സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

RSP നേതാവ് നൗഷാദ് രാജിവെച്ചു; പ്രേമചന്ദ്രനെതിരെ നേതാക്കൾ

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ആർഎസ്പി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് പാർട്ടിയിൽനിന്ന് രാജിവെച്ചു. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ താൽപ്പര്യപ്രകാരം ഒരു സമവായ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ പ്രേമചന്ദ്രൻ ദുർവാശി കാണിക്കുന്നുവെന്നും വരും ദിവസങ്ങളി‍ൽ പാർട്ടിയിൽ നിന്ന് കൂട്ടരാജി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ സംസ്ഥാന യോ​ഗത്തിൽ നേതാക്കൾ പരസ്പരം കൊമ്പുകോർത്തിരുന്നു. എൻ കെ പ്രേമചന്ദ്രന്റെ മകനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് ഷിബു ബേബി […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി,

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടങ്ങി. പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷയ്ക്കെന്നു പറഞ്ഞാണു ചെന്താമര തോക്ക് ചോദിച്ചത്. കൃഷിക്ക് ഉപയോഗിക്കാനെന്നു പറഞ്ഞു കീടനാശിനിയും ആവശ്യപ്പെട്ടു. ചെന്താമരയ്ക്ക് കീടനാശിനി വാങ്ങി നൽകിയിരുന്നു. പ്രതി തന്നോട് പ്രശ്നം ഉണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്നും എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ നിർദേശം നൽകിയതായും സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. നെന്മാറ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര 2025 ജനുവരി […]
Read more

ജി.വി.രാജപുരസ്കാര ജേതാക്കൾക്ക് അത് ലെറ്റ് വെൽഫയർ അസേസിയേഷൻ നൽക്കുന്നആദരവ് നാളെ നടക്കും

തിരുവനന്തപുരം: സ്പോർട്സ് ഈസ് മൈ ലൈഫ് അത് ലെറ്റ് വെൽഫയർ അസേസിയേഷൻ സംഘടിപ്പിക്കുന്ന ജി.വി രാജ പുരസ്കാര ജേതാക്കൾക്ക് നല്ക്കുന്ന ആദരവ് നാളെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് 3 മണിക്ക് ആദരവ് സമ്മേളനം ബി. ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉത്ഘാടനം ചെയ്യും. ചടങ്ങിന് സ്പോർട്സ് ഈസ് മൈ ലൈഫ് പ്രസിഡന്റ് ഒളിമ്പ്യൻ അനിൽ കുമാർ പി.വി എസ് എം. അദ്ധ്യക്ഷത വഹിക്കും. സ്പോർട്സ് ഈസ്മൈ ലൈഫ് മുഖ്യ രക്ഷാധികാരിയും , […]
Read more

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സും എസ്കെ ഫിനാന്‍സും സഹകരണം പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ എസ്കെ ഫിനാന്‍സ് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ഇന്‍ഷൂറന്‍സുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ സഹകരണത്തിലൂടെ എസ്കെ ഫിനാന്‍സിന്‍റെ ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഇന്‍ഷൂറന്‍സ് ലഭ്യമാകുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പരിരക്ഷ നല്‍കുകയും ചെയ്യും. എസ്കെ ഫിനാന്‍സിന് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ഉള്ള ശക്തമായ സാന്നിധ്യം വഴി 9.3 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് വായ്പാ കേന്ദ്രീകൃത ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നല്‍കാനും അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും […]
Read more

ഈ പോക്ക് എങ്ങോട്ട്! ഒറ്റ ദിവസം കൊണ്ട് കൂടിയത് 2320 രൂപ

കൊച്ചി: സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വ‌‍‌‍‍‌ർണ വില. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വ‌‍ർണത്തിന് 2320 രൂപ വ‌ർധിച്ച് 1,20,800 രൂപയിലെത്തി നിൽക്കുകയാണ്. അതായത് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു പവൻ സ്വ‍‌ർണത്തിന് 1,18,480 രൂപയായിരുന്നു വില. അതിന് മുൻപത്തെ ദിവസം രാവിലെയും ഉച്ചക്കും തുട‌ർച്ചയായി സ്വ‌‌ർണ വില കുറയുകയായിരുന്നു. ഇപ്പോൾ വീണ്ടും സ്വ‌ർണ വിലയിൽ ഉയ‍‌ർച്ചയാണ് ഉണ്ടായിരിക്കുന്നത്. ​18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹12,405 രൂപയും പവന് […]
Read more

മഹീന്ദ്ര പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാക്ടര്‍ കമ്പനിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാം മെഷിനറി, റോട്ടവേറ്റര്‍ നിര്‍മാതാക്കളിലൊന്നുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ പുതിയ രൂപത്തിലും വീതിയേറിയ മാസ്റ്റ് രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്. […]
Read more

കേരളത്തിലെ തിയേറ്ററുകൾ ശൂന്യം; “കേരള സ്റ്റോറി 2” നോട് മുഖം തിരിച്ച കേരളം

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയ കേരള സ്റ്റോറി 2 സിനിമ കാണാൻ കേരളത്തിലെ തിയറ്ററുകളിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിം​ഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീഗൽ തിയേറ്ററിൽ ബുക്ക്‌ ചെയ്തത് രണ്ടു പേർ മാത്രമാണ്. ഇതോടെ ഷോ ക്യാൻസൽ ചെയ്തു. നിലവില്‍ എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ രാവിലെ 10.30ന് നടക്കും. ഷോ നടക്കുന്ന ജില്ലയിലെ പാൻ സിനിമസ് തിയറ്ററില്‍ ആകെ ബുക്ക്‌ ചെയ്തത് […]
Read more

ജാമ്യം റദ്ദായാൽ മാങ്കൂട്ടത്തിൽ വീണ്ടും അകത്താകും; നിർണായക നീക്കം

തിരുവനന്തപുരം‌: രണ്ടാം ബലാത്സം​ഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ പൊലീസ്. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് ​ഗൗരവത്തോടെയാണ് കോടതി കാണുക. ജാമ്യം റദ്ദാക്കിയാൽ രാഹുലിന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും. അതിജീവിതയുടെ ഫോണിലേക്ക് വന്ന കോളിന്റെ ഉറവിടം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കോൾ വിവരങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഫോൺ കോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നോ സാങ്കേതിക തകരാറാണെന്നോ പ്രതിഭാ​ഗം വാദിച്ചേക്കും. […]
Read more

ഒൻപതാം ക്ലാസുകാരനെ തല്ലിച്ചതച്ച് പത്താക്ലാസുകാർ

മലപ്പുറം: മക്കരപ്പറമ്പിൽ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ഒൻപതാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു. പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച പള്ളിയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്നാണ് ഷഹബാസിന്റെ മൊഴി. “എന്തിനാണ് തല്ലിയത് എന്ന് അറിയില്ല. സുഹൃത്തിനോടുള്ള എന്തോ പ്രശ്നമാണ് കാരണം,” എന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഒൻപതും പത്തും […]
Read more

മകന്റെ വിവാഹം ക്ഷണിക്കാൻ പോകവെ അമ്മക്ക് ദാരുണാന്ത്യം

കണ്ണൂർ: കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിൽ വള്ളിൽ ഹൗസിൽ സി.പ്രേമി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. മാർച്ച് എട്ടിന് നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന് പരിസരവാസികളെ ക്ഷണിക്കാനായി പോകുകയായിരുന്നു ഇരുവരും. വീട്ടിൽനിന്ന് ഇറങ്ങി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയെയും ഭർത്താവ് അച്യുതനെയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.