Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സൈബർ തട്ടിപ്പിന് മ്യൂൾ അക്കൗണ്ടുകൾ; കോഴിക്കോട് 70 കേസുകൾ

കോഴിക്കോട്: ഹവാല ഇടപാടുകൾക്കും സൈബർ തട്ടിപ്പുകൾക്കും മ്യൂൾ അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നതായി പൊലീസ്. കഴിഞ്ഞ ആറുമാസത്തിനിടെ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ മാത്രം ഇത്തരം 70 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളിൽ 52 എണ്ണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ 35 പേർ കോഴിക്കോട് നഗരപരിധിയിലുള്ളവരുമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചെറുകിട വ്യാപാരികൾ, ഓൺലൈൻ ജോലി ചെയ്യുന്ന യുവാക്കൾ, വിദ്യാർഥികൾ എന്നിവരാണ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന ഇരകളാകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ […]
Read more

23 പാകിസ്ഥാൻ പൗരന്മാരെ UAPA പ്രകാരം വ്യക്തിഗത ഭീകരവാദികളായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാകിസ്ഥാൻ പൗരന്മാരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം ‘വ്യക്തിഗത ഭീകരവാദികൾ’ (Individual Terrorists) ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ യുഎപിഎ പ്രകാരമുള്ള വ്യക്തിഗത ഭീകരവാദികളുടെ പട്ടികയിലെ ആകെ എണ്ണം 80 ആയി. പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ ജമ്മു-കശ്മീരിൽ സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്നവരും ഉൾപ്പെടുന്നു. വ്യക്തിഗത ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ഇവരുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും ആയുധങ്ങളുമായി […]
Read more

‘ആസിഡ് കുടിച്ച് മരിച്ചു’ എന്ന് പറഞ്ഞു; പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ 22-കാരനായ മകനെ കൊലപ്പെടുത്തിയെന്ന കേസിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടല സ്വദേശിയായ റാം ബംഭാവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബു (അതുൽ ബംഭാവ്–47), മാതാവ് മനീഷ് (മോതി ബംഭാവ്–45) എന്നിവരാണ് അറസ്റ്റിലായത്. മകൻ ആസിഡ് കുടിച്ച് മരിച്ചെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. റാമിന്റെ ഭാര്യ ബൻസി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജൂൺ 29ന് റാമും […]
Read more

‘അമ്മ’ വിവാദം; ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനും എതിരെ വീണ്ടും കോടതിയെ സമീപിച്ച് അൻസിബ

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ നടി അൻസിബ ഹസൻ വീണ്ടും കോടതിയെ സമീപിച്ചു. നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരായ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ഓൺലൈൻ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് അൻസിബയുടെ പരാതി. പാലാരിവട്ടം പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് അൻസിബ വ്യക്തമാക്കി. നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ഈ പുതിയ നിയമനടപടി. അതേസമയം, ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി അൻസിബ രംഗത്തെത്തി. സംഘടനയിൽ വലിയ […]
Read more

45 ദിവസമായി കാണാതായ ഭർത്താവിന്റെ മൃതദേഹം ശുചിമുറിക്കടിയിൽ; ഭാര്യ അറസ്റ്റിൽ

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ 45 ദിവസമായി കാണാതായിരുന്ന 44-കാരന്റെ മൃതദേഹം സ്വന്തം വീട്ടിലെ ശുചിമുറിയുടെ തറയ്ക്കടിയിൽ നിന്ന് കണ്ടെത്തി. ഭാര്യയാണ് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സുരേന്ദ്ര കുമാർ ശർമയുടെ ഭാര്യ റൂബിയെ അറസ്റ്റ് ചെയ്തു. സുരേന്ദ്ര കുമാർ ശർമയെ 45 ദിവസമായി കാണാനില്ലെന്നും എവിടെയോ പോയതാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് റൂബി ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രന്റെ സഹോദരന് തോന്നിയ സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. പഴയൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് റൂട്ടീൻ […]
Read more

സർവകലാശാലകളിൽ നേരിട്ടിറങ്ങി ബി. അശോക്; നാളെ കേരള സർവകലാശാലയിൽ സന്ദർശനം

തിരുവനന്തപുരം: വിമർശനങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌കാര നടപടികൾക്ക് തുടക്കമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്. വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നേരിട്ട് സന്ദർശിക്കാൻ അദ്ദേഹം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ആദ്യ സന്ദർശനം ഞായറാഴ്ച കേരള സർവകലാശാലയിലാണ്. സർവകലാശാലയിലെ ഫയലുകളും ഭരണനടപടികളും പരിശോധിക്കാനാണ് ലക്ഷ്യമെന്ന സൂചനകളുണ്ട്. അതേസമയം, സർവകലാശാലകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി. അശോകിന്റെ നീക്കം […]
Read more

രാമക്ഷേത്ര സംഭാവനയിൽ വൻ തട്ടിപ്പെന്ന് സംശയം; പ്രതിദിനം 6–8 ലക്ഷം രൂപ കൊള്ളയടിച്ചെന്ന് പൊലീസ്

അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് പ്രതിദിനം ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നു. ബാങ്ക് അക്കൗണ്ടുകളുടെയും പണപ്പിരിവ് രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മോഷണം പുറത്തുവരുന്നതിന് മുമ്പ് ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ശരാശരി പ്രതിദിനം 16 മുതൽ 18 ലക്ഷം രൂപ വരെയായിരുന്നു എത്തിച്ചേരുന്നത്. എന്നാൽ അന്വേഷണം ആരംഭിച്ചതിന് ശേഷം ഈ തുക 24 […]
Read more

പാകിസ്ഥാനിലെ കോസ്റ്റ് ഗാർഡ് ക്യാമ്പ് ആക്രമിച്ചതായി BLAയുടെ അവകാശവാദം

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമ (ബിഎൽഎ) അവകാശപ്പെട്ടു. ഗ്വാദർ ജില്ലയിലെ പൻവാൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ 30-ലധികം പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിഎൽഎ അവകാശപ്പെട്ടുവെന്ന് ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ബിഎൽഎയുടെ മജീദ് ബ്രിഗേഡ് ചാവേറാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം വൈകുന്നേരം 6.32-ഓടെ അജ്മൽ എന്ന അത്താവുള്ള ബലൂച് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് […]
Read more

വാട്ടർ ടാങ്കർ വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് 58-കാരൻ മരിച്ചു

സംഭാജിനഗര്‍: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ വാട്ടർ ടാങ്കർ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 58-കാരന് ദാരുണാന്ത്യം. പൈതൻ താലൂക്കിലെ പച്ചോട് പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനിടെയായിരുന്നു അപകടം. ശിവജി സാഹേബ്‌റാവു ഭുംറെ (58) ആണ് മരിച്ചത്. ടാങ്കർ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് വൈദ്യുതി വാഹനത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. അപകടത്തിൽ മനോജ് റാംനാഥ് ഭുംറെക്ക് ഗുരുതരമായി പരിക്കേറ്റു. ശക്തമായ വൈദ്യുതാഘാതമേറ്റതോടെ വാഹനത്തിലുണ്ടായിരുന്ന ഇരുവരും തെറിച്ച് വീണു. ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവജി സാഹേബ്‌റാവുവിന്റെ ജീവൻ […]
Read more

TMC യിൽ വിമതനീക്കം ശക്തം; പാർട്ടി പേരിലും ചിഹ്നത്തിലും അവകാശവാദം

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ഉൾപ്പാർട്ടി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പാർട്ടിയുടെ പേരിലും ചിഹ്നത്തിലും അവകാശവാദവുമായി വിമതവിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഒൻപത് വിമത എംഎൽഎമാരാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും, അതിനാൽ യഥാർഥ ടിഎംസി തങ്ങളാണെന്നും വിമത വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കൂടാതെ, കൗൺസിലർമാരുടെയും ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix