൽ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേലുപിലാക്കിൽ ബിജുവിന്റെ മകൻ ദ്രുവിത്ത് (20) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്ന് ആർമി പ്രവേശനത്തിനായുള്ള കായിക പരിശീലനത്തിന് ഇറങ്ങിയതായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ദ്രുവിത്ത് കാണാതായതായി അറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. കുന്നമംഗലം മർകസിന് സമീപമുള്ള പൂനൂർ പുഴയിലെ ഭാഗത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം.
Read more

