സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: palakkad

ആശിർനന്ദയുടെ മരണം; 3 അധ്യാപകർക്കെതിരെ കേസ്

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ 3 അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂൺ 23നാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാ൪ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട് സ്കൂൾ വിട്ടെത്തിയ ആശി൪നന്ദയെ (14) രാത്രിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച […]
Read more

പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: പാലക്കാട് വാളയാറിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി(40)യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാന്‍ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more

വാളയാറിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: വാളയാർ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 7.31 ഗ്രാം എംഡിഎംഎ പിടികൂടിയത്. ‌ചെർപ്പുളശ്ശേരി സ്വദേശി ഷംസാദ് (27), ഒറ്റപ്പാലം കാരാട്ടുകുറുശ്ശി തൃക്കടീരി മുഹമ്മദ് ഷാഫി (28) എന്നിവരാണ്‌ പിടിയിലായത്. രണ്ടുസഞ്ചികളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇവർ. വാളയാർപോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്‌സിപിഒമാരായ പ്രദീപ് ഫ്രാൻസിസ്, ലിജു എന്നിവരാണ് പരിശോധന നടത്തിയത്. Content: Two arrested with MDMA […]
Read more

മുഹമ്മദ് മുഹ്‌സിൻ എംഎല്‍എയെ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ ജില്ലാ സമ്മേളനം

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ പാര്‍ട്ടി പാലക്കാട് ജില്ലാ സമ്മേളനം. എന്നാൽ മുഹമ്മദ് മുഹ്‌സിനെ ജില്ലാ കൗണ്‍സിലില്‍ നിലനിര്‍ത്തി. രണ്ട് ദിവസമായി സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വടക്കഞ്ചേരിയില്‍ നടക്കുകയാണ്. അതിന്റെ ഭാഗമായി പാനൽ തയ്യാറാക്കിയപ്പോഴാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ ആളുകളെ ഉള്‍പ്പെടുത്തുന്നതിനാല്‍ മുഹമ്മദ് മുഹ്‌സിനെ ഒഴിവാക്കുന്നുവെന്ന അനൗദ്യോഗിക വിശദീകരണം സിപിഐ നല്‍കുന്നുണ്ട്.
Read more

2026ൽ പാലക്കാട് രാഹുൽ മത്സരിക്കില്ല; സന്ദീപ് വാര്യർ സ്ഥാനാർഥിയാകും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് വളരെയധികം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിൽ എത്തിയില്ലെങ്കിൽ വലിയ നഷ്ടങ്ങൾ ആയിരിക്കും മുന്നണിക്കും പാർട്ടിക്കും സംഭവിക്കുക. ഭരണം കിട്ടിയില്ലെങ്കിൽ വരാനിരിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് പരമാവധി പണിയെടുക്കുകയാണ് യുഡിഎഫ്. നിലവിൽ 25 താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് തനിച്ച് വിജയിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. ഇടതുമുന്നണിക്ക് ആകെ 98 സീറ്റുകൾ ഉള്ളപ്പോൾ 42 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ഉള്ളത്. ഈ 42 സീറ്റുകളിൽ 25ൽ താഴെ മാത്രമാണ് കോൺഗ്രസിനുള്ളത്. ഇത്രയും മോശം അവസ്ഥയിൽ […]
Read more

ആധാർ കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

പാലക്കാട്: പാലക്കാട് ഒഴലപ്പതിയില്‍ ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വടകരപ്പതി പഞ്ചായത്ത് കിണര്‍പള്ളം സ്വദേശി ജോസഫാണ് പരാതിയുമായി എത്തിയത്. ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയത്. ആധാര്‍ കാര്‍ഡ് കൈവശമില്ലാതതിനാൽ ഒപി എടുക്കാന്‍ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞു. പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും ജീവനക്കാർ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് കുടുംബം പരാതിയില്‍ പറയുന്നു. എന്നാല്‍, ആധാര്‍ കാര്‍ഡില്ലാത്തതുകൊണ്ട് ഒപി ടിക്കറ്റ് നല്‍കാതിരിക്കുകയോ ചികിത്സ നല്‍കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍.
Read more

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും സമയങ്ങളിലും ഇടപഴകിയവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശം നൽകി. നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. പാലക്കാട് കുമരംപുത്തൂർ സ്വദേശിയാണ് നിപ ബാധിച്ച് മരിച്ചത്. എട്ടാം തിയ്യതി മുതൽ 12 -ാം തിയ്യതി വരെ നിപ രോഗി നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.
Read more

പൊല്‍പുള്ളി കാറപകടം: പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം പൊട്ടിത്തെറിക്ക് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അപകടകാരണം വിലയിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്നാണ് വകുപ്പ് അതികൃതര്‍ വ്യക്തമാക്കുന്നത്. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സ്പാര്‍ക്ക് ഉണ്ടായി തീ പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പരിശോധിക്കുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2002 മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം […]
Read more

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലിരുന്ന കുട്ടികള്‍ മരിച്ചു

പാലക്കാട്: കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാര്‍ട്ടിന്‍, ആറ് വയസ്സുകാരന്‍ ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിരുന്നു. മുതിര്‍ന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്‍സി മാര്‍ട്ടിന്‍. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.