ചുമര്‍ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം
തൃശ്ശൂര്‍: പഴയന്നൂരില്‍ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ചീരക്കുഴി കാഞ്ഞൂര്‍ വീട്ടില്‍ രാമന്‍കുട്ടി (51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ സംഭവം. അപകടം നടന്നയുടന്‍ രാമന്‍കുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഴയന്നൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read more

