ഫേസ്ബുക്ക് പോലുമില്ലെന്ന് സതീശന്‍, കള്ളം പൊളിച്ച് സുധാകരന്‍; കണ്ണ് മിഴിച്ച് അണികള്‍
പിണങ്ങി നില്‍ക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന് ഓരോ ദിവസവും നല്‍കുന്നത് പുതിയ തലവേദനകള്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കിട്ട അതിവൈകാരികമായ, താനും കണ്ണൂരും തമ്മിലുള്ള ബന്ധം വര്‍ണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചില്ലറ കോളിളക്കമല്ല കോണ്‍ഗ്രസിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് മുറിവേറ്റെന്ന ധ്വനിയുള്ള പോസ്റ്റിന് പിന്നാലെ അനുയായികള്‍ കണ്ണൂരിലെ വീട്ടിലേക്ക് ഒഴുകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടും കെ.പി.സി.സി. നേതൃത്വമുള്‍പ്പെടെ അത് മുഖവിലയ്‌ക്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിക്കുന്നത്. ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായിട്ടാണ്. കഴിഞ്ഞ ദിവസം […]
Read more

