സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Alappuzha

മരുന്നുകളുടെ ഗുണ നിലവാരം ; മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്

ആലപ്പുഴ: ഡ്രഗ്സ് കൺഡ്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണ നിലവാരം ഇല്ലന്ന് കണ്ടെത്തിയ മരുന്നുകളിൽ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും ഉണ്ടെന്ന മനോരമയുടെയുടെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂറ്റിക്കൽ ലിമിറ്റഡ് ( KSDP) ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു.  ഡ്രഗ്സ് കണ്ട്രോൾ നടത്തിയ പരിശോധനയിൽ പ്രേമേഹ രോഗികൾ കഴിക്കുന്ന ഗ്ലിമി പ്രൈഡ് എന്ന ഗുളിക കൃത്യസമയത്ത് വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ലയെന്നാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ ഇത് ഉൽപ്പാദനത്തിന്റെയോ, ഗുണ നിലവാര പ്രശ്നമോ ഉള്ളതിനലായിരുന്നില്ല. […]
Read more

റവന്യു സ്കൂൾ കലോത്സവം ; അറബനമുട്ടിൽ ചാമ്പ്യൻമാരായി വടുതല

ആലപ്പുഴ : ജില്ലാ റവന്യു സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബനമുട്ടിൽ വീണ്ടും ജേതാക്കളായി വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ. കാലോത്സവത്തിൽ ഹയർസെക്കൻഡറി ആരംഭിച്ച വർഷം മുതൽ സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതും കഴിഞ്ഞ 16 വർഷമായി ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ളതും വടുതല ജമാ അത്ത് സ്കൂളാണ്. പലതവണ സംസ്ഥാന തല മത്സരത്തിലും കിരീടം നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് […]
Read more

ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയെന്ന കേസ്: ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ: ആലപ്പുഴ കൈനകരിയിലെ അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂര്‍ സ്വദേശി പ്രബീഷിനാണ് കോടതി വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ് കേസിലാണ് വിധി. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി […]
Read more

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും

ആലപ്പുഴ: കലകളുടെ മാമാങ്കത്തിന് ആലപ്പുഴ നഗരത്തിൽ ഇന്ന് തുടക്കമാകും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയമാണ് പ്രധാന വേദി. രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത പതാക ഉയർത്തുന്നതോടെ സ്കൂളിൽ മത്സരങ്ങൾ തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2 ന് ഒന്നാം വേദിയിൽ 64-ാ മത് ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ചലച്ചിത്ര പിന്നണി ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത അദ്ധ്യക്ഷത […]
Read more

പുന്നമടയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: പുന്നമടയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുന്‍പാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി. ബാറ്ററിയില്‍ നിന്ന് ലീക്ക് ഉണ്ടായതാണ് അപകട കാരണമെന്ന് സംശയം. ഹൗസ്ബോട്ടിന്റെ ഉള്ളില്‍ അപകടകരമായി ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം. സിലിണ്ടര്‍ മര്‍ദ്ദം മൂലം പൊട്ടിതെറിക്കാന്‍ സാധ്യതയുള്ള നിലയിലാണ്.
Read more

മണ്ണഞ്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തമ്മിലടിച്ചു കോൺഗ്രസ്സ്

ആലപ്പുഴ: തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ണഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ്സിനുള്ളിലെ ഭിന്നത അതി രൂക്ഷമാകുന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ കോൺഗ്രസ്സ് പ്രവർത്തകരായ മൂന്ന് പേരാണ് നിലവിൽ മത്സര രംഗത്തുള്ളത്. വാർഡ് കമ്മറ്റി മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്ന സ്ഥാനർത്ഥിയുടെ പേര് വെട്ടി ബ്ലോക്ക് മെമ്പർ വാർഡിലേക്ക് മത്സരിക്കാൻ വന്നതാണ് ഭിന്നതക്ക് കാരണം. ഇതിൽ പ്രതിഷേധിച്ചു വാർഡിലെ കോൺഗ്രസ്സ് പ്രവർത്തകർ പൊതു സ്വതന്ത്രയെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതേ വാർഡിലെ 30 ഓളം പ്രവർത്തകർ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. പത്രിക […]
Read more

വേമ്പനാട് കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26 പ്രകാരം തകഴി, ചമ്പക്കുളം ബോട്ട് ജെട്ടി കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരു കടവുകളിലും രണ്ട് ലക്ഷം വീതം കാര്‍പ് ഇനത്തില്‍ ഉള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനം, ജല മലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യ ലഭ്യത ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിന് പരിഹാരമായാണ് പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരൂജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000 രൂപ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും ഇടയില്‍ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോയായ എല്ലാ ചെലവുകളുടെയും പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് നടന്ന തീയതി, ചെലവിന്റെ […]
Read more

യു ഡി എഫി ൽ ഭിന്നത രൂക്ഷം; മുസ്ലിം ലീഗ് കെപിസിസി ക്ക് പരാതി നൽകി

ആലപ്പുഴ : കോൺഗ്രസ്സിൽ യു ഡി എഫ് – മുസ്ലിം ലീഗ് ഭിന്നതാ രൂക്ഷമാകുന്നു. കോൺഗ്രസ്സ് ഘടക കക്ഷികളെ അവഗണിക്കുകയാണെന്നും ആവശ്യപ്പെട്ട സീറ്റുകൾ തന്നെ ലഭിക്കണം എന്നും ആവശ്യപ്പെട്ട് ലീഗ് നേതൃത്വം കെ പി സി സി ക്ക് പരാതി നൽകി. ജില്ലാ പഞ്ചായത്തിലെ അമ്പലപ്പുഴ ഡിവിഷനാണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാൽ അമ്പലപ്പുഴ നൽകാൻ കോൺഗ്രസ്സ് നേതൃത്വം തയാറല്ല. പകരം പുന്നപ്ര നൽകി പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ ആറു സീറ്റിലാണ് കഴിഞ്ഞ തവണ […]
Read more

തെരുവുനായ ആക്രമണം ; നാലുവയസ്സുകാരനും സ്ഥാനാർത്ഥിയും ഉൾപ്പടെ 10 പേർക്ക് പരിക്ക്

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡുമുക്കിൽ പ്രചാരണത്തിനിടെ സ്ഥാനർത്ഥിയുൾപ്പടെ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇടതു പക്ഷ സ്ഥാനർത്ഥിയായ സുധർമ, അഞ്ജൽ അനീഷ് (4 ) തുടങ്ങി പത്തോളം ആളുകൾക്കാണ് നായയുടെ കടിയേറ്റത്. അങ്കനവാടിയിൽ പോകുന്ന വഴിയാണ് അഞ്ചൽ അനീഷിനെ (4 ) നായ ആക്രമിക്കുന്നത്. തുടർന്ന് ഒരു കിലോമീറ്ററോളം ഓടിയ നായ വഴിയാത്രക്കരെയും, സ്ഥാനർത്ഥിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.