Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 14,125 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,13,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായിരുന്നു വില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും ഒരു പവന് 2,550 രൂപയുമാണ് വില.
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; മംഗളുരു മേഖല മൈസൂരുവിലേക്ക്, അധികാര കൈമാറ്റം തുടങ്ങി

കണ്ണൂർ: മംഗളുരു മേഖല പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി അധികാര കൈമാറ്റ നടപടികൾ ആരംഭിച്ചു. റെയിൽപ്പാളങ്ങൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ രേഖാമൂലം മൈസൂരു ഡിവിഷന് കൈമാറും. അധികാരപരിധി വ്യക്തമാക്കുന്ന രേഖകൾ, പ്രവൃത്തികളുടെ പട്ടിക, കരാറുകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ കൈമാറുന്നതിലും ധാരണയായി. മംഗളുരു മേഖലയിലെ പ്രധാന റെയിൽ ആസ്തികളിൽ 83 കിലോമീറ്റർ മെയിൻ ലൈൻ, 32.4 കിലോമീറ്റർ ലൂപ്പ് ലൈൻ, രണ്ട് തുരങ്കങ്ങൾ, അഞ്ച് ലെവൽ ക്രോസിങ്ങുകൾ, 17 വലിയ […]
Read more

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. മുഹമ്മദ് ജാഹിർ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഓൾഡ് മൂവാറ്റുപുഴ റോഡിലെ അലീമ പ്ലൈവുഡ് ഫാക്ടറിയിലാണ് ജാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഫാക്ടറി വളപ്പിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ജാഹിറും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. […]
Read more

ആലുവയിൽ യുവാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

എറണാകുളം: ആലുവയിൽ വഴിയാത്രക്കാരനായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് കവർച്ച. കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാനായി യാത്ര ചെയ്യുന്നതിനിടെയാണ് ജോഫിന് നേരെ ആക്രമണമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോകുന്നതിനിടെ അപരിചിതരായ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടിയിട്ടെന്നാണ് ജോഫിന്റെ മൊഴി. […]
Read more

എംപിഎസ്‌സി ചോദ്യപേപ്പർ ചോർച്ച: ഉദ്യോഗാർഥി സമരത്തിന് പിന്തുണയുമായി സിജെപി

മുംബൈ: മഹാരാഷ്ട്രയിൽ വിവിധ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച‍് ജനതാ പാർട്ടി. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ വിവിധ ഓൺലൈൻ പരീക്ഷകളിൽ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാനത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമായത്. സിജെപിയുടെ സ്ഥാപക നേതാക്കളായ അഭിജീത് ദീപ്‌കെ അടക്കമുള്ളവർ സമരത്തിനൊപ്പം ചേരുമെന്ന് ഞായറാഴ്ച അറിയിച്ചു. ഛത്രപതി സംഭാജിനഗറിലെ വാലുജ് മേഖലയിലെ ദീപ്‌കെയുടെ വസതിയിൽ എംപിഎസ്‌സി പരീക്ഷാ ഉദ്യോഗാർഥികളുടെ സംഘം കൂടിക്കാഴ്ച നടത്തിയതിന് […]
Read more

നിയമന തട്ടിപ്പ് വിവാദം; ഇന്ന് നിർണായക പിഎസ്‌സി യോഗം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദത്തിനിടെ ഇന്ന് പിഎസ്‌സിയുടെ നിർണായക യോഗം ചേരും. പിഎസ്‌സി അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയ സാഹചര്യവും യോഗത്തിൽ ചർച്ച ചെയ്തേക്കും. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന നിലപാടിലാണ് പിഎസ്‌സി. അതേസമയം, ചോദ്യം ചെയ്യലിനായി പിഎസ്‌സി ആസ്ഥാനത്തേക്ക് എത്തില്ലെന്ന് ക്രൈം ബ്രാഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തുമെന്നാണ് വിവരം. ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് […]
Read more

അഭിമന്യു കൊലക്കേസ്; രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ

കൊച്ചി: അഭിമന്യു കൊലക്കേസിലെ വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടെ ആരെയും കോടതിമുറിയിൽ പ്രവേശിപ്പിക്കരുതെന്നും രഹസ്യ വിചാരണ നടത്തണമെന്നുമാണ് പ്രതികളുടെ ആവശ്യം. ഹർജി കോടതി ഇന്ന് തന്നെ പരിഗണിക്കും. ഒക്ടോബർ 15ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ പുതിയ ആവശ്യം. വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്ന ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിൽ ഇതുവരെ 70 തവണ പ്രതികളെ കോടതി […]
Read more

മാനന്തവാടിയിലെ 19കാരിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട്: മാനന്തവാടി പേരിയയിൽ 19കാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്ന് ദിവസം മുൻപാണ് അലീന കുടുംബത്തോടൊപ്പം പിതാവിന്റെ സഹോദരിയുടെ വീട്ടിലെത്തിയത്. വീടിന് സമീപം താമസിക്കുന്നവർ പറയുന്നത്, മരിക്കുന്നതിന് തലേദിവസം അലീന ഉച്ചത്തിൽ നിലവിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെന്നാണ്. കുടുംബാംഗങ്ങൾ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന സംശയവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ അലീനയ്ക്ക് […]
Read more

കറന്റ് പോകുമ്പോൾ ഫ്രിഡ്ജ് തുറക്കരുത്! പവർകട്ട് മറികടക്കാൻ ടിപ്സ്

ജനലുകളും വാതിലുകളും ഇപ്പോഴത്തെ കൊടും ചൂട് മറികടക്കാൻ വീടിനുള്ളിലെ വായുസഞ്ചാരം കൂട്ടേണ്ടത് പ്രധാനമാണ്. രാവിലെ നേരത്തെയും വൈകുന്നേരവും അന്തരീക്ഷം താരതമ്യേന തണുത്തിരിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. എന്നാൽ ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജനലുകൾ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് അടച്ചിടുന്നത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് കുറയ്ക്കാൻ സഹായിക്കും. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കേണ്ട വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നത് അകത്തെ തണുപ്പ് വേഗത്തിൽ നഷ്ടപ്പെടാൻ […]
Read more

വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും. ഇന്ന് രാവിലെ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix