ലഹരിവേട്ടക്കിടെ പിടികൂടിയ 595 വണ്ടികളുടെ ജംബോ ലേലം; രഹസ്യ അറകളും മറ്റും നീക്കo ചെയ്യൽ വാങ്ങുന്നവരുടെ ചുമതല
പാലക്കാട്: മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും കടത്തുന്നതിനിടെ പിടികൂടിയ 595 വാഹനങ്ങളുടെ ജംബോ ലേലവുമായി എക്സൈസ്. സംസ്ഥാനത്ത് അബ്കാരി, എൻ.ഡി.പി.എസ്. നിയമങ്ങൾ പ്രകാരം കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കോടതിയുടെ അനുമതി ലഭിച്ച ശേഷമാണ് വിറ്റഴിക്കുന്നത്. 2017 മുതൽ പിടിച്ചെടുത്ത വാഹനങ്ങളാണ് വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിവിധ സർക്കിൾ, റേഞ്ച് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ വളപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയുള്ളത്. പോലീസ് പിടികൂടി തുടർനടപടികൾക്കായി കൈമാറിയവയുമുണ്ട്. ആഡംബര കാറുകൾ ഉൾപ്പെടെ ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ, […]
Read more

