ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് ഇനി പുതിയ വേഗം
കോഴിക്കോട്: വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിയുടെ പ്രധാന ഘട്ടമായ ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. മറിപ്പുഴയിലെ പദ്ധതി പ്രദേശത്ത് രാവിലെ 12 മണിയോടെയാണ് ചടങ്ങ് നടന്നത്. 2025 ഓഗസ്റ്റ് 31-നാണ് മുഖ്യമന്ത്രി തുരങ്കപാത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. താത്ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്കായുള്ള ക്യാമ്പ് ഷെഡുകൾ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ നിർമാണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ പ്രധാന ഘട്ടമായ ബ്ലാസ്റ്റിംഗ് ആരംഭിച്ചത്. […]
Read more

