സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഒരു പാര്‍ട്ടിയിലേക്കും ഇല്ല, ഇപ്പോഴും കമ്മ്യൂണിസ്റ്റ്; നിലപാട് വ്യക്തമാക്കി ജി സുധാകരന്‍

ആലപ്പുഴ: താന്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കൈവിട്ടിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും സിപിഎം നേതാവ് ജി സുധാകരന്‍. ഒരു പാര്‍ട്ടിയുമായും സംസാരിച്ചിട്ടില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന ആളാണ്. തന്നെ വ്യക്തിഹത്യ ചെയ്തു. അച്ഛന് വരെ വിളിച്ചവരുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി. ആരും നിര്‍ബന്ധിച്ചിട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ജയിക്കുമെന്ന് ഉറപ്പുള്ളവര്‍ മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read more

ഇന്ത്യൻ ബാസ്കറ്റ്‌ബോൾ ടീം സുരക്ഷിതമായി നാട്ടിലെത്തി; ദോഹയിൽ 10 ദിവസമായി കുടുങ്ങികിടക്കുകയായിരുന്നു

ദോഹ: ദോഹയിൽ 10 ദിവസം കുടുങ്ങിയ ശേഷം, ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ബാസ്കറ്റ്ബോൾ ടീം ഇന്ത്യയിൽ തിരിച്ചെത്തി. മലയാളികളായ പി.ജെ. സണ്ണിയും പ്രണവ് പ്രിൻസും തിരികെയെത്തിയവരിലുണ്ട്. ഏഷ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനാണ് ഇന്ത്യൻ ടീം ദോഹയിലെത്തിയത്. ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷനാണ് ഇന്ത്യൻ സംഘത്തിന് ദോഹയിൽ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഫെബ്രുവരി 28-ന് ഖത്തറിനോടുള്ള കളിയിൽ ഇന്ത്യ 99-73ന് തോറ്റിരുന്നു, തുടർന്ന് ലെബനനെതിരേ രണ്ടിനു നടക്കേണ്ടിയിരുന്ന മത്സരം യുദ്ധം കാരണം മാറ്റിവച്ചു. ടീമിന്റെ കണ്ടിജൻറ് തലവൻ […]
Read more

ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 4 പേർ കൂടി കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലെബനന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. കഴിഞ്ഞ മണിക്കൂറുകളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നാലുപേർ കൂടി കൊല്ലപ്പെട്ടതായി ലെബനൻ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബിന്റ് ജ്ബൈൽ ജില്ലയിലെ ദെയർ അക്തർ പട്ടണത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടയർ നഗരത്തിലെ മഅറഖ ജംഗ്ഷനിലുള്ള നാലുനില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് മറ്റ് രണ്ടുപേർ കൂടി മരിച്ചത്. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. […]
Read more

ദേശീയ പതാകയെ അപമാനിച്ചെന്നാരോപണം; ഹാർദിക് പാണ്ഡ്യക്കെതിരെ പരാതി

പൂനെ: ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യക്കെതിരെ പൂനെ പൊലീസിൽ പരാതി നൽകി. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ പാണ്ഡ്യ ദേശീയ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. അഭിഭാഷകനായ വാജിദ് ഖാനാണ് പൂനെയിലെ ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദേശീയ പതാകയുടെ മാനവും അന്തസ്സും കാത്തുസൂക്ഷിക്കുന്നത് ഓരോ പൗരന്റെയും കടമയാണെന്നും പാണ്ഡ്യയുടെ പ്രവൃത്തി നിയമലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ […]
Read more

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ 3 നിബന്ധനകൾ അംഗീകരിക്കണം: ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായുമുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഈ നിബന്ധനകൾ പ്രഖ്യാപിച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും ഇറാൻ സൈന്യം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങൾ ആക്രമിക്കപ്പെടുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സൈന്യം […]
Read more

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: SNDP യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി. ബോര്‍ഡ് അംഗങ്ങളേയും അയോഗ്യരാക്കിയിട്ടുണ്ട്. എസ്എന്‍ഡിപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എം കെ സാനുമാസ്റ്റര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി. കാത്തിരുന്ന വിധിയെന്ന് വിദ്യാസാഗര്‍ പ്രതികരിച്ചു.
Read more

കേന്ദ്രഫണ്ടിൽ നിർമിച്ച കെട്ടിടം ആരോഗ്യമന്ത്രിക്കു മുൻപേ ഉദ്ഘാടനംചെയ്ത് ബിജെപി

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന പാവമണി റോഡിലെ വെക്ടർ കൺട്രോൾ യൂണിറ്റ് കെട്ടിടം ബി.ജെ.പി. സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാപ്രസിഡന്റ് കെ.പി. പ്രകാശ്ബാബുവാണ് പ്രവർത്തകരോടൊപ്പം എത്തി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്രമന്ത്രിമാരെയോ എം.പി.മാരെയോ ക്ഷണിക്കാതെയാണ് കേന്ദ്രസഹായത്തോടെ നിർമിച്ച കെട്ടിടം ആരോഗ്യമന്ത്രി ഏകപക്ഷീയമായി ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് പ്രതിഷേധത്തിന്റെ ഭാഗമായാണ് സമാന്തര ഉദ്ഘാടനം നടത്തിയതെന്ന് പ്രകാശ്ബാബു പറഞ്ഞു. മന്ത്, ഡെങ്കിപ്പനി എന്നിവ ഉൾപ്പെടെയുള്ള പ്രാണിജന്യ രോഗങ്ങൾ പരിശോധിക്കുന്നതിനായുള്ള […]
Read more

ജി സുധാകരൻ സിപിഎം വിട്ടുവന്നാൽ കോൺഗ്രസ് ഒപ്പം നിൽക്കും: എ എ ഷുക്കൂർ

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ സിപിഎം വിട്ട് മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ. സുധാകരൻ യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചാൽ ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഷുക്കൂർ പറഞ്ഞു. മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ജി. സുധാകരനോടൊപ്പം ഉണ്ടാകുമെന്നും സുധാകരൻ സ്ഥാനാർത്ഥിയായാൽ അമ്പലപ്പുഴയിൽ യുഡിഎഫ് ജയിക്കുമെന്നും ഷുക്കൂർ പറഞ്ഞു. സിപിഎം നേതാക്കൾ പാർട്ടിയിലെ തെറ്റായ രീതികളെ വിമർശിച്ച് പുറത്തുവരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ജി. […]
Read more

പീഡനമുണ്ടായെന്നത് തന്റെ സ്വപ്‌നം; പോക്‌സോ കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു

കാൻപുർ: ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ അനുരാഗ് ശുക്ലയെ യു.പി.യിലെ പ്രത്യേക കോടതി വെറുതേവിട്ടു. പീഡനമുണ്ടായെന്നത് തനിക്ക് സ്വപ്നത്തിൽ തോന്നിയതാണെന്നും തെറ്റിദ്ധാരണയുടെ പുറത്ത് ഒച്ചവെച്ചതാണെന്നുമുള്ള പെൺകുട്ടിയുടെ മൊഴികണക്കിലെടുത്താണ് വിധി. 2019 ഓഗസ്റ്റ് മൂന്നിനാണ് അനുരാഗ് ശുക്ലയ്‌ക്കെതിരേ നൗബസ്ത പോലീസ് സ്റ്റേഷനിൽ 15-കാരി പരാതി നൽകിയത്. അക്കൊല്ലം മാർച്ച് എട്ടിന് സഹോദരിയുടെ വീട്ടിൽ കഴിയുമ്പോൾ ശുക്ല പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചിരുന്നതിനാൽ, അബോധാവസ്ഥയിലായിരുന്നെന്നും ശുക്ല പീഡിപ്പിച്ചെന്ന് സ്വപ്നംകണ്ടാണ് ഒച്ചയുണ്ടാക്കിയതെന്നും വിചാരണവേളയിൽ […]
Read more

ഒറ്റപ്പാലത്ത് ശശിയുടെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്‌തി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ തള്ളിക്കളഞ്ഞ് വിമതനായ പി കെ ശശിയുടെ ദയനീയ അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ച. പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ പുകയുന്ന അതൃപ്തി ഇപ്പോള്‍ പുറത്തേക്ക് വരുകയാണ്. ശശി സ്ഥാനാര്‍ഥിയായാല്‍ ബദല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചനകളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് പിന്തുടരുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന് അനുയോജ്യനല്ലാത്തയാളാണ് പി.കെ. ശശിയെന്ന വാദമാണ് ഈ വിഭാഗം ഉയര്‍ത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന ആലോചനകള്‍ നടക്കുന്നതായി ഇന്ത്യന്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.