Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സുൽത്താൻ ബത്തേരി സ്റ്റേഷനിൽ തൊണ്ടിമുതൽ മോഷണം; പൊലീസ് ഉദ്യോഗസ്ഥൻ പ്രതി

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രതി. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്താണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. മോഷണവിവരം പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ സബിത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് സുൽത്താൻ ബത്തേരി ഡിവൈഎസ്പി എസ്‌പിക്ക് ശുപാർശ നൽകി. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസാണ് സ്റ്റേഷനിലെ മുറിയിൽ നിന്ന് കാണാതായത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് […]
Read more

രണ്ടാം പിണറായി സർക്കാരിൽ 726 പേഴ്സണൽ സ്റ്റാഫുകൾ; രേഖകൾ പുറത്ത്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ 726 പേരെ പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചതായുള്ള രേഖകൾ പുറത്ത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര് തുടരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവന്നത്. 44 പേരെ പേഴ്സണൽ സ്റ്റാഫുകളായും 12 പേരെ സാമൂഹിക മാധ്യമ വിഭാഗത്തിലുമായി നിയമിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമനങ്ങളിൽ മുന്നിൽ. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് ആകെ 787 പേഴ്സണൽ സ്റ്റാഫുകളുണ്ടായിരുന്നുവെന്നാണ് […]
Read more

അങ്കണവാടി ജീവനക്കാര്‍ക്ക് ഇനി മറ്റ് ജോലികളില്ല; മാതൃ-ശിശു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരെ മറ്റ് സർക്കാർ ജോലികൾക്ക് നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാനത്തും നടപ്പാക്കും. മാതൃ-ശിശു ആരോഗ്യ, പോഷണ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അങ്കണവാടി ജീവനക്കാർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന സർവേകൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിഎൽഒ ചുമതലകൾ, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയ്ക്കായി ഇനി അങ്കണവാടി ജീവനക്കാരെ നിയോഗിക്കരുതെന്നാണ് നിർദേശം. അങ്കണവാടി ജീവനക്കാരെ അധിക ചുമതലകൾ ഏൽപ്പിക്കുന്നത് അവരുടെ […]
Read more

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്; ഇന്നലെ 89.13 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 89.13 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗിച്ചത്. ഈ മാസത്തെ പ്രതിദിന ശരാശരി ഉപഭോഗം 93.42 ദശലക്ഷം യൂണിറ്റാണ്. ശരാശരി ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലത്തെ ഉപയോഗത്തിൽ കുറവുണ്ടായി. വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ജലവൈദ്യുതി ഉത്പാദനം ഇന്നലെ കുറച്ച് 18.12 ദശലക്ഷം യൂണിറ്റാക്കി. അതേസമയം, തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് 8.70 ദശലക്ഷം യൂണിറ്റ് അധികമായി വാങ്ങി. മധ്യപ്രദേശിൽ നിന്ന് കടമായും വൈദ്യുതി ലഭിച്ചു. വിവിധ […]
Read more

മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; ഇന്ത്യയിൽ മാത്രം വിലക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.ഇ.ബി. ജീവനക്കാരും ഉൾപ്പെട്ട എ.ഐ. ഡാൻസ് വീഡിയോ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് വിവരം. അതേസമയം, മറ്റ് രാജ്യങ്ങളിൽ വീഡിയോ ഇപ്പോഴും കാണാൻ സാധിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ പവർകട്ടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. തൃശ്ശൂർ സ്വദേശി അഭിജിത്തും ദുബായിലുള്ള സുഹൃത്ത് […]
Read more

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടുപകരണങ്ങൾ അടിച്ചുതകർത്ത ശേഷം തീവച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടുപകരണങ്ങൾ അടിച്ചുതകർത്ത ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമണം നടന്നത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. വീടിനുള്ളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് സമീപത്തെ തോട്ടിലിട്ടു. തുടർന്ന് ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്ത സംഘം വീടിന് തീയിടുകയായിരുന്നു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ […]
Read more

കനത്ത ചൂടിനിടെ ആശ്വാസമഴ; ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ […]
Read more

മണിപ്പൂരിൽ വ്യത്യസ്ത ആക്രമണങ്ങൾ; നാല് കുക്കി-സോ വിഭാഗത്തിൽപ്പെട്ട സാധാരണക്കാർ കൊല്ലപ്പെട്ടു

ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ്, നോനി ജില്ലകളിലാണ് ആക്രമണങ്ങൾ ഉണ്ടായത്. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റും ഭാര്യ ലിങ്സംഗായിയും കൊല്ലപ്പെട്ടു. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ സ്ത്രീ സംഭവസ്ഥലത്തും സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിലും മരിച്ചു. സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. […]
Read more

സതീഷ് ജാർക്കിഹോളിക്കെതിരായ അഴിമതി ആരോപണം; രേഖകൾ ലോകായുക്തയ്ക്ക് കൈമാറാൻ ഇഡി

ബെംഗളൂരു: കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരായ അഴിമതി ആരോപണത്തിൽ അസാധാരണ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് റെയ്ഡിനിടെ കണ്ടെത്തിയ രേഖകളും തെളിവുകളും ലോകായുക്തയ്ക്ക് കൈമാറാനാണ് ഇഡിയുടെ നീക്കം. കൈക്കൂലി സംബന്ധിച്ച രേഖകളും തെളിവുകളും കൈമാറി ലോകായുക്ത അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നാണ് വിവരം. അഴിമതി ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം നടത്തുന്നതിന് ഇഡിക്കുള്ള പരിമിതികൾ കണക്കിലെടുത്താണ് ലോകായുക്തയെ സമീപിക്കുന്നതെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പ് കരാർ അനുവദിക്കുന്നതിന് മന്ത്രി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഭാരത് വാണിജ്യ ഈസ്റ്റേൺ പ്രൈവറ്റ് […]
Read more

സര്‍ക്കാര്‍ ഇടപെടല്‍; 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. പീക്ക് സമയത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനുമായി (NTPC) ചർച്ച നടത്താനാണ് തീരുമാനം. യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ന് മുതൽ തന്നെ അധിക വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ആരംഭിക്കാനാണ് നീക്കം. നിലവിൽ യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതിയുണ്ടായിരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix