സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് അഭിമാനം; കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ്) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം കെ പുരം ജനകീയ ആരോഗ്യകേന്ദ്രം 90.48 ശതമാനം, കണ്ണൂര്‍ ചരല്‍ ജനകീയ ആരോഗ്യകേന്ദ്രം 92.83 ശതമാനം, കണ്ണൂര്‍ അമ്പായത്തോട് ജനകീയ ആരോഗ്യകേന്ദ്രം 90.59 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം 96 ശതമാനത്തോടെ പുനഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 312 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. […]
Read more

വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ലഹിക്ക് അടിമകള്‍; കേരള സര്‍വകലാശാല വിസി വിവാദത്തില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകളെന്ന വിവാദ പ്രസ്താവനയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ലഹരി പരിശോധന നടത്താന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ക്യാമ്പസുകളില്‍ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണ്. ഇത്തരക്കാരല്ല നാടിന്റെ കരുത്ത്. പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവര്‍, ബസ്സിന് കല്ലെറിയുന്നവര്‍, റോഡില്‍ ടയര്‍ കത്തിക്കുന്നവര്‍, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളല്ല നാടിന്റെ ഭാവിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read more

ഗ്യാസ് വേണ്ട, ടെന്‍ഷന്‍ വേണ്ട; ഇതാ പാചകം ആവശ്യമില്ലാത്ത വിഭവങ്ങള്‍

പാചകവാതക ക്ഷാമം രൂക്ഷമായി നേരിടുകയാണ് നമ്മള്‍. ഈ അവസരത്തില്‍ നമുക്ക് നോക്കാം പാചകം ആവശ്യമില്ലാത്ത കുറച്ച് സൂപ്പര്‍ ഫുഡുകള്‍. സാലഡുകള്‍ സാലഡുകള്‍ എല്ലാം വേവിക്കാതെ ഉള്ളവയാണ്. വെള്ളരിക്ക, ക്യാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തുള്ളവയും ഏത്തപ്പഴം, ആപ്പിള്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്ത സാലഡുകള്‍ വളരെ നല്ലതാണ് ഡ്രൈ ഫ്രൂട്‌സ് കുതിര്‍ത്ത ബദാം, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതും വിശപ്പ് മാറാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും. ചെറുപയര്‍ മുളപ്പിച്ചത് നാരുകളും പ്രോട്ടീനും ആന്റി […]
Read more

വിവാഹ വാഗ്‌ദാനം ലംഘിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു

ആഗ്ര: വിവാഹ വാഗ്ദാന ലംഘിച്ചെന്ന് ആരോപിച്ച് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ജെ ബി ഗൗതമാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾ മാനസിക പീഡനം നടത്തിയെന്നും വിവാഹ വാഗ്‌ദാനം ലംഘിച്ചെന്നും ആരോപിച്ചാണ് യുവതി ആത്മഹത്യ ചെയ്‌തത്. ആറു വർഷം മുൻപ് മറ്റൊരാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞെങ്കിലും ആ ബന്ധം രണ്ട് വർഷം മാത്രമെ നീണ്ടുനിന്നുള്ളുവെന്ന് കുടുംബം വ്യക്തമാക്കി. നാല് വർഷം മുൻപ് ഷംസാബാദിൽ നടന്ന പരിപാടിക്കിടെയാണ് […]
Read more

ഒമാനിൽ ‌ഡ്രോൺ തകർന്നു വീണ് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഇറാനെതിരായ യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒമാനിൽ ഡ്രോൺ തകർന്നുവീണ് രണ്ട് പ്രവാസികൾ മരിച്ചു. സൊഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിനിടെ മറ്റൊരു ഡ്രോണും പ്രദേശത്ത് തകർന്നു വീണെങ്കിലും അതിൽ ആരും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സംഭവം. ഇറാന്റെ കൂടുതൽ ഡ്രോണുകൾ ഇന്നലെ കുവൈത്ത്, യു.എ.ഇ, ഇറാക്ക്, ബഹ്റൈൻ, […]
Read more

വിധി അനുകൂലമായാൽ തിരുവനന്തപുരത്ത് ആന്റണി രാജു തന്നെ മത്സരിക്കും: ജനാധിപത്യ കേരളാ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണിക്കായി വീണ്ടും ജനാധിപത്യ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കാനിടയുണ്ടെന്ന് പാർട്ടി നേതൃത്വം സൂചന നൽകി. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചാൽ ആന്റണി രാജു തന്നെ സ്ഥാനാർഥിയാകുമെന്നും വിധി മറിച്ചായാൽ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥിയെ നിർത്തുമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് മുതിർന്ന നേതാവും കുട്ടനാട് മുൻ എംഎൽഎയുമായ ഡോ. കെ.സി. ജോസഫ് പറഞ്ഞു. ആന്റണി രാജുവിന്റെ കേസിൽ കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സീറ്റ് […]
Read more

LPG ക്ഷാമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് കേന്ദ്രം

ന്യൂ ഡല്‍ഹി: എല്‍പിജി ക്ഷാമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പെട്രോളിയം മന്ത്രാലയം. പരിഭ്രാന്തിപ്പെട്ട് ബുക്ക് ചെയ്യേണ്ട സാഹചര്യമില്ലെന്നും താഴെത്തട്ടില്‍ സിലിണ്ടര്‍ വിതരണം സുലഭമാക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൂഴ്ത്തിവയ്പലുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം, പാചകവാതക പ്രതിസന്ധി അതിരൂക്ഷമായി തന്നെ തുടരുകയാണ്. കേരളത്തിലടക്കം ഹോട്ടല്‍ വ്യവസായം അനിനിശ്ചിതത്വത്തിലാണ്. ഇതിനിടെ പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന സമയ പരിധിയും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
Read more

അന്‍വര്‍ സാദത്തിനെ നേരിടാന്‍ ആലുവയില്‍ ആരിഫ്?

കൊച്ചി: യുഡിഎഫി കോട്ടയായ ആലുവയില്‍ മുന്‍ എംപി എഎ ആരിഫിനെ നിര്‍ത്താന്‍ സിപിഎം ആലോചിക്കുന്നു. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021ല്‍ 18886 വോട്ടുകള്‍ക്കായിരുന്നു വിജയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഭരണം നേടാന്‍ യുഡിഎഫിനായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളുടെ കണക്കില്‍ 11849 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അട്ടിമറിക്കാന്‍ ആരിഫിനെ കൊണ്ട് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
Read more

വയോധികയെ നായ കടിച്ചുകൊന്ന സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂർ: വെള്ളറക്കാട് കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴുത്തിൽ ലഭിച്ച ആഴത്തിലുള്ള കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കഴുത്തിനൊപ്പം മുഖം, മൂക്ക്, കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് കടിയേറ്റത്. 84-കാരിയായ കാർത്യായനിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കിടപ്പുരോഗിയായ കാർത്യായനിയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനും നേരെയാണ് വീട്ടിലേക്ക് കയറിയ നായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ […]
Read more

ഗ്യാസ് ഇല്ല, ഇന്‍ഡക്ഷന്‍ രക്ഷ! പാചക രീതികള്‍ മാറ്റി മലയാളി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു പ്രതിസന്ധി പതുക്കെ തലപൊക്കുകയാണ്. കടുത്ത വേനല്‍ച്ചൂടിനൊപ്പം പാചകവാതക പ്രതിസന്ധി കൂടി രൂക്ഷമായതോടെ പണികിട്ടിയത് കെഎസ്ഇബിക്കാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വലിയ തോതിലാണ് വൈദ്യുതി ആവശ്യകത വര്‍ധിച്ചത്. ഗ്യാസ് കിട്ടാതായതോടെ വീടുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍, ഹോട്ട് പ്ലേറ്റ്, എയര്‍ ഫ്രയര്‍, മൈക്രോവേവ് തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് കാരണം. ഈ ആഴ്ചയോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഈ വര്‍ഷം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.