Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

രാമക്ഷേത്ര സംഭാവന വിവാദം; ചമ്പത് റായിയുടെ സ്വത്തും SIT അന്വേഷിക്കും

അയോധ്യ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ക്രമക്കേട് ആരോപണത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). അന്വേഷണത്തിന്റെ ഭാഗമായി ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങളും പരിശോധിക്കാൻ എസ്‌ഐടി തീരുമാനിച്ചു. ഇതിനായി അദ്ദേഹത്തോട് സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ അന്വേഷണസംഘം നിർദേശം നൽകിയതായാണ് വിവരം. ചമ്പത് റായിക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇന്ന് ചേരുന്ന രാമക്ഷേത്ര ട്രസ്റ്റ് യോഗത്തിൽ അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയാണെങ്കിൽ, ചമ്പത് […]
Read more

ശേഷാദ്രിനാഥൻ നിയമനം; പി.എം. നിയാസിനെ തള്ളി സണ്ണി ജോസഫ്

കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് നടത്തിയ പരസ്യ വിമർശനത്തെ തള്ളി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. പാർട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകൾ പരസ്യമായി പറയുന്നതിനേക്കാൾ പാർട്ടി വേദികളിൽ ഉന്നയിക്കുകയാണ് ഉചിതമെന്നും നിയാസിന്റെ പ്രതികരണത്തോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. എൻ. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നാണ് പി.എം. നിയാസ് ഉയർത്തുന്ന ആരോപണം. കഴിഞ്ഞ 15 വർഷമായി അദ്ദേഹം സംഘപരിവാർ ആശയങ്ങളുമായി […]
Read more

അമേരിക്കയിൽ നിന്ന് LPG ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പാചകവാതക വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനുമായി അമേരിക്കയിൽ നിന്നുള്ള ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) ഇറക്കുമതി ഗണ്യമായി വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഗൾഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തി ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും കപ്പൽ ഗതാഗതത്തെ ബാധിക്കുന്ന അനിശ്ചിതത്വങ്ങളും കണക്കിലെടുത്താണ് ഈ നയപരമായ മാറ്റം. ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായാലും രാജ്യത്ത് പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാൻ മുൻകരുതലെന്ന നിലയിലാണ് പുതിയ […]
Read more

പേടിപ്പിക്കും തീർച്ച ‘മുത്തശ്ശി’ മലയാളം സീരിസ് ചർച്ചയാവുന്നു

എം.എസ് നന്ദുലാൽ തിരക്കഥയും സംവിധാനവും നിർവഹിച്ച മലയാളം സീരിസ് ‘മുത്തശ്ശി’ മികച്ച പ്രതികരങ്ങളോടെ സ്ട്രീമിം​ഗ് തുടരുന്നു. ഇരുട്ടിൻ്റെ മറവിൽ മായാജാലവും മന്ത്രവിദ്യകളും ചെയ്യുന്ന ഒരുവളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു ഹൊറർ ഡ്രാമ എത്തിയതിൻ്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ പി എ സി ലീല, ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ […]
Read more

മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; കനത്ത മഴയിൽ 10 പേർ മരിച്ചു

മുംബൈ: കാലവർഷക്കെടുതിയെ തുടർന്ന് മഹാരാഷ്ട്രയിൽ ദുരിതം രൂക്ഷമായി. മുംബൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. ജനജീവിതം സാരമായി ബാധിച്ചതിനെ തുടർന്ന് മുംബൈയുൾപ്പെടെ നിരവധി നഗരങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം പുണെ–മുംബൈ റെയിൽ, റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മുംബൈയിലെ സാകി നാകയിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. കുർളയിൽ മരം വീണ് റോഡരികിലെ കട തകർന്നുണ്ടായ അപകടത്തിൽ ഒരാളും, ചേമ്പൂരിൽ സ്കൂൾ […]
Read more

അഗ്നിവീർ പദ്ധതിയിൽ വൻ മാറ്റത്തിന് സാധ്യത; സ്ഥിരനിയമനം വർധിപ്പിച്ചേക്കും

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയുടെ ഭാഗമായി നാല് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കുന്ന സൈനികരിൽ സ്ഥിരനിയമനം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ അഗ്നിവീർമാരിൽ 25 ശതമാനം പേരെയാണ് സ്ഥിരമായി സായുധസേനയിൽ നിലനിർത്താൻ വ്യവസ്ഥയുള്ളത്. എന്നാൽ ഈ അനുപാതത്തിൽ മാറ്റം വരുത്താനാണ് പരിഗണനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ റിക്രൂട്ട് ചെയ്ത ആദ്യ അഗ്നിവീർ ബാച്ച് ഈ വർഷാവസാനത്തോടെ നാല് വർഷത്തെ സേവനം പൂർത്തിയാക്കാനിരിക്കെയാണ് പുതിയ ചർച്ചകൾ സജീവമായത്. റിപ്പോർട്ടുകൾ പ്രകാരം, നാവികസേനയിൽ 75 ശതമാനം […]
Read more

അന്താരാഷ്ട്ര യാത്രകളിൾ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ

കൊച്ചി: അന്താരാഷ്ട്ര യാത്രകളിൽ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ ആരംഭിച്ചു. ജൂലൈ അഞ്ച് മുതൽ 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കായി ജൂലൈ ഒൻപത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. ജൂലൈ അഞ്ചിന് എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവിടങ്ങളിലൂടെയും ജൂലൈ ആറ് മുതൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകളെടുക്കാം. ലൈറ്റ്, വാല്യൂ നിരക്കുകളിലാണ് ഈ ഓഫർ. ഓഫർ കാലയളവിൽ […]
Read more

സീനിയർ ഗവൺമെന്റ് പ്ലീഡർ എം.വി. വിപിൻ രാജിവെച്ചു

കൊച്ചി: അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്ന അഡ്വ. എം.വി. വിപിൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് വിവരം. രാജി നിയമവകുപ്പ് അംഗീകരിച്ചു. എം.വി. വിപിന് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ച് ലോയേഴ്സ് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കളമശ്ശേരിയിൽ മന്ത്രി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.വി. വിപിൻ പങ്കെടുത്തെന്ന ആരോപണമാണ് പരാതിയിലെ പ്രധാന വിഷയം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജിയാണിത്. അതേസമയം, സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിതയായ പി. ദീപ്തിയും […]
Read more

നെയ്യാറ്റിന്‍കര യുവാവിന്റെ കൊലപാതകം; 4 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതകക്കേസില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും രണ്ട് മക്കളും അവരുടെ സുഹൃത്തും ഉള്‍പ്പെടെ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. ആലുനിന്നകുഴി സ്വദേശിയായ ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ആക്രമണം നടത്തിയത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നുമാണ് പൊലീസ് അറിയിച്ചത്. നെയ്യാറ്റിന്‍കര സ്വദേശിയായ മനോജാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാനെത്തിയ സുഹൃത്ത് വീട്ടുമുന്നില്‍ ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കത്തിന് തുടക്കമായത്. […]
Read more

എം.എ. നിഷാദിന്റെ ‘ലർക്ക്’ ട്രെയ്‌ലർ പുറത്തിറങ്ങി; റിലീസ് ജൂലൈ 24ന്

സംവിധായകൻ എം.എ. നിഷാദ് ഒരുക്കുന്ന പുതിയ ചിത്രം ‘ലർക്ക്’-ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രമായ ‘ലർക്ക്’ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരള ടാക്കീസ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix