കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന വാർത്ത വാസ്തവവിരുദ്ധം; കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ബിജു മാത്യൂസ്
കോട്ടയം: പാലാ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ്. താൻ എന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും പാർട്ടിയുടെ ആത്മാഭിമാനം പണയം വയ്ക്കാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് താൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയത്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നതിനാലാണ് ഈ വകുപ്പ് […]
Read more

