Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newsw

കരൂര്‍ ദുരന്തം; വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി,

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിൽ പങ്കെടുത്ത നേതാവിന്റെ വാഹനം പിടിച്ചെടുക്കാനും, ബസിനുള്ളിലെ പുറമേയുള്ള സി‌സിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും കോടതി നിർദ്ദേശിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് നടപടി കൈക്കൊള്ളാതിരിക്കുകയാണ് ജസ്റ്റിസ് സെന്തിൽ കുമാർ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. നടപടി രാഷ്ട്രീയ താല്പര്യം കാണിക്കാതെ നടക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കി. അതേസമയം, കരൂർ സന്ദർശനത്തിനിടെ ജയിച്ച വിജയും ടിവികെ പാർട്ടി ഭാരവാഹികളുടെ അറസ്റ്റിനായി പോലീസ് അന്വേഷണം തുടരുകയാണ്. വിജയ്‌യുടെ […]
Read more

രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് കോൺഗ്രസ് ഫ്ലക്സ്

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച ഫ്ലക്സ് ബോർഡ് ലഖ്‌നൗവിലെ കോൺഗ്രസ് ആസ്ഥാനത്ത് സ്ഥാപിച്ചതിനെതിരെ ബിജെപി പരിഹാസവുമായി രംഗത്തെത്തി. “വിവരമില്ലാത്തവരാണ് ഇരുവരെയും താരതമ്യം ചെയ്യുന്നതെന്നും, ശ്രീരാമന്റെ അസ്തിത്വം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോൺഗ്രസുകാരെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും “ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് പറഞ്ഞു
Read more

മുതിർന്ന മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച മുതൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ബെംഗളൂരുവിലാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ്‍ റഷ്യയിൽ രാജ്യം ആദരിച്ച ഈ മാധ്യമകുലപതി പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയിലെ ഫ്രീ പ്രസ് ജേർണലിൽ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ, ഏഷ്യാവീക്ക് എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ […]
Read more

ഗാസ വെടി നി‍ർത്തൽ കരാ‍ർ അംഗീകരിച്ച് ഹമാസ്

ജെറുസലേം: ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില പ്രധാന ഉപാധികൾ അംഗീകരിച്ചുകൊണ്ട് ഹമാസ് . ഗാസയിലെ ഭരണാധികാരം ‘സ്വതന്ത്ര ടെക്നോക്രാറ്റുകൾ’ അടങ്ങിയ പലസ്തീൻ സമിതിക്ക് കൈമാറാനും ഇസ്രയേലി ബന്ദികളെ പൂർണ്ണമായും വിട്ടുകൊടുക്കാനും തങ്ങൾ സന്നദ്ധമാണെന്ന് ഹമാസ് വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്കു മുന്നിൽ തുറന്ന മനസ്സോടെയാണെന്നും, മറ്റു ഉപാധികളെക്കുറിച്ച് കൂടുതൽ ചർച്ച ആവശ്യമാണെന്നും സംഘടന വ്യക്തമാക്കി. എന്നാൽ സമാധാന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച നിർദേശത്തെക്കുറിച്ച് പ്രതികരണം വന്നിട്ടില്ല. ട്രംപിന്റെ […]
Read more

രാഹുൽ ഗാന്ധിക്ക് മുൻ യു.എസ്. ഉദ്യോഗസ്ഥന്റെ ഉപദേശം

വാഷിംഗ്ടൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ, ഇന്ത്യയിലെ ജനാധിപത്യം ഇന്ന് ഭീഷണിയിലാണെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ ശക്തി അതിലെ വൈവിധ്യത്തിൽ, മതങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ എന്നിവ ഉള്ളതായും, ഈ ശബ്‌ദങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഏക സംവിധാനം ജനാധിപതിയാണെന്നും ഗാന്ധി കൂട്ടിച്ചേർത്തു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനാധിപതിക്ക് നേരെ വ്യവസ്ഥാപിതമായ ആക്രമണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പ്രതികരിച്ച മുൻ യുഎസ് ഉദ്യോഗസ്ഥൻ റേമണ്ട് വിക്കറി. പാർട്ടി […]
Read more

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാമത്

ദുബൈ: യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ നേതാക്കൾ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഒന്നാമതായി സ്ഥാനപെട്ടു. പ്രശസ്ത സാമ്പത്തിക പ്രസിദ്ധീകരണം ഫിനാൻസ് വേൾഡ് ഈ “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്” പട്ടിക പുറത്തിറക്കിയിരിക്കുന്നു. ഫിനാൻസ് വേൾഡ് റിപ്പോർട്ട് പ്രകാരം, യുഎഇയിൽ നൂതന റീട്ടെയിൽ വൈവിധ്യവത്കരണവും, ഉത്പന്ന വിലസ്ഥിരതയും, മികച്ച ഉപഭോക്തൃസേവനവും, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ യഥാർത്ഥമായിട്ടാണ് യൂസഫലി നടപ്പിലാക്കിയിരിക്കുന്നത്. അതിനൊപ്പം, യുഎഇ ഭരണാധികാരികളുമായി അടുത്ത […]
Read more

എയർ ഇന്ത്യക്കെതിരെ കടുപ്പിച്ച് ശശി തരൂർ

ന്യൂഡൽഹി:കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നതിനെതിരെ ശശി തരൂർ എംപി വിമർശനം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് എയർ ഇന്ത്യ എംഡി കാമ്പൽ വിൽസൺക്ക് കത്ത് അയച്ചതായി തരൂർ അറിയിച്ചു. എയർ ഇന്ത്യ സർവീസുകളുടെ റദ്ദാക്കൽ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി. കൂടാതെ, കേരളത്തിലെ വ്യാപാരത്തെയും ടൂറിസത്തെയും ഈ നടപടി ഗണ്യമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ചവരെയുള്ള സർവീസുകളിൽ പല റൂട്ടുകളും റദ്ദാക്കുമെന്ന് […]
Read more

തേങ്ങ വലിച്ചെറിഞ്ഞ് ട്രെയിൻ യാത്രികൻ; പാലത്തിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ നദിയിലേക്ക് വലിച്ചെറിഞ്ഞത് തേങ്ങ തലയിൽ തേങ്ങ വീണ് 30 കാരന് ദാരുണാന്ത്യം. വസായി പഞ്ജു ദ്വീപ് സ്വദേശിയായ സഞ്ജയ് ബോർ ആണ് മരിച്ചത് . ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്. നൈഗോൺ റെയിൽവേ സ്റ്റേഷനിലേക്കു നടന്നുപോകുകയായിരുന്ന സഞ്ജയുടെ തലയിൽ, നൈഗോൺ–ഭയന്ദർ പാലത്തിന് സമീപം ട്രെയിനിൽ നിന്ന് എറിഞ്ഞ തേങ്ങ പതിച്ചു. കുഴഞ്ഞുവീണ യുവാവിനെ ആദ്യം വസായിയിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥ കാരണം തുടർന്ന് മുംബൈയിലെ […]
Read more

തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരനു മർദ്ദനം; പ്രതി വെന്റിലേറ്ററിൽ

തിരുവനന്തപുരം ∙ ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. പേരൂര്‍ക്കട മാനസിരാഗ്യേകേന്ദ്രത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാകുന്നത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ 12ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മാനസികപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ചികിത്സ വേണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. 13ന് ജില്ലാ ജയിലിലെ ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടുവെന്നു പറഞ്ഞാണ് ബിജുവിനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ […]
Read more

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി

ദോഹ∙ ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനെ പ്രാദേശികതലത്തിൽ ഒന്നിച്ച് തിരിച്ചടി നൽകണമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘മേഖലയിലെ മറ്റു പങ്കാളികളുമായി ഇസ്രയേൽ ആക്രമണ വിഷയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix