സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കേരള സ്റ്റോറി 2 ആദ്യ ദിനം നേടിയ കളക്ഷൻ ഇത്രയുമാണ്

കൊച്ചി: ഏറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായ കേരള സ്റ്റോറി 2 ഇന്നലെയാണ് റിലീസ് ചെയ്തത്. കേരളത്തിനെതിരെ വിദ്വേഷപ്രചരണമടക്കം നടത്തിയ ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് ട്രെയിലറിറങ്ങിയ അന്ന് മുതൽ ചിത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കേരള സ്റ്റോറി 2 ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വലിയ വിമർശനങ്ങൾക്ക് കാരണമായി. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വിവാദങ്ങൾ. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലും എത്തി. നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ […]
Read more

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ അടിപിടി. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. ഇവരുവരും തമ്മിൽ അടികൂടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയായ യുവതിയും സുഹൃത്തും തമ്മിലാണ് സംഘർഷമുണ്ടായത്. മയക്കുമരുന്നിൻ്റെ ലഹരിയിലാണ് ഇരുവരും സംഘർഷം ഉണ്ടാക്കിയതെന്നാണ്‌ ദൃക്‌സാക്ഷികൾ പറയുന്നത്‌. പോലീസ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, തങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നും പോലീസിൽ പരാതിയില്ലെന്നുമാണ് യുവതി നൽകിയ വിശദീകരണം. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾക്കായി പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂ ഡല്‍ഹി: ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. 011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ , അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ് ഹരികുമാര്‍ , ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ. […]
Read more

ആര്യയുടെ മാതൃക പിന്തുടരാൻ വി വി രാജേഷ്; ‘പൊങ്കാലയുടെ ചുടുകട്ടകൾ ശേഖരിക്കും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ഇത്തവണയും ശേഖരിക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്. വീട് നിർമാണത്തിന് ഉപയോഗിക്കുമെന്നാണ് മേയർ അറിയിച്ചത്. അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുട്ടിയ്ക്കുകയാണ് പിണറായി സർക്കാരെന്ന് ആരോപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി. “ചുടുകല്ല് മുൻ വർഷങ്ങളിലേതു പോലെ ചെയ്യാനാണ് തീരുമാനം. അതിന് എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ട്. […]
Read more

ആർക്കെല്ലാം സീറ്റ് കൊടുക്കും? ട്രംപ് കാർഡായി ട്വന്റി ട്വന്റി; NDA സീറ്റ് വിഭജനം

കാലങ്ങളേറെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കാര്യമായ സ്ഥാനമൊന്നും ഇല്ലാതിരുന്ന ബിജെപിക്ക് ഇന്നതല്ല അവസ്ഥ. രണ്ട് മുന്നണികളെ പറ്റി മാത്രം ചർച്ച ചെയ്തിരുന്ന കേരള രാഷ്ട്രീയത്തിലേക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിയും എൻഡിഎയുമുണ്ട്. ഒ രാജ​ഗോപാലിൽ തുടങ്ങി സുരേഷ് ​ഗോപിയിൽ എത്തിനിൽക്കുന്ന എൻഡിഎയുടെ യാത്ര ഇക്കുറി ലക്ഷ്യമിടുന്നത് ചരിത്രപരമായ മുന്നേറ്റമാണ്. സ്വർണ്ണക്കൊള്ള വിവാദവും ഡാറ്റ ചോർച്ചയും മറ്റും സൃഷ്ടിച്ച ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരവും കോൺ​ഗ്രസിനുള്ളിലെ ചേരിപ്പോരുകളും തങ്ങൾക്കനുകൂലമാക്കുക എന്നതാണ് ലക്ഷ്യം. കേന്ദ്രത്തിൽ നിന്നുള്ള അകമഴിഞ്ഞ സഹായം കൂടിയാകുമ്പോൾ കേരളം […]
Read more

സിപിഐ നേതാവും മുൻ എം.എൽ.എയുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപി അംഗത്വം നൽകി. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ചായിരുന്നു സ്വീകരണ പരിപാടി. 2006, 2011 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് തുടർച്ചയായി രണ്ടുവട്ടം വൈക്കം എംഎൽഎ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു കെ. അജിത്ത്.
Read more

‘ഞങ്ങൾ കല്ല് മാത്രം ഇട്ട് പോകുന്നവരല്ല; MLAയെ പരിഹസിച്ച് മന്ത്രി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള വയനാട് ടൗണ്‍ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന വേദിയില്‍ എംഎല്‍എ ടി സിദ്ദിഖിനെ വേദിയിലിരുത്തി റവന്യു മന്ത്രി കെ രാജന്റെ പരിഹാസം. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല, കല്ലിന് മേലെ കല്ല് വെക്കും എന്നായിരുന്നു മന്ത്രി കെ രാജന്റെ പമാമര്‍ശം. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമായതെന്ന് രാജന്‍ പറഞ്ഞു. വയനാട് പുനരധിവാസം സൃഷ്ടിച്ചത് പുതിയ മാതൃകയാണ്. സ്വന്തമായി ഒരു നഗരമുണ്ടാക്കി. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ലെന്നും കല്ലിന് മേലെ കല്ലുവെച്ച് […]
Read more

വീടിനകത്ത് കടന്ന് 7 ലക്ഷം രൂപ മാലയും മോഷ്ടിച്ചു ; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

പാലക്കാട്: പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു. വായിൽ തുണി തിരുകി, മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത്. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ 4 പവൻ്റെ മാലയാണ് കവർന്നത്. രാവിലെയാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. വീടിന് പുറകിൽ തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു […]
Read more

യുദ്ധം മുറുകി, കുതിച്ച് സ്വർണവിലയും; കൂടിയത് 3200 രൂപ

കൊച്ചി: യുദ്ധവും ആ​ഗോള സംഘർഷ സാഹചര്യവും സ്വർണവിലയേയും ബാധിക്കുന്നു. ഇന്ന് വൻ കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ​ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും ഇന്ന് മാത്രം കൂടി. 15865 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. പവന് 126920 രൂപയായി. മാര്‍ച്ചിലെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കുതിപ്പിലാണ് സ്വര്‍ണവില. വെള്ളി വിലയിലും ഇന്ന് വന്‍ മുന്നേറ്റമാണ്. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 310 രൂപയാണ് വില. പത്ത് ഗ്രാമിന് 3100 രൂപയും. ഞായറാഴ്ച്ച സ്വർണവില മാറുന്നത് […]
Read more

എല്ലാം നഷ്ടപ്പെട്ടവർക്ക് ഇനി പുതുജീവിതം; വീടുകൾ കൈമാറി മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ മുണ്ടക്കൈയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 178 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. 304 വീടുകളുടെ വാർപ്പ് പൂർത്തിയായി. മൊത്തം 64.47 ഹെക്ടറിൽ 410 വീടുകളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കി കൈമാറും. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.