Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

ചബഹാർ തുറമുഖത്തിന് ഉപരോധ ഇളവ് വേണമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖത്തിന് മേലുള്ള അമേരിക്കൻ ഉപരോധത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും ട്രംപ് ഭരണകൂടത്തെ സമീപിച്ചു. നിലവിലെ ഇളവിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്ത്യയുടെ പുതിയ അഭ്യർഥന. ഇറാനുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സൗകര്യം ലഭിക്കുന്ന സാഹചര്യവും ഇതോടെ ശ്രദ്ധേയമാണ്. യുഎസ് ഇളവ് നീട്ടിയാൽ ഇന്ത്യയ്ക്ക് വ്യാപാര-തന്ത്രപ്രധാനമായ നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തൽ. മുമ്പ് ഇറാനെതിരായ ഉപരോധത്തിൽ നിന്ന് ചബഹാർ തുറമുഖത്തെ ഒഴിവാക്കിയിരുന്നെങ്കിലും, ആണവ കരാർ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ […]
Read more

ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയപരിധിയുമായി ട്രംപ്

വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി വരെ സമാധാന കരാറിൽ എത്തിച്ചേരാത്ത പക്ഷം രാജ്യത്താകെ ബോംബാക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഭീഷണി ഉയർത്തിയത്. വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ‘പവർ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള ആക്രമണം നടന്നാൽ […]
Read more

ടെഹ്‌റാനിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചു; വീഡിയോ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ: ഇറാൻ സമാധാന കരാറിൽ ഒപ്പുവെക്കില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ യുഎസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അവകാശവാദം മുന്നോട്ടുവെച്ചത്. ഇറാനിലെ വ്യോമാക്രമണത്തിന്റേതെന്ന് പറയുന്ന ഒരു മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. “ഇറാനെ മോശമായി നയിച്ച സൈനിക നേതാക്കളെ ടെഹ്‌റാനിലെ ആക്രമണത്തിൽ […]
Read more

ട്രംപിന് ‘സൈനിക ശക്തി’ കൂട്ടാൻ 140 ലക്ഷം കോടിയുടെ ബജറ്റ്

വാഷിങ്ടൺ: അമേരിക്കയുടെ സൈനികശക്തി വർധിപ്പിക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വമ്പൻ പ്രതിരോധ ബജറ്റ് തയ്യാറാക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ബജറ്റായിരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ബജറ്റിനേക്കാൾ 44 ശതമാനം വർധനവോടെ ഏകദേശം 1.5 ലക്ഷം കോടി ഡോളറിന്റെ ബജറ്റാണ് നിർദേശിക്കുന്നത്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ‘ഗോൾഡൻ ഡോം’ നടപ്പാക്കുന്നതിനുള്ള പ്രൊപ്പോസലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈനികരുടെ ശമ്പളം 5 മുതൽ 7 ശതമാനം വരെ വർധിപ്പിക്കാനും പദ്ധതിയുണ്ട്. 2026 ഒക്ടോബർ 1ന് ആരംഭിക്കുന്ന സാമ്പത്തിക […]
Read more

യുദ്ധ വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ല: ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ സൈനിക വിമാനം വെടിവെച്ചിട്ട സംഭവത്തിൽ ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് ബാധകമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എൻബിസി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഇല്ല, ഇത് ചർച്ചകളെ ബാധിക്കില്ല. ഇത് യുദ്ധമാണ്, ഞങ്ങൾ യുദ്ധത്തിലാണ്,” എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കൻ വിമാനം ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. പൈലറ്റിനായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. സൈനിക നടപടികളെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അസന്തോഷവും ട്രംപ് പ്രകടിപ്പിച്ചു. ഇതിനിടെ, […]
Read more

ഞാൻ പറഞ്ഞാൽ ഇസ്രായേൽ യുദ്ധം നിർത്തും: അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അമേരിക്കയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. താൻ ആവശ്യപ്പെട്ടാൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുമെന്നും, തന്റെ നിർദ്ദേശങ്ങൾ അവർ പാലിക്കുമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേൽ ‘ടീം പ്ലെയർ’ ആണെന്നും ആവശ്യമായപ്പോൾ അവർ പിന്മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയിൽ ട്രംപിന്റെ ജനപ്രീതിയെ ബാധിച്ച സാഹചര്യത്തിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ഈ നിലപാട് മാറ്റമെന്ന വിലയിരുത്തലുണ്ട്. മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി […]
Read more

യുഎസ് കറൻസിയിൽ ട്രംപിന്റെ ഒപ്പ് ചേർക്കും, തീരുമാനം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി

വാഷിംഗ്‌ടൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കാനായി യുഎസ് ട്രഷറിയുടെ പുതിയ തീരുമാനം പ്രകാരം ഇനി മുതൽ അമേരിക്കൻ കറൻസിയിൽ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ്ന്റെ ഒപ്പും പ്രത്യക്ഷപ്പെടും. 1861-ൽ ഡോളർ നിയമങ്ങൾ നിലവിൽ വന്നതിന്റെ ശേഷം ഇതാണ് ആദ്യമായുള്ള സംഭവം. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഒപ്പിനൊപ്പമാകും ട്രംപിന്റെ ഒപ്പും കറൻസിയിൽ കാണാൻ ലഭിക്കുക. ഇതിന് പുറമെ, ട്രംപിന്റെ ചിത്രം പതിച്ച 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കാനുള്ള അന്തിമ രൂപകൽപ്പനയ്ക്ക് ഫെഡറൽ ആർ‌ട്‌സ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. […]
Read more

ഇറാന്റെ ഊർജ കേന്ദ്രങ്ങൾ 10 ദിവസത്തേക്ക് ആക്രമിക്കില്ല: ട്രംപ്

വാഷിംഗ്‌ടൺ: ഇറാനിലെ ഊർജകേന്ദ്രങ്ങളിലേക്കുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പത്ത് ദിവസത്തേക്ക് ആക്രമണം നിർത്തിവെയ്ക്കാനാണ് തീരുമാനം. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ നീക്കമെന്നും ചർച്ചകളിൽ പുരോഗതി ഉണ്ടാകുന്നുവെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. സമാധാനകരാർ അംഗീകരിക്കാത്ത പക്ഷം ആക്രമണം തുടരുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പത്ത് ദിവസത്തെ ഇടവേള മിഡിൽ ഈസ്റ്റിൽ സമാധാന ശ്രമങ്ങൾക്ക് സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Read more

ഇറാൻെറ പരമോന്നത നേതാവാകാൻ എന്നോട് ആവശ്യപ്പെട്ടു: അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. എന്നാൽ, അത്തരമൊരു നിർദേശം താൻ നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഭരണനേതൃത്വത്തിൽ ഉണ്ടായ ശൂന്യത നികത്താനായാണ് ഈ നിർദേശം ഉണ്ടായതെന്നാണ് ട്രംപ് പറയുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് […]
Read more

യുദ്ധം അവസാനിപ്പിക്കാൻ ഇറാന് പതിനഞ്ചിന നിർദേശവുമായി യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാനോട് 15 നിർദേശങ്ങൾ മുന്നോട്ടുവെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യണമെന്നതാണ് പ്രധാന നിർദേശങ്ങൾ. ചർച്ചകൾക്ക് വഴിയൊരുക്കാൻ ഒരു മാസത്തെ വെടിനിർത്തലിനും യുഎസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശങ്ങൾ ഇറാൻ അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനിക സംവിധാനങ്ങളും നിയന്ത്രിക്കണമെന്ന നിർദേശവും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഭാഗികമായി പിൻവലിക്കാമെന്നും യുഎസ് പറയുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer