Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബസ് കാത്തുനിന്ന വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജിതം

മം​ഗളൂരു: കർണാടകയിലെ മംഗളൂരുവിന് സമീപം ബണ്ട്വാളിൽ കോളേജിലേക്ക് പോകാനായി ബസ് കാത്തുനിന്ന വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മോണ്ടിമാരു പഡ്പുവിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതിയായ ജവ്വാർ (28) സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റത് പി.യു. വിദ്യാർഥിനിയായ 17-കാരിയാണ്. പതിവുപോലെ കോളേജിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ എത്തിയ പെൺകുട്ടിയെ സമീപത്ത് പലചരക്ക് കട നടത്തുന്ന ജവ്വാർ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവാവ് കത്തി ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ട ബസ് […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുൽഖിഫിൽ വടകര റൂറൽ എസ്.പി. മെറിൻ ജോസഫിന് പരാതി നൽകിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) വെല്ലുവിളിക്കുന്നതുമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ […]
Read more

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് KSEB ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: വിരിപ്പാടത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാനായ സുരേഷ് ബാബുവാണ് അപകടത്തിൽ മരിച്ചത്. വിരിപ്പാടം ഇടശ്ശരിക്കോളിൽ ലൈൻ അഴിച്ചുമാറ്റുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒരുവശത്തേക്ക് ചെരിഞ്ഞ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. പോസ്റ്റിനടിയിൽപ്പെട്ട സുരേഷ് ബാബുവിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

PSC ക്ക് തിരിച്ചടി; പരീക്ഷാ രേഖകൾ കൈമാറാൻ വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കേരള പി.എസ്.സിക്ക് തിരിച്ചടിയായി വിവരാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള നിയമന പരീക്ഷയുടെ രേഖകൾ അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ഏഴ് ദിവസത്തിനകം കൈമാറാൻ കമ്മീഷൻ നിർദേശിച്ചു. ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസിന്റെ പകർപ്പ്, അഭിമുഖത്തിൽ ലഭിച്ച മാർക്ക്, പരീക്ഷയിൽ നേടിയ മാർക്ക് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് ഉത്തരവ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പി.എസ്.സി ഇതുവരെ കൈമാറാതിരുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവിടാൻ നിർദേശം നൽകിയിരിക്കുന്നത്. […]
Read more

ഡൽഹി ആശുപത്രിയിൽ ഡോക്ടറുടെ മരണം; ഡ്യൂട്ടി മുറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിലെ അരുണ ആസഫ് അലി ആശുപത്രിയിലെ ഡ്യൂട്ടി മുറിയിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനസ്തീഷ്യ വിഭാഗത്തിലെ സീനിയർ റെസിഡന്റായിരുന്ന ഡോ. സിമർപ്രീത് സിങ് ആനന്ദ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ സിവിൽ ലൈൻസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഡോ. സിമർപ്രീത് സിങ് കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഡ്യൂട്ടി മുറിയിൽ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും വ്യക്തിപരമായ ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ […]
Read more

അമ്പൂരി അപകടത്തിൽ മകളെ നഷ്ടപ്പെട്ട അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: അമ്പൂരിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അപകടത്തിലാണ് മൂന്നുവയസ്സുകാരി ഋതുവേദ മരിച്ചത്. തിരുവനന്തപുരം അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന് സമീപമായിരുന്നു ദാരുണ സംഭവം. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു ഋതുവേദ. സംഘം സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിട്ടിരിക്കെ ഹാൻഡ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വാഹനം മുന്നോട്ടുരുണ്ടു നീങ്ങുകയായിരുന്നു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണാതീതമായ നീക്കത്തിൽ കുട്ടിയുടെ ശരീരത്തിലൂടെ […]
Read more

പൂമംഗലം തോട്ടിൽ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് നജ്‌വാൻ അഹമ്മദിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം തോട്ടിൽ […]
Read more

അഭിമന്യു വധക്കേസ്; വിചാരണക്ക് തുടക്കം, പ്രതികൾ കുറ്റം നിഷേധിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. എറണാകുളം സെഷൻസ് കോടതിയിൽ പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എസ്.ഡി.പി.ഐ–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് ആരോപിക്കുന്ന 16 പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്. കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കേസിൽ ആകെ 26 പ്രതികൾക്കെതിരെയാണ് പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ ഘട്ടത്തിലേക്കുള്ള സുപ്രധാന നടപടിയായാണ് കുറ്റപത്രം വായിച്ചുകേൾപ്പിക്കൽ നടന്നത്. ഇനി സാക്ഷി വിസ്താരവും തെളിവെടുപ്പും ഉൾപ്പെടെയുള്ള […]
Read more

പ്രീ-ക്വാർട്ടറിൽ സ്പെയിനും പോർച്ചുഗലും നേർക്കുനേർ

ഡാളസ്: ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ അമേരിക്കയിലെ ഡാളസിലേക്ക്. പരമ്പരാഗത വൈരികളും അയൽരാജ്യങ്ങളുമായ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള ആവേശകരമായ ‘ഇബീരിയൻ ഡെർബി’യാണ് ഇന്ന് അരങ്ങേറുന്നത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 12.30-നാണ് മത്സരം ആരംഭിക്കുക. കിരീട സാധ്യതയുമായി ടൂർണമെന്റിലെത്തിയ രണ്ട് ശക്തരിൽ ഒരാൾക്ക് ഇന്നത്തെ മത്സരത്തോടെ ലോകകപ്പിനോട് വിട പറയേണ്ടിവരും. പോർച്ചുഗൽ നിരയിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് ആരാധകരുടെ പ്രധാന ശ്രദ്ധ. കരിയറിലെ മറ്റൊരു നിർണായക ലോകകപ്പ് മത്സരത്തിൽ ടീമിനെ […]
Read more

പ്രിയദർശിനി പദ്ധതിയുടെ ആഘാതം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ സാമ്പത്തിക ആഘാതം പഠിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ഇക്കാര്യം ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. വിദ്യാർഥി കൺസഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളും കമ്മിറ്റി പരിശോധിക്കുമെന്നും, കൺസഷൻ നിരക്കിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന കാര്യം വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ ചില സ്വകാര്യ ബസുകൾ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ വിദ്യാർഥി കൺസഷൻ ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix