തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നു. വകുപ്പ് സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
മന്ത്രിമാരായ എപി അനില്‍ കുമാറും കെ മുരളീധരനും ആരോഗ്യ, ദേവസ്വം വകുപ്പുകള്‍ക്കായുള്ള അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാകാതിരുന്നതോടെയാണ് തര്‍ക്കം മൂര്‍ച്ഛിച്ചത്. അസംതൃപ്തി പരസ്യമായ ഒരു ഏറ്റുമുട്ടലിലേക്ക് വഴിമാറാതിരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇതുവരെ മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ പട്ടിക ലോക്ഭവനിലേക്ക് അയച്ചിട്ടില്ലെന്ന് യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
ഗവര്‍ണറുടെ ഓഫീസിന് പട്ടിക ലഭിച്ചതിനു ശേഷം മാത്രമേ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കൂ. അനില്‍കുമാറിന് ആരോഗ്യവും ദേവസ്വവും നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മുരളീധരനും രംഗത്ത് വന്നതോടെ നല്‍കുകയായിരുന്നു.






