സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡ് ‘മിന്നൽ മാജിക്’ വിപണിയിലേക്ക് : അര ലിറ്ററിന് 400 രൂപ

പാലക്കാട് : സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ഈ ബ്രാൻഡിക്ക് അര ലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേര് വരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെൻസുകൾക്കൊടുവിൽ ‘മിന്നൽ മാജിക്’ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബ്രാൻഡി നാമം ഔദ്യോഗികമായി പ്രഖ്യാപിക്കും. ​പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് ഡിസ്റ്റിലറി ലക്ഷ്യമിടുന്നത്. […]
Read more

കണ്ണൂർ മെഡിക്കൽ കോളേജിൽ ലേബർ റൂം അടിച്ചുതകർത്തു : യുവാവ് അറസ്റ്റിൽ

കണ്ണൂർ : പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ലേബർ റൂം അടിച്ചുതകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്.​പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് റാഷിദ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് നൽകാനാവില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ യുവാവ് […]
Read more

കൈകള്‍ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടേ മൃതദേഹം വേളി കടലിൽ; കൊലപാതകമോയെന്ന് പരിശോധിക്കുന്നു

തിരുവനന്തപുരം∙ വേളിയില്‍ കടലില്‍ ഒഴുകി എത്തിയ യുവതിയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. കൊലപാതകത്തിന് ശേഷം കടലിൽ എറിഞ്ഞതാണോ അതോ ജീവനോടെ ചാക്കിൽ കെട്ടി കടലിലേക്ക് തള്ളിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതെ ഉള്ളു. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. രാവിലെ വേളി പള്ളിക്കു സമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്കും എൻ വാസുവിനും ഇഡി യുടെ സമൻസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകി. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ഇരുവരോടും നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി പ്രതിചേർത്ത എല്ലാവരെയും ഇഡി ചോദ്യം ചെയ്യുന്നതായാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കു ഉടൻ നോട്ടീസ് നൽകുമെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
Read more

വ്യാജ ലോട്ടറി തട്ടിപ്പ്; ഒരേ ടിക്കറ്റിൽ വീണത് പലർ

തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി ലോട്ടറി ഏജൻ്റുമാരെ പറ്റിച്ചയാളെ കണ്ടെത്താൻ പൊലീസ്. പേയാട് പള്ളിമുക്ക് സെന്‍റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് ഭഗവതി ഏജൻസി ലോട്ടറി വില്പന നടത്തുന്ന സിന്ധു (39)വാണ് വ്യാജലോട്ടറി തട്ടിപ്പിന് ഇരയായത്. മലയിൻകീഴ് പാലോട്ടുവിള മാങ്കുന്നിൽ ലോട്ടറി ഏജന്‍റ് നെൽസനെ കബളിപ്പിച്ച അതേ ആളാണ് പ്രതിയെന്ന് സംശയിക്കുന്നു. സിന്ധുവിൽ നിന്ന് 5000 രൂപയാണ് പ്രതി തട്ടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് ലോട്ടറി ഏജന്‍റ് നെൽസൻ പറ്റിക്കപ്പെട്ടത്. ഫെബ്രുവരി 11ന് നറുക്കെടുത്ത […]
Read more

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് ഷിബു ബേബി ജോൺ

കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷിബു ബേബി ജോൺ രാജിവച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം താൽക്കാലികമായി സ്ഥാനമൊഴിയുന്നത്. മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്. ഷിബു ബേബി ജോൺ ചവറ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി സുജിത് വിജയൻ പിള്ളയോട് മത്സരിച്ച് ഷിബു പരാജയപ്പെട്ടിരുന്നു. ഇതിന് മുൻപ് സുജിത്തിന്റെ പിതാവ് വിജയൻ പിള്ളയോടും ഷിബു പരാജയപ്പെടാറുണ്ടായിട്ടുണ്ട്. ആർഎസ്പി സ്ഥാനാർഥി നിർണയത്തിൽ […]
Read more

പാലത്തായി പോക്സോ കേസ്; കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. സഹോദരിയുടെ മരണത്തെ തുടർന്ന് നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. ഈ മാസം 3 മുതലാണ് അദ്ദേഹം പുറത്തിറങ്ങിയത്. 2020 ജനുവരി-ഫെബ്രുവരി മാസങ്ങൾക്കിടെ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂൾ പരിസരത്തും പുറത്തുമായി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി അതിവേഗ പോക്സോ […]
Read more

റീത്ത് വെക്കുന്നത് സി.പി.എം ശൈലി:പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ റീത്ത് വെച്ച നടപടിയെ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മന്ത്രിമാരുടെ വീടുകളിലേക്ക് ഇരച്ചുകയറിയുള്ള സമരമുറകളോട് യോജിക്കാനാവില്ലെന്നും ഇത്തരം മോശം പ്രവണതകൾ കോൺഗ്രസിന്റെ രാഷ്ട്രീയ ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നതിനോ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പാർട്ടി ഒരിക്കലും കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന്റെ ഭാഗമായി റീത്ത് സമർപ്പിക്കാൻ താൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. “മന്ത്രിമാരുടെ വീട്ടിൽ […]
Read more

നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ച് യുവതി മരിച്ചു

കൊല്ലം: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് യുവഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മിയാണ് മരിച്ചത്. ഇന്നുരാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലായിരുന്നു അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ബിവ്റിജസ് ഔട്ട്‌ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്നു യുവാക്കൾക്ക് സാരമായി […]
Read more

ആർ.രശ്മി ബിജെപിയിലേക്ക്; കോൺഗ്രസിനോട് ഇടഞ്ഞു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം. 2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. കൂടാതെ രണ്ട് നിബന്ധനകളും രശ്മി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.