Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വിദ്യാഭ്യാസ രംഗത്ത് എന്‍എസ്എസിന്റെ സംഭാവന നിസ്തുലം: എന്‍ ഷംസുദ്ദീന്‍

കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി എൻഎസ്എസ് ആസ്ഥാനത്തും എത്തിയത്. സംസ്ഥാനത്ത് സൗഹൃദപൂർണമായ അന്തരീക്ഷം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും സന്ദർശനത്തിന് ശേഷം മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എൻഎസ്എസിന്റെ സംഭാവന വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. നൂറുകണക്കിന് സ്കൂളുകളും കോളേജുകളും എൻഎസ്എസ് നല്ല രീതിയിൽ നടത്തുന്നുണ്ട്. നിലവിലെ വിദ്യാഭ്യാസ വിഷയങ്ങളെക്കുറിച്ചുള്ള […]
Read more

ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന വ്യാജ വാട്സാപ്പ് സന്ദേശങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ എത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം ചലാൻ പരിശോധിക്കുകയും പിഴ അടയ്ക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ട്രാഫിക് ചലാനുകളും പിഴ ഈടാക്കലും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടക്കുന്നത്. വാഹനത്തിന് ചലാൻ ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക e-Challan വെബ്സൈറ്റ് echallan.parivahan.gov.in. മാത്രം ഉപയോഗിക്കണം. രാജ്യത്ത് എവിടെവെച്ച് വാഹനത്തിന് ചലാൻ […]
Read more

മോട്ടോർ വാഹന വകുപ്പിലെ അഴിമതി; ആഭ്യന്തര വിജിലൻസിനെ ശക്തിപ്പെടുത്താൻ ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ അഴിമതികൾ പുറത്തുകൊണ്ടുവന്ന ആഭ്യന്തര വിജിലൻസിനെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടിയായി ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. വിജിലൻസ് കണ്ടെത്തലുകളിൽ കുറ്റക്കാരായവരെ രക്ഷിക്കാൻ ഉന്നതതല ഇടപെടലുണ്ടായെന്ന ആരോപണങ്ങൾക്കിടെയാണ് ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ ഇടപെടൽ. മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആഭ്യന്തര വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചത്. നിലവിലെ റിപ്പോർട്ടുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ ശുപാർശ. 2024ന് ശേഷം ആഭ്യന്തര വിജിലൻസ് റിപ്പോർട്ടുകളിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം. […]
Read more

ഇന്തോനേഷ്യയിൽ ഫെറി ബോട്ട് മറിഞ്ഞ് 6 പേർ മരിച്ചു; 130 പേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ കടലിൽ യാത്രാ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 130 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. 107 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ബോർണിയോ ദ്വീപിലെ സൗത്ത് കാളിമന്താൻ പ്രവിശ്യയിലെ ബഞ്ചാർമാസിനിലേക്ക് പോകുകയായിരുന്ന വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച യാത്ര തിരിച്ച ബോട്ടുമായുള്ള ബന്ധം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ നഷ്ടപ്പെട്ടു. ബഞ്ചാർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ജാവ കടലിലാണ് […]
Read more

കളമശേരിയിൽ സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം; നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി സൗത്ത് കളമശ്ശേരിയിലാണ് സംഭവം. പ്രദേശത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. […]
Read more

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്; പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു

ഗുവാഹട്ടി: അസമിൽ ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. ഗുവാഹട്ടി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വൈദ്യപരിശോധന പൂർത്തിയാക്കി പ്രതിയെ ഹാതിഗാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ചാടുകയായിരുന്നു. താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. […]
Read more

ഗണപതിയുടെ ചിത്രം ഉപയോഗിച്ച് ബിരിയാണി പരസ്യം; തിരുനെൽവേലിയിൽ കടയുടമ അറസ്റ്റിൽ

തിരുനെൽവേലി: ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് ഗണപതിയുടെ ചിത്രം ഉപയോഗിച്ച് ബിരിയാണിക്കടയുടെ പരസ്യം നൽകിയ സംഭവത്തിൽ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി നഗരത്തിലെ കല്യാണം ബിരിയാണി കട ഉടമ എം. ജയന്താണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സെൽവരാജ് നൽകിയ പരാതിയിലാണ് നടപടി. വി.എം. ചത്രം പാലത്തിന് സമീപമുള്ള കടയ്ക്ക് മുന്നിലാണ് വിവാദ ബാനർ സ്ഥാപിച്ചിരുന്നത്. ‘അറബിക്-സ്റ്റൈൽ ചിക്കൻ 65 ബിരിയാണി’ക്ക് 99 രൂപയുടെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചായിരുന്നു പരസ്യം. സെപ്റ്റംബർ 13, 14 തീയതികളിൽ മാത്രമാണ് […]
Read more

വിഴിഞ്ഞത്ത് 40 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ബീമാപള്ളി, പൂന്തുറ സ്വദേശികളായ മുജീബ് റഹ്‌മാൻ, സഹദ് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടറിൽ എത്തിയ യുവാക്കളെ പിന്തുടർന്നെത്തിയ സംഘം റോഡ് തടഞ്ഞാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് ബസിൽ എത്തിച്ച എംഡിഎംഎ പിന്നീട് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Read more

കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവ് മരിച്ചു. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന സതീഷിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ നാട്ടുകാർ ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സതീഷ് മരിച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് […]
Read more

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാലിൽ വെടിവച്ച് പിടികൂടി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് കാലിൽ വെടിവച്ച് പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിയുതിർത്തത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ സന്തോഷ് (24), തവാസി (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി കോയമ്പത്തൂർ ഓൾ വുമൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാഞ്ചികോണംപാളയത്തിന് സമീപത്തെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix