സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കയ്യും കാലും വെട്ടും; കൊലവിളി മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺ​ഗ്രസ്

പാല: ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിനിടെ കൊലവിളി മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. മന്ത്രിയുടെ കോലവും കത്തിച്ചിട്ടുണ്ട്. പാലയിൽ നടന്ന പ്രതിഷേധത്തിൽ കയ്യും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും എന്ന തരത്തിലായിരുന്നു മുദ്രാവാക്യം വിളികൾ. നാടക നടി കത്തട്ടെ എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ കോലം കത്തിച്ചത്. ഡിവൈഎഫ്ഐക്കെതിരേയും അധിക്ഷേപ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. യൂത്ത് കോൺ​ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വലിയ വിമർശനം ഉയരുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യവും വാർത്തയാകുന്നത്. അതേസമയം കെഎസ്യയു അതിക്രമത്തിൽ പരിക്കേറ്റ […]
Read more

അതീവ ജാ​ഗ്രത വേണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

ടെൽ അവീവ്: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി എംബസി. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. പുതുക്കിയ നിർദേശങ്ങളറിയാൻ https://www.oref.org.il/eng എന്ന വെബ്സൈറ്റ് സന്ദർശിക്കാം. നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണമെന്നും താമസസ്ഥലത് തുടരണം. ഇസ്രയേലിലേക്ക് യാത്രകൾ പാടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711. […]
Read more

കേര പദ്ധതി സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച

തിരുവനന്തപുരം: കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. സംസ്ഥാനത്തെ കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, അനുബന്ധ കാർഷിക മേഖലാ നവീകരണത്തിനായും സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കേര (കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണം). കാർഷിക മൂല്യശൃംഖല ആധുനികവൽകരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ […]
Read more

വീണ്ടും ചോര പൊടിയുന്ന പശ്ചിമേഷ്യ; ആർക്കും നല്ലതല്ല യുദ്ധം

ചരിത്രത്തിൽ എവിടേയും സമാധാനം കളിയാടുന്ന ഒരു പശ്ചിമേഷ്യൻ ഭൂമികയെ കാണാനാവില്ല. മതവും ​ഗോത്രങ്ങളും രാഷ്ട്രീയ അസന്തുലിതാവസ്ഥകളും എക്കാലവും ഉറക്കം കെടുത്തിയ ഒരു ജനതയാണവിടെ വസിക്കുന്നത്. അമേരിക്കയുടെ വാണിജ്യ-സാമ്രാജ്യത്വ താൽപര്യങ്ങളിൽ പരസ്പരം പോരടിച്ച് ചോരചിന്താനായിരുന്നു ആ ജനതയുടെ വിധി. ​ഗൾഫ് യുദ്ധങ്ങളും ഒടുങ്ങാത്ത ഇസ്രയേൽ-പലസ്തീൻ രക്തച്ചൊരിച്ചിലും നശിപ്പിച്ച പശ്ചിമേഷ്യൻ മണ്ണിലെ പുതിയ ആശങ്കയാണ് ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധം. ടെഹ്റാനിൽ ഇസ്രയേലിന്റെ മിസൈലുകൾ ഉ​ഗ്രസ്ഫോടനത്തോടെ പതിച്ചിട്ട് മണിക്കൂറുകൾ തികഞ്ഞിട്ടില്ല, മറ്റൊരു കൊടും യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ലോകം. കേവലം പശ്ചിമേഷ്യയുടെ ആഭ്യന്തര […]
Read more

തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം; ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവേറ്റു

തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി യുവതി രം​ഗത്ത്. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ സുജയുടെ മൂത്രനാളിയിൽ മുറിവേറ്റെന്നും അബദ്ധം പറ്റിയതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചെന്നും സുജ പറഞ്ഞു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നും സുജ പറയുന്നു. 20 ദിവസത്തിലേറെ നീണ്ട സ്വകാര്യ ആശുപത്രിവാസം കഴിഞ്ഞാണ് സുജ കഴിഞ്ഞദിവസം […]
Read more

ജുഡീഷ്യൽ കമ്മീഷൻ നിയമവിരുദ്ധം; വഖഫ് ബോർഡ് സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്ക് എതിരേ കേരള വഖഫ് ബോർഡ്. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബോർഡ് ആരോപിച്ചു. മുനമ്പം വിഷയത്തിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരെ ബോർഡ് രം​ഗത്തെത്തിയിരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യുണൽ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വഖഫ് ആക്ടിന്റെ 83 (1) പ്രകാരം […]
Read more

കേരള സ്റ്റോറി 2 പ്രദർശിപ്പിക്കില്ല; പ്രതിഷേധവുമായി DYFI

കൊച്ചി: കേരള സ്റ്റോറി 2 സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ തീയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയേറ്ററിൽ അധികൃതരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദർശിപ്പിക്കില്ലെന്നും ബഹിഷ്കരിക്കണമെന്നുമാണ് ഡിവൈഎഫ്ഐ പറയുന്നത്. അതേസമയം സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ കാണാനാളില്ല എന്ന വസ്തുതയുമുണ്ട്. പലയിടത്തും ഒന്നോ രണ്ടോ പേർ മാത്രം ബുക്ക് ചെയ്തതിനാൽ ഷോകൾ ക്യാൻസലാക്കുന്ന നിലയിലാണ്.
Read more

മുള്ളൻപന്നിയെ തല്ലിക്കൊന്ന് വെള്ളനാട് ശശി

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ശശിയെ അറസ്റ്റ് ചെയ്തേക്കും. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ ഇതേസമയം അവിടെയെത്തിയ വെള്ളനാട് ശശി മുള്ളൻ […]
Read more

ഇഷ്ടമുള്ളിടത്ത് നിന്ന് കയറാം, ഇറങ്ങാം; KSRTCയിൽ പുതിയ സംവിധാനം

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങൾ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളിലാണ് ഈ ഫീച്ചർ. തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് തുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. യാത്രക്കാരെ കാത്തുനില്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുതന്നെ […]
Read more

ആരോ​ഗ്യമന്ത്രി വിശ്രമത്തിൽ; മാർച്ച് 2 വരെ പരിപാടികളില്ല

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാലാണ് തീരുമാനം. നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി. ksu പ്രതിഷേധത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ച്ചാർജ് ചെയ്തത്. നിലവില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നാല് ദിവസത്തെ പൂര്‍ണ വിശ്രമമാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.