സി.പി.ഐ സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങി ലീലാകൃഷ്ണൻ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സി.പി.ഐ സ്ഥാനാർഥിയായി മത്സരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അപ്രതീക്ഷിതമായാണ് സ്ഥാനാർഥിത്വം ലഭിച്ചതെന്ന് പറയുന്നു. പാർട്ടി സംസ്ഥാന എക്സിക്യുട്ടീവിന് പിന്നാലെ ബിനോയ് വിശ്വം വിളിച്ചാണ് വിവരം അറിയിച്ചതെന്നും സാംസ്‌കാരികമുഖമുള്ള സ്ഥാനാർഥിയെന്ന നിലയിൽ തന്നെ തെരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി. മൂന്നു ദിവസത്തിനുള്ളിൽ മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സന്ദർശിച്ച് ചെറുസമ്മേളനങ്ങളിലൂടെ പ്രചാരണം ആരംഭിച്ചതായും കവിതയും പാട്ടുകളും വഴിയാണ് ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദൻ, എം.പി. പരമേശ്വരൻ, സി.ആർ. പരമേശ്വരൻ, സാറാ ജോസഫ് എന്നിവരുമായി […]
Read more

