സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

തിരുവനന്തപുരം നഗരസഭ LDF ന് തന്നെ

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുവാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടികൾക്കും മുന്നണികൾക്കും നിർണായകമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കാൻ പോകുന്ന നഗരസഭകളിൽ ഒന്നാണ് തിരുവനന്തപുരം. ഈ കോർപ്പറേഷൻ ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യമാണ്. കോർപ്പറേഷനിലെ പ്രധാന പ്രതിപക്ഷവും ബിജെപി തന്നെയാണ്. കോൺഗ്രസും പ്രധാന നേതാക്കൾക്ക് ചുമതല നൽകി തലസ്ഥാന ഭരണം കൈപിടിയിലാക്കാനുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഈ നീക്കത്തെ പൊളിക്കാൻ, കൂടുതൽ ജനകീയ ഇടപെടലുകളുമായി കളം നിറയുന്നത് […]
Read more

സിനിമ കോൺക്ലേവിന് ഇന്ന് സമാപനം

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. കരട് സിനിമ നയത്തിന്മേൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് അംഗീകരിക്കും. ഇന്നലെ നടന്ന ചർച്ചകളിൽ സിനിമ നയ കരട് രേഖയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാൽ തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരത്തെതന്നെ പരിഹരിച്ചിട്ടുണ്ടെന്ന ഫെഫ്ക നിലപാടിൽ ഡബ്യൂസിസിക്ക് അതൃപ്തിയുണ്ട്. മാറ്റങ്ങൾക്ക് കൊണ്ടുവരാനുള്ള ചർച്ചയിൽ ഇത്തരത്തിലുള്ള ഒരു നിലപാട് ശെരിയല്ലെന്നായിരുന്നു ഡബ്യൂസിസിയുടെ നിലപാട്. ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. […]
Read more

വീടിനുമുന്നില്‍ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി( 87) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരുന്ന ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണപ്പെട്ടത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും മാത്രമാണ് വീട്ടില്‍ താമസം ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടില്‍ ചെന്ന്, വീട്ടില്‍ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷന്‍ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുത ലൈന്‍ കയ്യില്‍ […]
Read more

നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും’, കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ ഫോൺ സംഭാഷണം

തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവിയോട് വിശദാംശം തേടാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. […]
Read more

മുങ്ങി മരണങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം മരിച്ചത് 917 പേർ

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. അഗ്നിശമനസേനയുടെ കണക്ക് പ്രകാരം കഴിഞ്ഞവർഷം 917 പേർക്കാണ് ജീവൻ നഷ്ടമായത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ആറു വർഷത്തിനിടെ 352 പേരാണ് മരിച്ചത്. എറണാകുളം, പത്തനംതിട്ട, കണ്ണൂർ തിരുവനന്തപുരം, തൃശ്ശൂർ ഇടുക്കി ജില്ലകളിലാണ് മുങ്ങിമരണങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകെ 2022 ൽ 910 പേർ മുങ്ങിമരിച്ചപ്പോൾ 2023 ൽ മരണം 1040 ആയി ഉയർന്നു. 2024 ൽ 917 പേർക്കാണ് ജീവൻ നഷ്ടമായത്. 2019 മുതൽ 25 വരെയുള്ള തിരുവനന്തപുരം […]
Read more

അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വിവിധ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു. ജലനിരപ്പുയരുന്നതിനെത്തുടർന്ന് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട് നൽകി. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഓറഞ്ച് അലർട്ട് പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി ജിഡി & കല്ലേലി സ്റ്റേഷൻ, തുമ്പമൺ സ്റ്റേഷൻ) മഞ്ഞ അലർട്ട് തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ) കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ) ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷൻ), […]
Read more

തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനയമുട്ടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. അക്ഷയ് (19) എന്ന യുവാവ് മരിച്ചത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്നാണ് അക്ഷയ്ക്ക് ഷോക്കേറ്റത്. കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മരിച്ച അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി. അപകടം […]
Read more

സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ അലുമ്നി കോൺക്ലേവ് ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത്

കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുന്നതിനുള്ള സമഗ്ര പ്രയത്‌നത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതല അലുമ്നി കോൺക്ലേവ് സംഘടിപ്പിക്കും. സംസ്ഥാനത്തെ പൂര്‍വ്വവിദ്യാർത്ഥി ശൃംഖലകളുടെ ശക്തിയും പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കോൺക്ലേവ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര മാനങ്ങളിലേക്ക് ഉയർത്താൻ കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2025 ജനുവരി 14, 15 തിയ്യതികളിൽ ചേർന്ന SHAPING KERALA’S FUTURE: INTERNATIONAL CONCLAVE ON NEXT-GEN HIGHER EDUCATION-ലെ പ്രധാന തീരുമാനമായിരുന്നു അലുമ്നി […]
Read more

തിരുവനന്തപുരത്ത് ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. മുതിർന്ന കുട്ടികളുടെ പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പരാതി. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ ടി ആശുപത്രിയിലും ചികിത്സയിലാണ്. Content: Three children from Sree Chitra Home in Thiruvananthapuram attempt suicide
Read more

അമ്മയും മകനും ജീവനൊടുക്കി

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ. കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.