സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ലാലേട്ടാ എന്ന വിളി… മനസ് തുറന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രായഭേദമന്യേ മലയാളികള്‍ മോഹന്‍ലാലിനെ വിളിക്കുന്നത് ലാലേട്ടാ എന്നാണ്. കേരളത്തില്‍ അങ്ങനെയൊരു പരി?ഗണന തനിക്കും ഗായകന്‍ കെ ജെ യേശുദാസിനും മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് മോഹന്‍ലാലിപ്പോള്‍. ഒരു പോഡ്കാസ്റ്റിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. ‘പ്രായത്തിന് അതീതമായി കേരളത്തിലെ കൂടുതല്‍പ്പേരും എന്നെ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ആളുകളില്‍ നിന്ന് അങ്ങനെയൊരു പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ. സിനിമയില്‍ എന്റെ 48-ാം വര്‍ഷമാണ്. ഇന്നും പുതിയ ചിത്രത്തിന്റെ ആദ്യ ഷോട്ടിന് മുന്‍പ് എനിക്ക് ചെറിയ പരിഭ്രമമുണ്ടാവും’.- മോഹന്‍ലാല്‍ […]
Read more

നിലപാട് മാറ്റി സര്‍ക്കാര്‍; ഇനി ആചാര സംരക്ഷണം, സുപ്രീം കോടതിയെ അറിയിക്കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. യുവതീ പ്രവേശനം എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് […]
Read more

യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതം

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) മുൻ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സംഘടനയുടെ ഫണ്ട് വകമാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും പുകയുകയാണ്.​നേരത്തെ യുഎൻഎ ഫണ്ട് തട്ടിപ്പുകേസിൽ ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി […]
Read more

നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പിടികൂടി പെൺകുട്ടി

കൊല്ലം: പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി ചോദ്യം ചെയ്ത് പെൺകുട്ടി. കൊട്ടാരക്കരയിലാണ് സംഭവം. പുനലൂർ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനെതിരായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജ് പരിസരത്താണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടികൾക്ക് സമീപത്ത് എത്തി നഗ്നത പ്രദർശിപ്പിച്ചതോടെ ഒരാൾ പ്രതികരിക്കുകയും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി ഇയാളെ […]
Read more

ഭാര്യയ്ക്ക് സന്ദേശമയച്ചതിന് യുവാവിന്റെ തല ചുറ്റികയ്ക്കടിച്ചു തകർത്തു : ആലപ്പുഴ സ്വദേശി അറസ്റ്റിൽ

​ആലപ്പുഴ: അയൽവാസിയായ യുവാവ് ഭാര്യയ്ക്ക് മൊബൈൽ ഫോണിലൂടെ സന്ദേശമയച്ചതിൽ പ്രകോപിതനായി യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ ജോബിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അയൽവാസി ഷിബിൻ രാജിനെ (28) വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഇക്കഴിഞ്ഞ മാർച്ച് 9-ന് ആലപ്പുഴ കൊമ്മാടിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ജോബിന്റെ ഭാര്യയ്ക്ക് ഷിബിൻ രാജ് നിരന്തരമായി സന്ദേശങ്ങൾ അയച്ചിരുന്നതായി പറയപ്പെടുന്നു. “നീയില്ലാതെ […]
Read more

2026 കേരള ബോക്സ് ഓഫീസ് ‘ചത്താ പച്ച’ ഒന്നാമത് : വിജയ്‍യുടെ ചിത്രമെത്താത്തത് തമിഴകത്തിന് തിരിച്ചടിയായി

​മലയാള സിനിമയെ സംബന്ധിച്ച് 2026-ന്റെ തുടക്കം അത്ര ശുഭകരമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസിനെ സംബന്ധിച്ച് പൊതുവെ വരണ്ട മാസങ്ങളായ ഫെബ്രുവരിയിലും മാർച്ച് ആദ്യവാരത്തിലും ഇത്തവണ വലിയ ഉണർവ് പ്രകടമായില്ല. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വൻ ഹിറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. പൊങ്കൽ റിലീസായി പ്ലാൻ ചെയ്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ എത്താത്തത് തമിഴ് ബോക്സ് ഓഫീസിനൊപ്പം കേരളത്തിലെ കളക്ഷനെയും പ്രതികൂലമായി ബാധിച്ചു. ​ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ കേരളത്തിൽ […]
Read more

വയനാട് തുരങ്ക പാത; തടസ്സ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വയനാട്ടിലെ നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ സർക്കാർ തടസ്സഹർജി സമർപ്പിച്ചതായി അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ എതിർക്കുമെന്നും നിർമ്മാണ നടപടികൾ തടയരുതെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഈ ഹർജിയിലാണ് സംസ്ഥാന സർക്കാർ തടസ്സഹർജി സമർപ്പിച്ചത്. സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. […]
Read more

ചാത്തന്നൂർ പിടിക്കാൻ ജി. ദേവരാജൻ : കേരളത്തിൽ ആദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് നൽകി യുഡിഎഫ്

ഡല്‍ഹി: കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി യുഡിഎഫ്. ചരിത്രത്തിലാദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് അനുവദിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലമാണ് ഫോർവേഡ് ബ്ലോക്കിന് വിട്ടുനൽകിയിരിക്കുന്നത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനാകും ഇത്തവണ ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി. ദേശീയതലത്തിൽ ഇടതുമുന്നണിയുടെ ഭാഗമായ ഫോർവേഡ് ബ്ലോക്ക് കേരളത്തിൽ കോൺഗ്രസിനൊപ്പമാണ് നിലകൊള്ളുന്നത്. നേരത്തെ കൊല്ലം സീറ്റിനായി പാർട്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോൺഗ്രസ് അത് വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കൊല്ലം ജില്ലയിൽ തന്നെ […]
Read more

തൃശൂരിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്നു : മകന് ഗുരുതര പരിക്ക്

എരുമപ്പെട്ടി: തൃശൂർ എരുമപ്പെട്ടിയിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. വീടിനകത്ത് അതിക്രമിച്ചു കയറിയ തെരുവ് നായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധിക കൊല്ലപ്പെട്ടു. വെള്ളറക്കാട് കൊല്ലൻപ്പടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84) ആണ് മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച കാർത്ത്യായനിയുടെ മകൻ ദേവദാസന് (60) ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മനുഷ്യസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം.​രണ്ട് വർഷം മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് പൂർണ്ണമായും കിടപ്പിലായിരുന്നു കാർത്ത്യായനി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും മരുന്നിന്റെ […]
Read more

വീണ്ടും ആ പഴയ ‘വിന്റേജ് വൈബ്’; പുതിയ ബസിറക്കി KSRTC

തിരുവനന്തപുരം: പഴയകാല മോഡലിലുള്ള ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. ഒരു കാലത്ത് തലസ്ഥാന നഗരിയുടെ മുഖമായിരുന്ന ബസിന്റെ മാതൃകയില്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡല്‍ ബസിന്റെ ബോഡിയില്‍ മാറ്റം വരുത്തിയാണ് വന്റേജ് സ്‌പെഷ്യല്‍ തയ്യാറാക്കിയത്. ഉള്‍ ഭാഗവും പഴയതുപോലെ തന്നെയാണ്. വിന്റേജ് സ്‌പെഷ്യല്‍ എന്നു പേരിട്ട ബസ് മന്ത്രി കെബി ഗണേഷ് കുമാര്‍ നിലത്തിലറക്കി. പേരൂര്‍ക്കട- കവടിയാര്‍- കിഴക്കേക്കോട്ട റൂട്ടിലായിരിക്കും ഓടുക. പഴയ ബസ് യാത്ര ആസ്വദിക്കാന്‍ പുതു തലമുറയ്ക്ക് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.