ഉപ്പുതറയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ഉപ്പുതറ: തലയിൽ മാരകമായി പരുക്കേറ്റ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവിൽ രജനി (38) യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ സുബിൻ ഒളിവിലാണ്. ഇന്നലെ വൈകിട്ടു സ്‌കൂളിൽനിന്നു മടങ്ങിയെത്തിയ ഇളയ മകനാണ് രജനിയെ ചോര വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പൊലീസുമെത്തിയത്. തലയുടെ പിന്നിൽ അടിയേറ്റു സാരമായി പരുക്കേറ്റിട്ടുണ്ട്. സുബിൻ ഇന്നലെ ഉച്ചയോടെ പരപ്പിൽനിന്നു ബസിൽ […]
Read more

