Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുടുംബതർക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് പൊലീസിൽ കീഴടങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ (48) ആണ് ഭാര്യ സരിതയെ (43) കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ദിനേശ് താൻ ഭാര്യയെ കൊലപ്പെടുത്തിയതായി ഡ്യൂട്ടി ഓഫീസറോട് അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി താൻ സ്കീസോഫ്രീനിയയ്ക്ക് ചികിത്സയിലാണെന്ന് ദിനേശ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ […]
Read more

16-ാം ധനകാര്യ കമ്മിഷൻ: കേരളത്തിന് 2,647 കോടി രൂപയുടെ ബേസിക് ഗ്രാന്റ്

ന്യൂഡൽഹി: 16-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തിനിടെ ‘2,647 കോടി രൂപ’ ബേസിക് ഗ്രാന്റായി ലഭിക്കും. 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിൽ വർഷംതോറും ഗ്രാന്റ് തുക വർധിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഗ്രാന്റ് വിതരണം ഇപ്രകാരമാണ്: 2026–27: 425 കോടി രൂപ2027–28: 472 കോടി രൂപ2028–29: 524 കോടി രൂപ2029–30: 581 കോടി രൂപ2030–31: 645 കോടി രൂപ സംസ്ഥാന തദ്ദേശ മന്ത്രിമാർക്കായി കേന്ദ്ര പഞ്ചായത്തിരാജ് […]
Read more

തെറ്റ് തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് മടങ്ങാം; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി വിട്ട നേതാക്കളെ തിരിച്ചെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ വിട്ടുപോയവർ പാർട്ടിയുടെ നിലപാടനുസരിച്ച് “വർഗവഞ്ചകർ” തന്നെയാണെന്നും, എന്നാൽ തെറ്റ് തിരുത്തി മടങ്ങിവരുന്നവരെ സ്വീകരിക്കുമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുനയമാണെന്നും അദ്ദേഹം വ്യക്തമാക്കി. “തെറ്റ് തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് സ്വീകരിക്കും. പാർട്ടിയെ വഞ്ചിച്ചതും ചതിച്ചതുമാണ് അവർ ചെയ്ത തെറ്റ്. അതിനെ പാർട്ടി ശക്തമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ തെറ്റ് അംഗീകരിച്ച് […]
Read more

സ്വർണ പണയ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്വർണ പണയ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി സിന്ധു അറസ്റ്റിൽ. വെങ്ങാനൂർ പനങ്ങോട് സ്വദേശിനിയായ സിന്ധുവിനെ വിഴിഞ്ഞം പൊലീസാണ് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്തത്. സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളിൽ പ്രതിയായ സിന്ധുവിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സിന്ധുവിന്റെ തട്ടിപ്പിന് ഇരയായ രണ്ട് യുവതികൾ അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരിൽ വെങ്ങാനൂർ സ്വദേശിനി അഞ്ജു ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു. അന്വേഷണത്തിൽ, അഞ്ജുവിൽ നിന്ന് […]
Read more

പത്തനംതിട്ടയിൽ കേരള കോൺഗ്രസ് (എം) ന് തിരിച്ചടി; നൂറോളം പ്രവർത്തകർ രാജിവെച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കേരള കോൺഗ്രസ് (എം) ന് തിരിച്ചടി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, സംസ്ഥാന സമിതി അംഗം സുനിൽ വലഞ്ചുഴി എന്നിവർ ഉൾപ്പെടെ നൂറോളം പ്രവർത്തകർ പാർട്ടി വിട്ടു. പാർട്ടി വിട്ട നേതാക്കളും പ്രവർത്തകരും ഇന്ന് പത്തനംതിട്ട ഡി.സി.സി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അംഗത്വം സ്വീകരിക്കും. കേരള കോൺഗ്രസ് (എം) സംസ്ഥാന നേതൃത്വം പാർട്ടിക്കുള്ളിലെ ജനാധിപത്യ മര്യാദകൾ തകർത്തുവെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം. ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ […]
Read more

രാജസ്ഥാനിൽ ആംബുലൻസും സൈനിക ട്രക്കും കൂട്ടിയിടിച്ചു; മൂന്ന് മരണം

ജയ്പൂർ: രാജസ്ഥാനിൽ ആംബുലൻസും സൈനിക ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെ ശ്രീഗംഗാനഗർ ജില്ലയിലെ ദേശീയപാത 62-ലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സൂറത്‌ഗഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന കോണി സ്വദേശികളായ മഹേന്ദ്ര കൗറും ലക്ഷ്മി സത്നവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കായി മഹേന്ദ്ര കൗറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. […]
Read more

കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങൾ നീക്കാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) മെറ്റയ്ക്ക് നിർദേശം നൽകി. സംഭവത്തിൽ വിശദീകരണം നൽകാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. തൃപ്തികരമായ മറുപടി നൽകാൻ സാധിക്കാത്ത പക്ഷം ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമവും പോക്സോ നിയമവും ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഇത്തരം ഉള്ളടക്കങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന അൽഗോരിതം […]
Read more

ചാലിയത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

കോഴിക്കോട്: മലപ്പുറം ചാലിയത്ത് മത്സ്യബന്ധനത്തിനിടെ ചെറുവള്ളം മറിഞ്ഞ് അപകടം. ചാലിയം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ‘മാളിയേക്കൽ’ എന്ന വള്ളമാണ് കടലിൽ മറിഞ്ഞത്. മത്സ്യബന്ധനം പൂർത്തിയാക്കി ബേപ്പൂർ തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലുംപ്പെട്ടാണ് വള്ളം നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും പിന്നാലെയെത്തിയ മറ്റ് മത്സ്യത്തൊഴിലാളികൾ സമയോചിതമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ നാല് പേരെയും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Read more

വളം വാങ്ങാൻ സ്മാർട്ട്ഫോൺ നിർബന്ധം; പ്രതിസന്ധിയിൽ കർഷകർ

പാലക്കാട്: സബ്‌സിഡി നിരക്കിൽ വളം ലഭിക്കാൻ പുതിയ സ്മാർട്ട്ഫോൺ നിർബന്ധമെന്ന വ്യവസ്ഥ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (FFS) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ മാത്രമാണ് സബ്‌സിഡിയുള്ള രാസവളങ്ങൾ ലഭിക്കുക എന്ന നിബന്ധനയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. “ഒന്നാം വിളയ്ക്ക് ഞാറ് നട്ടെങ്കിലും ഇതുവരെ വളമിടാൻ കഴിഞ്ഞിട്ടില്ല. വളം ലഭിക്കണമെങ്കിൽ 25,000 രൂപ മുടക്കി പുതിയ ഫോൺ വാങ്ങണം. സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ പണം പോലും ഇതുവരെ ലഭിച്ചിട്ടില്ല. കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഈ […]
Read more

സ്വർണവും പണവും കവർന്ന് 55-കാരിയെ കിണറ്റിൽ തള്ളിയിട്ടു; പ്രതി അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ സ്വർണവും പണവും കവർന്ന ശേഷം 55-കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരിയായ ലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. ജൂലൈ ഒന്നിന് നടന്ന സംഭവത്തിൽ 21 മണിക്കൂറോളം കിണറ്റിൽ കുടുങ്ങിക്കിടന്ന ശേഷമാണ് നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തിയത്. ഫാമിൽ ജോലി നൽകാമെന്ന് പറഞ്ഞ് അജ്ഞാതനായ പ്രതി ലക്ഷ്മിയെ ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും വെള്ളി പാദസരവും കൈവശമുണ്ടായിരുന്ന പണവും കവർന്നശേഷം ജലസേചനത്തിനായി ഉപയോഗിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix