Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സംസ്ഥാനത്ത് മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ […]
Read more

പത്തനംതിട്ട പീഡന പരാതി; വൈദ്യപരിശോധനയിൽ നിർണായക വഴിത്തിരിവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും മർദനമേറ്റതിനും തെളിവുകളില്ലെന്നുമാണ് വൈദ്യപരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. അതേസമയം, ശിശുക്ഷേമ സമിതി (CWC)യുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വ്യക്തിവൈരാഗ്യത്തിന്റെ പശ്ചാത്തലത്തിലാകാം പെൺകുട്ടി സഹപാഠികൾക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. […]
Read more

ട്രക്കിനടിയിൽപ്പെട്ട റാപ്പിഡോ യാത്രിക; 25 ലക്ഷം ചെലവിട്ട് ചികിത്സ തുടരുന്നു

കോഴിക്കോട്: നിറയെ സ്വപ്നങ്ങളുമായാണ് കുന്ദമംഗലം സ്വദേശിനി സാനി കൃഷ്ണ (32) അഞ്ചുമാസം മുമ്പ് ബെംഗളൂരുവിലെത്തിയത്. പുതിയ ജോലിയും പുതിയ നഗരവും ജീവിതത്തിന്റെ പുതിയ അധ്യായമാകുമെന്ന് പ്രതീക്ഷിച്ച സാനി, ജോലിക്കൊപ്പം യാത്രയും നൃത്തവും പോലുള്ള ഇഷ്ടവിനോദങ്ങളും ആസ്വദിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയത്. എന്നാൽ, ഓൺലൈൻ ബൈക്ക് ടാക്സി ഡ്രൈവറുടെ അശ്രദ്ധയെന്ന് ആരോപിക്കപ്പെടുന്ന ഒരു അപകടം അവളുടെ ജീവിതം തകർത്തു. ജൂൺ 17-ന് രാവിലെ 9.15-ഓടെ സി.വി. രാമൻനഗറിലെ വസതിയിൽ നിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകാൻ സാനി ആദ്യമായി ഓൺലൈൻ ബൈക്ക് […]
Read more

വഴി ചോദിച്ചെത്തി മാല പൊട്ടിച്ചു; രണ്ട് പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: വാമനപുരത്ത് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടം സ്വദേശിയായ സാജൻ (29), കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വാമനപുരം ആനാകുടി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ആനാകുടി പൊയ്കമുക്ക് സ്വദേശിനിയായ പ്രശോഭന പോസ്റ്റ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേർ ബൈക്കിൽ എത്തി […]
Read more

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിലും വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും […]
Read more

റഷ്യ പോളണ്ടിനെ പ്രകോപിപ്പിച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടൺ: യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ, പോളണ്ടിനെതിരെ റഷ്യ പരിമിതമായ സൈനിക പ്രകോപനം നടത്താൻ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. നാറ്റോയുടെ പ്രതികരണശേഷി പരീക്ഷിക്കാനും യുക്രൈനുള്ള പാശ്ചാത്യ പിന്തുണ ദുർബലപ്പെടുത്താനുമാണ് റഷ്യ ഇത്തരം നീക്കത്തിന് മുതിരാൻ സാധ്യതയെന്നാണ് അമേരിക്ക പോളണ്ടിനെ അറിയിച്ചിരിക്കുന്നത്. മിസൈൽ ആക്രമണം, ഡ്രോൺ ഉപയോഗിച്ചുള്ള അതിർത്തി ലംഘനം, അല്ലെങ്കിൽ പരിമിതമായ സൈനിക നുഴഞ്ഞുകയറ്റം തുടങ്ങിയ നടപടികൾ റഷ്യയുടെ സാധ്യതാപട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ […]
Read more

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി കേസ്; സുധീർ കുമാർ അറസ്റ്റിൽ

കോഴിക്കോട്: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത കേസിൽ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും മുൻ കോൺഗ്രസ് നേതാവുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്ന സുധീർ കുമാറിനെ ചേന്ദമംഗലൂരിൽ നിന്ന് ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസിൽ സൊസൈറ്റിയുടെ മുൻ ബോർഡ് പ്രസിഡന്റായ പ്രീനയും ബോർഡ് അംഗം റെനീഷും പ്രതികളാണ്. കഴിഞ്ഞ മേയ് 29-നായിരുന്നു കേസിന് […]
Read more

വധശ്രമക്കേസ്; കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: വധശ്രമക്കേസിലും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലും വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി–2 തള്ളി. കഴിഞ്ഞ മാസമാണ് വട്ടിയൂർക്കാവിലെ വീട്ടിൽ നിന്ന് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് മുന്നിൽ സംഘർഷാവസ്ഥ നിലനിന്ന സാഹചര്യത്തിൽ മുന്നറിയിപ്പായി പൊലീസ് വെടിയുതിർക്കുകയും തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വട്ടിയൂർക്കാവിന് സമീപത്തെ ഒരു ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു. […]
Read more

ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമം; അഞ്ചുപേർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അമ്മയ്ക്ക് കൈമാറുകയും ചെയ്തു. വികാരാബാദ് സ്വദേശിയായ മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 30-ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കർണാടകയിലെ ബീദർ സ്വദേശിനിയും സർക്കസ് തൊഴിലാളിയുമായ യുവതി […]
Read more

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി സ്‌കൈറൂട്ട്

ഇന്ത്യയിൽ സ്വകാര്യ മേഖല വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-I വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസാണ് ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ജൂലൈ 12 മുതൽ ഓഗസ്റ്റ് 4 വരെയുള്ള വിക്ഷേപണ ജാലകത്തിലാണ് റോക്കറ്റ് വിക്ഷേപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണ ശ്രമമായി മാറും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix