സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

സർവ്വകലാശാലകളെ കയ്യടക്കി കാവി പുതപ്പിക്കാൻ , എൻ.ഇ.പി 2020-ഡോ. ജോർജ് ജോസഫ് പരുവനാടി എഴുതുന്നു

ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യപങ്കാളിത്ത അധികാരമുള്ള സമവർത്തിപ്പട്ടികയിൽ ഉൾപ്പെട്ട വിഷയമാണ് .രാജ്യത്ത് ആകെ 1074 സർവ്വകലാശാലകൾ ഉള്ളതിൽ 58 എണ്ണം മാത്രമാണ് കേന്ദ്ര സർവകലാശാലകൾ . ശേഷിക്കുന്ന 1016 എണ്ണത്തിൽ ഏതാനും സ്വകാര്യ സർവകലാശാലകൾ ഒഴിച്ചാൽ മഹാ ഭൂരിപക്ഷവും വിവിധ സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ സഭകളുടെയും അതാതു സംസ്ഥാന ഖജനാവിൻ്റെയും സൃഷ്ടിയാണ് . താത്വികമായി ,യുജിസി ഒരു സ്വതന്ത്ര സ്ഥാപനമാണ് . എന്നാൽ 1953 സ്ഥാപിതമായത് മുതൽ തന്നെ അതാതുകാലത്തെ ഭരണകർത്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് […]
Read more

വഖഫ് ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിന്മേലുള്ള നീട്ടി സ്റ്റേ സുപ്രീം കോടതി

ഡല്‍ഹി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീട്ടിയത്. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. അപ്പീല്‍ മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കുന്നതിനായാണ് മാറ്റിയത്. മുനമ്പം ഭൂമി തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി അധികാര പരിധി കടന്നെന്നും സുപ്രീം […]
Read more

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് – ബിജെപി കൂട്ടുകെട്ട്

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്–ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായ മിനിമോൾ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 24 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില ഇങ്ങനെ: എൽഡിഎഫ് – 10, യുഡിഎഫ് – 8, എൻഡിഎ – 4, വിമതർ – 2. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. രണ്ട് വിമതരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപി അംഗങ്ങൾ […]
Read more

വയോധികസഹോദരിമാരായ മൂന്നുപേർ ഒന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

തൃശ്ശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികരായ മൂന്ന് സഹോദരിമാരിൽ ഒരാൾ മരിച്ചു. മുള്ളൂർക്കര സ്വദേശി സരോജിനി ആണ് മരിച്ചത്. സഹോദരിമാരായ ജാനകി, ദേവി എന്നിവർ ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഇവരുടെ കുടുംബജീവിതം. ജാനകി മുൻകാലങ്ങളിൽ കൂലിപ്പണിക്ക് പോയിരുന്നു. ദേവി ദീർഘകാല രോഗിയാണ്. സ്വന്തമായി വീടും ഭൂമിയും ഉണ്ടായിരുന്ന ഇവർ, നാലുവർഷം മുൻപ് സ്വത്തുമുഴുവൻ ഗുരുവായൂരപ്പന് എഴുതി നൽകി. തുടർന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വൃദ്ധസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ഏതാനും മാസം […]
Read more

മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

തുടരും എന്ന ബ്ലോക്കബ്സ്റ്റര്‍ ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന L366 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ പോലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തു. മോഹന്‍ലാല്‍ താടി വടിച്ച് മീശ പിരിച്ചുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് എന്ന വാര്‍ത്തകള്‍ […]
Read more

പെട്രോൾ പമ്പ് ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്നു; 2 പേർ പിടിയിൽ

ആലപ്പുഴ: തൈക്കാട്ടുശ്ശേരി പി എസ് കവലയിലുള്ള പെട്രോൾ പമ്പ് ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ കൊരട്ടി സ്വദേശി റിയാദ്, എറണാകുളം നോർത്ത് പറവൂർ സ്വദേശി മിഥുൻ സി എ എന്നിവരെയാണ് പിടിയിലായത്. പ്രതികൾ ഓഫീസിന്റെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ച് കയറി മേശപ്പുറത്തെ ബാഗിലുണ്ടായിരുന്ന 18,500 രൂപയും, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 24,950 രൂപയും ഉൾപ്പെടെ 43,450 രൂപയും മൊബൈൽ ഫോണും കവർന്നുവെന്നാണ് പൊലീസ് പറയുന്നത്. […]
Read more

മാളിക്കടവിലെ കൊലപാതകം: യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് പ്രതി; മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിൽ 26കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖൻ കുറ്റബോധം പ്രകടിപ്പിച്ചതായി പൊലീസ്. കൊലപാതകം നടന്ന സ്ഥലങ്ങളിലും, യുവതിക്ക് ശീതളപാനീയത്തിൽ ഉറക്കുഗുളിക ചേർത്ത് നൽകിയ ബേക്കറിയിലും പൊലീസ് തെളിവെടുപ്പ് നടത്തിയതയാണ് വിവരം. കൊലപാതകത്തിന് ശേഷം തന്റെ ഭാര്യയോടും വിവരങ്ങൾ തുറന്നുപറഞ്ഞതായും പ്രതി സമ്മതിച്ചു. അതേസമയം, കേസിൽ നിർണായകദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്. അഞ്ച് […]
Read more

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ആദ്യ പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ വിചാരണ കോടതിയുടെ മുൻവിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്. വിചാരണ കോടതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ പൾസർ സുനിയാവും ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി […]
Read more

യുവതിയെ കൊന്നതില്‍ ഭാര്യക്കും പങ്കുണ്ടെന്ന് വൈശാഖന്‍ ചെയ്തത് തെറ്റായിപോയി

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മാളിക്കടവിലെ വൈശാഖന്റെ ഇന്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖന്‍ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാമെന്നും വൈശാഖന്‍ കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി […]
Read more

‘നാല്പതുകളിലെ പ്രണയം’ പ്രദര്‍ശനത്തിന്.

നടനും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നാല്പതുകളിലെ പ്രണയം’ (Love In Forties) ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം . ഷഹബാസ് അമന്‍,നിത്യ മാമന്‍,ഗിരീഷ് നാരായണ്‍,അന്നപൂര്‍ണ പ്രദീപ്,അമൃത ജയകുമാര്‍,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹന്‍,ശ്രെയ അന്ന ജോസഫ് തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ ഈ ചിത്രത്തില്‍ പ്രധാന ആകര്‍ഷണ ഘടകമാണ്. ആശ വാസുദേവന്‍ നായര്‍,ജെറി ജോണ്‍, കുടശ്ശനാട് കനകം,ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധര്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.